- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎം ഷാജിക്കെതിരെ വിജിലൻസ് കേസ്; വീട്ടിൽ വിജിലൻസ് റെയ്ഡ് തുടങ്ങി; റെയ്ഡ് കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളിൽ; കേസ് രജിസ്റ്റർ ചെയ്തത് അനധികൃത സ്വത്ത് സമ്പാദനത്തിൽ
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് എംഎൽഎ, കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തു. ഇന്നലെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തുകയാണ്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തുന്നത്.
വിജിലൻസ എസ.പി ശശിധരന്റെ നേതൃത്വത്തിലാണ റെയഡ്. കഴിഞ്ഞ നവംബറിൽ ഷാജിക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. എംഎൽഎ വീട്ടിലുള്ളപ്പോഴാണ് കോഴിക്കോട് റെയ്ഡ്. കൂസലില്ലാത്ത ചായ കുടിക്കുന്ന ഷാജിയുടെ ചിത്രങ്ങളും പുറത്തു വന്നു. റെയ്ഡിൽ തനിക്കൊരു കുലുക്കവുമില്ലാതെ നിൽക്കുന്ന ദൃശ്യങ്ങളാണ് ചാനലുകൾ കാട്ടിയത്. പ്രതികരണങ്ങൾ റെയ്ഡിൽ ഷാജി നടത്തിയിട്ടില്ല.
കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുക്കാൻ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് തന്നെ അധികാരമുണ്ടെന്ന് നേരത്തെ കോടതി വ്യകതമാക്കിയതാണ്. ഇതിനായി എഫ.ഐ.ആർ രജിസറ്റർ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി വേണ്ടെന്നും കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി. മധുസൂദനൻ ഷാജിക്കെതിരെ എഫ്.ഐ.ആർ രജിസറ്റർ ചെയ്യാൻ നിർദ്ദേശം നൽകണമെന്ന് ഹരജി പരിഗണിക്കവേ പരാമർശിച്ചിരുന്നു.
പരാതിക്കാരനായ അഡ്വ. എം.ആർ. ഹരീഷ് നൽകിയ ഹരജിയിൽ, കോടതി നിർദേശ പ്രകാരം വിജിലൻസ് പ്രത്യേക യൂനിറ്റ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തിയെന്നായിരുന്നു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട. കേസെടുക്കാൻ പ്രഥമദൃഷട്യാ തെളിവുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനത്തെപ്പറ്റി വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നു.
ഈ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സന്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്റെ വർധനവുണ്ടായതായാണ് വിജിലൻസ് കണ്ടെത്തൽ. 2011 മുതൽ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുള്ളതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 32,19,000 രൂപ ഇക്കാലയളവിൽ ഷാജി ചെലവാക്കിയിട്ടുണ്ട്.
എന്നാൽ രണ്ട് കോടിയോളം രൂപ ഇക്കാലയളവിൽ ഷാജി സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ. സ്വത്ത് സന്പാദത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്റെ വർധനവാണ് ഷാജിക്ക് ഉണ്ടായിരിക്കുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഷാജിക്കെതിരായി കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലൻസ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ