- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡന കേസിൽ ജയിലിൽ കഴിഞ്ഞതിന്റെ ക്ഷീണം തീരും മുമ്പ് വിൻസെന്റ് എംഎൽഎയുടെ ഭാര്യയും കുരുക്കിൽ; യുവജനക്ഷേമ ബോർഡിലെ തട്ടിപ്പിന്റെ പേരിൽ ശുഭക്കെതിരെ വിജിലൻസ് അന്വേഷണം മുറുകി; ജോലി ചെയ്തിരുന്ന വേളയിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും
തിരുവനന്തപുരം: യുവജനക്ഷേമ ബോർഡിലെ തട്ടിപ്പ് കേസിൽ കോവളം എംഎൽഎ എം വിൻസന്റിന്റെ ഭാര്യയ്ക്കെതിരായ കുരുക്ക് മുറുക്കാൻ സർക്കാർ. സസ്പെന്റ് ചെയ്ത എംഎൽഎയുടെ ഭാര്യക്കെതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും കരാർ ജീവനക്കാരിയായ ഇവർക്കെതിരെ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ജോലിയിൽ നിന്നു തന്നെ പുറത്താക്കാനാണ് സാധ്യത. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് വ്യക്തചമായ തെളിവുള്ളതുകൊണ്ട് സസ്പെൻഡ് ചെയ്തതെന്ന് ബോർഡ് മെമ്പർ സെക്രട്ടറി മറുനാടൻ മലയാളിയോട് പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് തട്ടിപ്പ് നടന്നതെന്നും തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് വകുപ്പ് തല നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എംഎൽഎ ജയിലിൽ കിടന്നതിന്റെ ക്ഷീണം മാറുന്നതിന് മുൻപാണ് ഇപ്പോൾ ഭാര്യ സാമ്പത്തിക തട്ടിപ്പിന് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ട് അവസ്ഥ വന്നിരിക്കുന്നത്.2011 മുതൽ യുവജനക്ഷേമബോർഡ് ക്ലർക്കായി ജോലി ചെയ്യുന്ന ശുഭ ബോർഡിൽ ഡെപ്യൂട്ടേഷനിൽ വന്ന ഡെപ്യൂട്ടി ഡയറക്ടറുടെ
തിരുവനന്തപുരം: യുവജനക്ഷേമ ബോർഡിലെ തട്ടിപ്പ് കേസിൽ കോവളം എംഎൽഎ എം വിൻസന്റിന്റെ ഭാര്യയ്ക്കെതിരായ കുരുക്ക് മുറുക്കാൻ സർക്കാർ. സസ്പെന്റ് ചെയ്ത എംഎൽഎയുടെ ഭാര്യക്കെതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും കരാർ ജീവനക്കാരിയായ ഇവർക്കെതിരെ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ജോലിയിൽ നിന്നു തന്നെ പുറത്താക്കാനാണ് സാധ്യത. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് വ്യക്തചമായ തെളിവുള്ളതുകൊണ്ട് സസ്പെൻഡ് ചെയ്തതെന്ന് ബോർഡ് മെമ്പർ സെക്രട്ടറി മറുനാടൻ മലയാളിയോട് പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് തട്ടിപ്പ് നടന്നതെന്നും തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് വകുപ്പ് തല നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എംഎൽഎ ജയിലിൽ കിടന്നതിന്റെ ക്ഷീണം മാറുന്നതിന് മുൻപാണ് ഇപ്പോൾ ഭാര്യ സാമ്പത്തിക തട്ടിപ്പിന് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ട് അവസ്ഥ വന്നിരിക്കുന്നത്.2011 മുതൽ യുവജനക്ഷേമബോർഡ് ക്ലർക്കായി ജോലി ചെയ്യുന്ന ശുഭ ബോർഡിൽ ഡെപ്യൂട്ടേഷനിൽ വന്ന ഡെപ്യൂട്ടി ഡയറക്ടറുടെ പിഎഫ് തുക അടയ്ക്കാത്തത് ചൂണ്ടിക്കാണിച്ച് അനിൽ. പി. ആന്റണി എന്നയാൾ പരാതി നൽകിയത്. ജൂലൈ മാസത്തിൽ അടച്ച പിഎഫ് റെസീപ്റ്റ് തിരുത്തൽ വരുത്തി സെപ്റ്റംബർ വരെയുള്ള തുക അടച്ചുവെന്ന് കാണിച്ചാണ് ശുഭ തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
എത്ര മാസത്തെ പിഎഫ് തുക അടയ്ക്കാനുണ്ടെന്നും എത്ര രൂപയാണ് മൊത്തതിൽ തട്ടിപ്പ് നടത്തിയതെന്നും അന്വേഷണം പൂർത്തിയായി കഴിഞ്ഞാൽ മാത്രമെ വ്യക്തമാവുകയുള്ളു. 2016 സെപ്റ്റംബർ മാസത്തിലെ പിഎഫ് തുക അടച്ചിട്ടില്ലെന്ന് അനിൽ പി ആന്റണിക്ക് മനസ്സിലായത് തുക പിൻവലിക്കാനായി പിഎഫ് ഓഫീസിലെത്തിയപ്പോഴാണ്. സംശയം തോന്നിയ അനിൽ ഇതിന്റെ വിശദാംശങ്ങൾ ഓഫീസിലെത്തി ആരാഞ്ഞപ്പോൾ ശുഭ റസീപ്റ്റ് നൽകുകയും ചെയ്തു. 2016 ജൂലൈയിൽ അടച്ച റസീപ്റ്റാണ് സെപ്റ്റംബറിലേതെന്ന് പറഞ്ഞ് നൽകിയത്. പിന്നീട് പിഎഫ് ഓഫീസിൽ തിരക്കിയപ്പോഴാണ് ഈ മാസം പിഎഫ് അടയ്ച്ചിട്ടില്ലെന്ന് മനസിലായത്.
പണം അടച്ച റസീപ്റ്റിന്റെ ചെല്ലാനിൽ തിരുത്ത് വരുത്തിയതാണെന്ന് മനസ്സിലായപ്പോൾ തന്നെ പരാതിയുമായി അനിൽ രംഗത്ത് വരികയായിരുന്നു. പരാതി പരിശോധിച്ച് അന്വേഷിച്ചപ്പോൾ റസീപ്റ്റിൽ തിരുത്ത് വരുത്തിയെന്ന് തെളിഞ്ഞതോടെയാണ് എംഎൽഎയുടെ ഭാര്യയെ സസ്പൻഡ് ചെയ്തത്. ഡിപ്പാർട്മെന്റൽ തല അന്വേഷണത്തിന് പുറമെ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.ഇതിന്റെ വിശദമായ അന്വേഷണം പൂർത്തിയായാൽ മാത്രമെ എത്ര രൂപയാണ് പിഎഫ് ഓഫീസിൽ അടയ്ക്കാത്തതെന്ന് വ്യക്തമാവുകയുള്ളുവെന്ന് യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി മറുനാടൻ മലയാളിയോട് പറഞ്ഞു.
യുവജനക്ഷേമ ബോർഡിൽ മെമ്പർ സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ, ഫിനാൻസ് ഓഫീസർ, സൂപ്രണ്ട് എന്നിങ്ങനെ നാല് പോരുടെ പിഎഫാണ് മാസം തോറും അടയ്ക്കാറുള്ളത്. സർ്കകാരിൽ നിന്നും വർഷം തോറും 21 കോടി രൂപ ഗ്രാൻഡ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയ്ക്ക് കാര്യങ്ങൾ അതിന്റെ രീതിക്ക് മുന്നോട്ട് പോകുമെന്ന് ബോർഡ് വൈസ് ചെയർമാൻ പി ബിജു മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.