- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടും; സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ തീർക്കുന്നതിനും മുൻഗണന; അന്വേഷണം പൂർത്തിയാകാത്ത കേസുകളുടെ വിവരങ്ങളും ശേഖരിച്ചു; അന്വേഷണങ്ങൾ വേഗത്തിലാക്കാനും നടപടി; ക്ലീനാക്കാൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം പണി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുടെ കൂട്ടത്തിലാണ് പുതിയ വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെയും സ്ഥാനം. മിടുക്കോടെ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള മനോജ് എബ്രഹാമണ് കുറച്ചു കാലമായി അനക്കമറ്റു കിടന്ന വിജിലൻസിനെ നയിക്കാൻ വീണ്ടുമെത്തുന്നത്. ഇതോടെ അഴിമതിക്കാരെ പൂട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് മനോജ് എബ്രഹാമിന്റെ തീരുമാനം. ഇതിന്റെ തുടക്കമെന്നോണം ഇനിയും പൂർത്തിയാകാതെ ഇഴഞ്ഞു നീങ്ങുന്ന അഴിമതി കേസുകളുടെ വേഗത കൂട്ടൻ വിജിലൻസ് മേധാവി നിർദ്ദേശം നൽകി കഴിഞ്ഞു.
വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് മേധാവിയുടെ നിർദ്ദേശം. വിജിലൻസ് മേധാവിയായി ചുമതലയേറ്റ ശേഷം നടത്തിയ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. അന്വേഷണം പൂർത്തിയാകാത്ത കേസുകളുടെ വിവരങ്ങളും അദ്ദേഹം ശേഖരിച്ചിട്ടുണ്ട്.
കൈക്കൂലിക്കാരെ പിടികൂടുന്നതിനുള്ള നടപടികൾ ശക്തമാക്കാനും അദ്ദേഹം നിർദേശിച്ചു. ജനങ്ങളിൽനിന്നു വിവരം ശേഖരിച്ച് അഴിമതിക്കാരെ കൈയോടെ പിടികൂടണം. സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയണം. വിജിലൻസ് നടപടി ഭയന്നും ഭാവിയിൽ പ്രശ്നമുണ്ടാകാമെന്ന് കരുതിയും നല്ല ഉദ്യോഗസ്ഥർ തീരുമാനങ്ങൾ വൈകിപ്പിക്കുന്ന സാഹചര്യമുണ്ടാക്കരുത്. ഓഫീസുകളിലും മറ്റും സംഘടിതമായും ആസൂത്രിതമായും കൈക്കൂലി വാങ്ങുന്നതും അതിനു സാഹചര്യമുണ്ടാക്കുന്നതും തടയണമെന്നും ഉദ്യോഗസ്ഥരോട് എ.ഡി.ജി.പി. മനോജ് എബ്രഹാം നിർദേശിച്ചു.
അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാൻ ട്രാപ്പ് കേസുകൾ കൂട്ടുമെന്നും സംഘടിതമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജിലൻസിന്റെ കീഴിൽ കൂടുതൽ റെയ്ഡുകൾ നടത്താനും പുതിയ വിജിലൻസ്് ഡയറക്ടർ ശ്രമിച്ചേക്കും. വിജിലൻസിന് കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് അദ്ദേഹം നേരിടുന്ന വെല്ലുവിളി.
നേരത്തെ പൊലീസ് തലപ്പത്തെ അഴിച്ചുപണിയെ തുടർന്നാണ് മനോജ് എബ്രഹാമിനെ വിജിലൻസ് ചുമതലയിൽ നിയമിച്ചത്. കെ. പത്മകുമാറാണ് പുതിയ പൊലീസ് ആസ്ഥാന എഡിജിപി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡിയായി നിയമിച്ചു. എംആർ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപി യായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിന് ചുമതല നൽകി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.
മറുനാടന് മലയാളി ബ്യൂറോ