- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാചകമടിക്കൾക്കും പുകമറ സൃഷ്ടിക്കൾക്കും അപ്പുറം ഇവിടെ ചില പ്രശ്നങ്ങളുണ്ട് സാർ; കേരളാ സ്പോർട്സ് കൗൺസിലിന് അടിയന്തര ചികിൽസ നിർദ്ദേശിച്ച് ജിമ്മി ജോർജിന്റെ സഹോദരന്റെ കത്ത്; സ്പോർട് കൗൺസിൽ അഴിമതി അന്വേഷണത്തിൽ നിർണ്ണായകമാകുവാൻ ജേക്കബ് തോമസിന് കൈമാറിയ കത്തിന്റെ പൂർണ്ണ രൂപം
തിരുവനന്തപുരം: കേരളാ സ്‌പോർട്‌സിന് എന്ത് സംഭവിക്കുന്നവെന്ന് വിശദീകരിച്ച് കായികതാരവും വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരനുമായി സെബാസ്റ്റ്യൻ ജോർജിന്റെ കത്ത് വിജിലൻസ് അന്വേഷണത്തിൽ നിർണ്ണായകമാകും. കേരളത്തിന്റെ കായിക രംഗത്ത് അഴിമതിയും , കെടു കാര്യസ്ഥതയും മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള അഭ്യർത്ഥനയെന്ന് മുഖവരയോടെയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് സെബാസ്റ്റ്യൻ ജോർജ് കത്തെഴുതിയത്. സ്പോർട്സ് കൗൺസിലിലെ അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഒളിമ്പ്യൻ ബോബി അലോഷ്യസ് പരാതി നൽകിയതോടെ ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തെ കാര്യമായി സഹായിക്കാൻ ഉതകുന്നതാണ് ജോർജ് സെബാസ്റ്റ്യന്റെ കത്ത്. പത്ത് പേജുകളിലായി കൃത്യമായി തന്നെ കായിക രംഗത്ത് എന്താണ് സംഭവിക്കുന്നതെന്ന് സെബാസ്റ്റ്യൻ ജോർജ് വിശദീകരിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്ത് അഴിമതിയും കെടു കാര്യസ്ഥതയും മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ ചർച്ചാ വിഷയം ആയിരിക്കുകയാണല്ലോ . ഈ അവസരത്തിൽ ഇതേക്കുറിച്
തിരുവനന്തപുരം: കേരളാ സ്‌പോർട്‌സിന് എന്ത് സംഭവിക്കുന്നവെന്ന് വിശദീകരിച്ച് കായികതാരവും വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സഹോദരനുമായി സെബാസ്റ്റ്യൻ ജോർജിന്റെ കത്ത് വിജിലൻസ് അന്വേഷണത്തിൽ നിർണ്ണായകമാകും. കേരളത്തിന്റെ കായിക രംഗത്ത് അഴിമതിയും , കെടു കാര്യസ്ഥതയും മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള അഭ്യർത്ഥനയെന്ന് മുഖവരയോടെയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് സെബാസ്റ്റ്യൻ ജോർജ് കത്തെഴുതിയത്. സ്പോർട്സ് കൗൺസിലിലെ അഴിമതിയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഒളിമ്പ്യൻ ബോബി അലോഷ്യസ് പരാതി നൽകിയതോടെ ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തെ കാര്യമായി സഹായിക്കാൻ ഉതകുന്നതാണ് ജോർജ് സെബാസ്റ്റ്യന്റെ കത്ത്. പത്ത് പേജുകളിലായി കൃത്യമായി തന്നെ കായിക രംഗത്ത് എന്താണ് സംഭവിക്കുന്നതെന്ന് സെബാസ്റ്റ്യൻ ജോർജ് വിശദീകരിക്കുന്നത്.
കേരളത്തിന്റെ കായിക രംഗത്ത് അഴിമതിയും കെടു കാര്യസ്ഥതയും മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ ചർച്ചാ വിഷയം ആയിരിക്കുകയാണല്ലോ . ഈ അവസരത്തിൽ ഇതേക്കുറിച്ച് സമഗ്രമായ ഒരു വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ട് വരുന്നതിനോടൊപ്പം കായിക മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാൻ ക്രിയാത്മകമായ മാർഗ്ഗ നിർദേശങ്ങൾ സമർപ്പിക്കുവാൻ വിജിലൻസ് വകുപ്പിന് കഴിയണം എന്ന ലക്ഷ്യത്തോടെ ആണ് ഈ പരാതി നൽകുന്നത്. ഇക്കാര്യത്തിൽ വിജിലൻസ് വകുപ്പിനെ സഹായിക്കുവാൻ എനിക്ക് സാധിക്കും . വിജിലൻസ് അന്വേഷണങ്ങൾ അഴിമതിക്കാരെയും , കുറ്റക്കാരെയും സംരക്ഷിക്കുന്ന വെറും പ്രഹസനങ്ങൾ ആയി മാറി ഇരിക്കുകയാണ് ഇപ്പോൾ . എന്നാൽ ഇത്തരം അന്വേഷണങ്ങൾ വിവിധ മേഖലയിലെ കാര്യങ്ങളെക്കുറിച്ച് ഉള്ള പഠനങ്ങളും ആക്കി മാറ്റി സമൂഹത്തിനു ഗുണം ചെയ്യുന്ന രീതിയിൽ മാർഗ്ഗനിർദേശങ്ങൾ സമർപ്പിക്കുമ്പോൾ ' ക്രിയെറ്റീവ് വിജിലൻസ് ' എന്ന ആശയം നടപ്പിലാക്കുവാൻ സാധിക്കുമെന്നാണ് കത്തിലൂടെ ജേക്കബ് തോമസിന് സെബാസ്റ്റ്യൻ ജോർജ് നൽകുന്ന സൂചന.
ഒരു ജില്ലാ സ്പോർട്സ് കൗൺസിലിൽ പോലും അംഗം അല്ല , ഒരു സ്പോർട്സ് അസ്സോസ്സിയെഷന്റെയും ഭാരവാഹിയും അല്ല. 28 വർഷമായി ജിമ്മി ജോർജ് ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റീ എന്ന നിലയിൽ കായിക മേഖലയുമായി ബന്ധപ്പെട്ടു കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യുന്നു . ഇപ്പോൾ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്പോർട്സ് കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ ഗ്രാമീണ മേഖലയിൽ ജനപ്രതിനിധികളെയും , കായികതാരങ്ങളെയും , സ്‌കൂളുകളെയും , സ്പോർട്സ് ക്ലബ് കളെയും ഒക്കെ യോജിപ്പിച്ച് കൊണ്ട് കായിക മേഖലക്ക് പ്രോത്സാഹനങ്ങൾ നൽകുവാനുള്ള എളിയ ശ്രമങ്ങൾ നടത്തുന്നു . ഇതൊക്കെ പ്രതിഫലം പറ്റാതെ ഉള്ള സൗജന്യ സേവനങ്ങൾ. ഇത് കൂടാതെ കഴിഞ്ഞ 15 വർഷം ആയി കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിൽ ഒന്നായ ടൈറ്റാനിയം അഴിമതിക്കെതിരെ പോരാടുന്നു . ഏതൊക്കെ രീതിയിൽ നമ്മുടെ നാട്ടിൽ അഴിമതികൾ നടക്കുന്നു , അഴിമതി നടത്തുന്നവർ എങ്ങിനെ രക്ഷപെടുന്നു ന്നൊക്കെ മനസ്സിലാക്കിയിട്ടുള്ള വ്യക്തി. കോടികളുടെ അഴിമതി/ പൊതു മുതൽ നഷ്ടം തടയുവാൻ വേണ്ടി തുടങ്ങിയ പോരാട്ടം അവസാനം അഴിമതിക്കാരെ സംരക്ഷിക്കുവാൻ ശ്രമിച്ച വിജിലൻസ് വകുപ്പും ആയുള്ള പോരാട്ടം ആയി മാറി എന്നത് വേറെ കാര്യം . ഇക്കാര്യം വിജിലൻസ് വകുപ്പിനും അറിവുള്ളതാണെന്നും വിശദീകരിക്കുന്നു.
സ്പോർട്സ് ഹോസ്റ്റലുകളുടെ നടത്തിപ്പിലും ദേശീയ ഗെയിംസിലുമെല്ലാം ഉയരുന്ന അഴിമതിയെ ഗൗരവത്തോടെ കാണണമെന്നാണ് ആവശ്യം. സ്പോർട്സ് ലോട്ടറിയെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. കൃത്യമായ ചോദ്യങ്ങളും സംശയങ്ങളുമാണ് കത്തിൽ ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയത്തിലേക്ക് വിജിലൻസ് പരിശോധന നീളുകയും ചെയ്യും. ഇതിലൂടെ കായിക മേഖലയിലെ അഴിമതിയുടെ ചിത്രം പുറത്തുവരാനും സാധ്യതയുണ്ട്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം അഞ്ജു ബോബി ജോർജ് ഒഴിഞ്ഞതാണ് നിലവിലെ ചർച്ചകളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അഞ്ജുവിന്റെ ഭർത്താവിന്റേ ജേഷ്ഠനാണ് സെബാസ്റ്റ്യൻ ജോർജ്.
സെബാസ്റ്റ്ൻ ജോർജിന്റെ കത്തിന്റെ പൂർണ്ണ രൂപം