- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജേക്കബ് തോമസിനെതിരെ ഐഎഎസ്-ഐപിഎസ് ലോബി തിരിയുന്നതിന്റെ കാരണം വേറെ തിരയേണ്ടതില്ല; സംസ്ഥാനത്തെ 47 സിവിൽ സർവീസുകാർക്കെതിരെ വിജിലൻസ് കേസുകളുണ്ടെന്ന് വിവരാവകാശ രേഖ; അഞ്ചുവീതം കേസുകളുമായി സൂരജും തച്ചങ്കരിയും പട്ടികയിൽ മുന്നിൽ
കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഐഎഎസ്-ഐപിഎസ് ലോബി ഒന്നടങ്കം എതിർപ്പുമായി എത്തുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെ സംസ്ഥാനത്തെ 47 ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടുന്നുവെന്ന വിവരാവകാശ രേഖ പുറത്തുവരുന്നു. ഐഎഎസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുകൂടിയായ ടോംജോസിനെതിരെയും ധനകാര്യ സെക്രട്ടറിയായ കെഎം എബ്രഹാമിനെതിരെയും വിജിലൻസ് റെയ്ഡുകളും പരിശോധനകളും നടത്തിയിരുന്നു. ഇതോടെ ജേക്കബ് തോമസിനെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒന്നടങ്കം ചേരിതിരിഞ്ഞ് നിൽക്കുന്ന സ്ഥിതിയുണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്തെ വലിയൊരു വിഭാഗം ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടുന്നതായ വിവരം പുറത്തുവരുന്നത്. നിരവധി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് നിലവിലുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ട്രാൻസ്‌പോർട്ട് കമ്മിഷണർ ആയിരുന്ന ടോമിൻ തച്ചങ്കരി, മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ ടി.ഒ സൂരജ് എന്നിവർക്കെതിരെയാണ് കൂടുതൽ കേസുകൾ. അഞ്ചുവീതം കേസുകളാണ് ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്തി
കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ഐഎഎസ്-ഐപിഎസ് ലോബി ഒന്നടങ്കം എതിർപ്പുമായി എത്തുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെ സംസ്ഥാനത്തെ 47 ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടുന്നുവെന്ന വിവരാവകാശ രേഖ പുറത്തുവരുന്നു. ഐഎഎസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുകൂടിയായ ടോംജോസിനെതിരെയും ധനകാര്യ സെക്രട്ടറിയായ കെഎം എബ്രഹാമിനെതിരെയും വിജിലൻസ് റെയ്ഡുകളും പരിശോധനകളും നടത്തിയിരുന്നു.
ഇതോടെ ജേക്കബ് തോമസിനെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒന്നടങ്കം ചേരിതിരിഞ്ഞ് നിൽക്കുന്ന സ്ഥിതിയുണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്തെ വലിയൊരു വിഭാഗം ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടുന്നതായ വിവരം പുറത്തുവരുന്നത്. നിരവധി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് നിലവിലുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
ട്രാൻസ്‌പോർട്ട് കമ്മിഷണർ ആയിരുന്ന ടോമിൻ തച്ചങ്കരി, മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ ടി.ഒ സൂരജ് എന്നിവർക്കെതിരെയാണ് കൂടുതൽ കേസുകൾ. അഞ്ചുവീതം കേസുകളാണ് ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 32 ഐഎഎസ് ഉദ്യോഗസ്ഥരും 15 ഐപിഎസ് ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നതായി വിവരാവകാശ രേഖയിൽ പറയുന്നു. വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്ക് വിജിലൻസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.
വിജിലൻസ് ഈ കേസുകളിൽ നിലപാട് കടുപ്പിക്കുകയും അന്വേഷണം ശക്തമാക്കുകയും ചെയ്യുന്നതിന് പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ സിബിഐയുടേതുൾപ്പെടെ കേസുകളും സ്വത്തുസംബന്ധിച്ചും അവധിയെടുത്ത് കഌസെടുക്കാൻ പോയെന്ന ആരോപണത്തിലും വിവാദം കൊഴുത്തതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം ജേക്കബ് തോമസിന് പൂർണ പിന്തുണയുമായി സർക്കാർ നിലപാടെടുത്തിട്ടുള്ളതിനാൽ സിവിൽസർവീസുകാർക്കെതിരെ ഉള്ള നിലപാടുകൾ വിജിലൻസ് കടുപ്പിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.
സ്വകാര്യ വ്യക്തിക്ക് ഭൂമി കൈമാറ്റം, അനധികൃത സ്വത്ത് സമ്പാദനം, കൺസ്ട്രക്ഷൻ കോർപ്പറേഷൻ ടെണ്ടറുകൾ നൽകിയതിലെ ക്രമക്കേട് എന്നിവയിലാണ് സൂരജിനെതിരെ അന്വേഷണം നടക്കുന്നത്. ഇവയിലെല്ലാം ത്വരിത പരിശോധനകൾ തുടങ്ങിക്കഴിഞ്ഞു. അന്വേഷണം എത്രത്തോളം മുന്നോട്ടുപോയെന്ന കാര്യം വിജിലൻസ് പുറത്തുവിട്ടിട്ടില്ല. മുൻ ചീഫ് സെക്രട്ടറി കൂടിയായ ജിജി തോംസണെതിരെയും കേസുണ്ട്. തിരുവനന്തപുരം ടെന്നീസ് ക്ലബിൽ അംഗത്വം അനുവദിച്ചതിലെ ക്രമക്കേടിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് ജോബിനെതിരെ ത്വരിതാന്വേഷണം നടക്കുന്നു. റിപ്പോർട്ട് കൊടുത്തില്ല. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തതിനു നിശാന്തിനി ഐപിഎസിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സർക്കാരിൽ സമർപിച്ചു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയതിനു മനോജ് എബ്രഹാമിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സർക്കാരിനു സമർപിച്ചു. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിൽ ശങ്കർ റെഡ്ഡിക്കെതിരെ അന്വേഷണം നടക്കുന്നു.
വാഹനങ്ങളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ വാഹന ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ടോമിൻ തച്ചങ്കരിക്കെതിരെ കേസുള്ളത്. വാഹനങ്ങളുടെ താൽകാലിക രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സർക്കുലർ ഇറക്കിയതിലും കൺസ്യൂമർ ഫെഡ് അഴിമതിയിലും ക്രഷർ യൂണിറ്റ് വിൽപനയിലും തച്ചങ്കരിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
ഇതിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണെന്ന് മാത്രമാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്. ശ്രീജിത്ത് ഐപിഎസിനെതിരെ അധികാര ദുർവിനിയോഗത്തിനും കേസ് എടുത്ത് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്.അഡ്വ. ഡിബി ബിനു നൽകിയ അപേക്ഷ പ്രകാരം വിജിലൻസ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ.