- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന പേടിയിൽ യുഡിഎഫ്; ബന്ധു നിയമനം തലവേദന സിപിഎമ്മിൽ മാത്രം ഒതുങ്ങില്ല; അഞ്ചു വർഷത്തെ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാൻ വിജിലൻസ്; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ശിവകുമാറും അനൂപ് ജേക്കബ് അടക്കം നിരവധി പേർ കുരുക്കിലാവും; ജയരാജനെ രാജിവപ്പിച്ച് പ്രതിപക്ഷത്തെ കുടുക്കാൻ പിണറായി
തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ സംസ്ഥാന സർക്കാരിൽ നടന്ന ബന്ധുത്വ നിയമനങ്ങൾ അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ തീരുമാനം. വിവധ പൊതുമേഖലാ സ്ഥാപനങ്ങളിൽ യുഡിഎഫ് സർക്കാർ നടത്തിയ ബന്ധുത്വ നിയമനങ്ങളും വിജിലൻസ് പരിശോധിക്കുമ്പോൾ വെട്ടിലാകുന്നത് യുഡിഎഫ് നേതൃത്വമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടേയും മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തലയുടേയും വി എസ് ശിവകുമാറിന്റേയും അനുപ് ജേക്കബിന്റേയും ബന്ധുക്കളുടെ നിയമനങ്ങൾ പരിശോധനാ വിധേയമാകും. വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ നടത്തിയ ബന്ധു നിയമനങ്ങൾ വിവാദമാക്കിയ പ്രതിപക്ഷ നേതൃത്വം ആകെ വെട്ടിലായിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ഭരണകാലയളവിൽ നടത്തിയത് പതിനാറോളം ബന്ധുനിയമനങ്ങളാണ്. ഈ നിയമനങ്ങളാണ് പരിശോധിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലമ്പള്ളി, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സഹോദരൻ കെ. വേണുഗോപാൽ എന്നിവർ ഉൾപ്പടെ പ്രമുഖരുടെ ബന്ധുക്കൾക്കാണു കഴിഞ്ഞ സർക്കാർ നിയമനം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്
തിരുവനന്തപുരം: അഞ്ചു വർഷത്തിനിടെ സംസ്ഥാന സർക്കാരിൽ നടന്ന ബന്ധുത്വ നിയമനങ്ങൾ അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ തീരുമാനം. വിവധ പൊതുമേഖലാ സ്ഥാപനങ്ങളിൽ യുഡിഎഫ് സർക്കാർ നടത്തിയ ബന്ധുത്വ നിയമനങ്ങളും വിജിലൻസ് പരിശോധിക്കുമ്പോൾ വെട്ടിലാകുന്നത് യുഡിഎഫ് നേതൃത്വമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടേയും മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തലയുടേയും വി എസ് ശിവകുമാറിന്റേയും അനുപ് ജേക്കബിന്റേയും ബന്ധുക്കളുടെ നിയമനങ്ങൾ പരിശോധനാ വിധേയമാകും. വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ നടത്തിയ ബന്ധു നിയമനങ്ങൾ വിവാദമാക്കിയ പ്രതിപക്ഷ നേതൃത്വം ആകെ വെട്ടിലായിരിക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ ഭരണകാലയളവിൽ നടത്തിയത് പതിനാറോളം ബന്ധുനിയമനങ്ങളാണ്. ഈ നിയമനങ്ങളാണ് പരിശോധിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലമ്പള്ളി, മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സഹോദരൻ കെ. വേണുഗോപാൽ എന്നിവർ ഉൾപ്പടെ പ്രമുഖരുടെ ബന്ധുക്കൾക്കാണു കഴിഞ്ഞ സർക്കാർ നിയമനം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജിലൻസിന് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലൻസിന്റെ തീരുമാനം. വ്യവസായ മന്ത്രിസ്ഥാനത്ത് നിന്ന് ഇപി ജയരാജൻ ഇന്ന് രാജിവയ്ക്കുമെന്നാണ് സൂചന. ഇതിന് ശേഷം പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. ഇതാണ് അഞ്ച് കൊല്ലത്തെ നിയമന വിവാദം അന്വേഷിപ്പിക്കാനുള്ള തീരുമാനത്തിലൂടെ നടപ്പാക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലമ്പള്ളിക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാനായി നിയമനം നൽകിയപ്പോൾ രമേശ് ചെന്നിത്തലയുടെ സഹോദരൻ കെ. വേണുഗോപാലിന് നിയമനം കേരള ഫീഡ്‌സിൽ മാനേജിങ് ഡയറക്ടർ തസ്തികയിലായിരുന്നു. മുൻ ദേവസ്വം മന്ത്രി വി എസ്. ശിവകുമാറിന്റെ സഹോദരനെ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായാണ് നിയമിച്ചത്. മുൻ സ്പീക്കർ ജി. കാർത്തികേയന്റെ ഭാര്യ എം ടി. സുലേഖ എത്തിയത് സർവവിജ്ഞാന കോശം ഡയറക്ടർ സ്ഥാനമാണെങ്കിൽ മുന്മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വർഗീസിനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായും അദ്ദേഹത്തിന്റെ സഹോദരി അമ്പിളി ജേക്കബിനെ തിരുവനന്തപുരത്തു ടെക്‌നോപാർക്കിൽത്തന്നെ ഉയർന്ന ശമ്പളത്തോടെ കേരള ഐടി ഇൻഫ്രാസ്ട്രക്ച്ചർ മാർക്കറ്റിങ് മാനേജരായുമാണ് നിയമിച്ചത്. 2011 ൽ 50,000 രൂപ മാസ ശമ്പളത്തിൽ നിയമിതയായ അമ്പിളി ജേക്കബിനെതിരേ കഴിഞ്ഞ വർഷം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഏറ്റവുമധികം നിയമനങ്ങൾ നടന്നത് കെ.സി. ജോസഫിന്റെ വകുപ്പായ നോർക്ക റൂട്‌സിലായിരുന്നു. അദ്ദേഹം തന്റെ ഡ്രൈവർക്കും സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ ഭാര്യയ്ക്കും പ്രൈവറ്റ് സെക്രട്ടറി രാജശേഖരൻ നായരുടെ അനന്തരവനും നോർക്കയിൽ ജോലി നൽകി. സ്വന്തം ഗ്രൂപ്പുകാരനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഡ്രൈവറുടെ മകൾക്കും ജോസഫിന്റെ ബന്ധുസ്‌നേഹത്തിൽ നോർക്കയിൽ ജോലികിട്ടി. എംഎൽഎയായിരുന്ന ആർ. ശെൽവരാജിന്റെ മകൾക്കു വെയർഹൗസ് കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലാണ് നിയമനം നൽകിയത്. മുസ്ലിം ലീഗ് മുൻ എംഎൽഎ: വി എം. ഉമ്മറിന്റെ മരുമകൻ പി. അബ്ദുൾ ജലീൽ സ്‌റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ് എഡ്യുക്കേഷൻ ഡയറക്ടറായപ്പോൾ ലീഗ് വനിതാ നേതാവിന്റെ മകനായ കെ.പി. നൗഫൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ഐടി അറ്റ് സ്‌കൂൾ പദ്ധതി നടത്തിപ്പിലായിരുന്നു.
അന്വേഷണ പരിധിയിൽ വരുന്ന ബന്ധുനിയമനങ്ങൾ
- കെ എം മാണിയുടെ മരുമകൻ MT ജോസഫ് , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ
- സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, സർവ വിഞ്ജാന കോശം ഡയറക്റ്റർ
- മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബ്, കേരള സ്റ്റേറ്റ് ഐറ്റി ഇൻഫ്രാ സ്റ്റ്രക്ചർ മാർക്കറ്റിങ് മാനേജർ
- മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗ്ഗീസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്റ്റർ
- ഉമ്മൻ ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്‌സാമിനെഷൻ ബോർഡ് ചെയർമാൻ
- ചെന്നിത്തലയുടെ അനിയൻ കെ വേണുഗോപാൽ, കേരള ഫീഡ്‌സ് എം ഡി
- വ്യാജ Phd ആരോപണമുള്ള ഷീനാ ഷുക്കൂർ , MG യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസിലർ
- മുസ്ലിം ലീഗ് അദ്ധ്യാപക സംഘടനാ നേതാവ് പി നസീർ , ന്യൂനപക്ഷ വകുപ്പ് ഡയറക്റ്റർ (
- സ്വകാര്യ കോളേജ് അദ്ധ്യാപകൻ ഡെപ്യൂട്ടേഷനിൽ സർക്കാർ വകുപ്പ് സെക്രട്ടറി )
- മന്ത്രി വി എസ് ശിവകുമാറിന്റെ അനിയൻ വി എസ് ജയകുമാർ , ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ
- മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവർ ജയകുമാർ, നോർക്കയിൽ നിയമനം
- മുസ്ലിം ലീഗ് മുൻ MLA ഉമ്മർ മാസ്റ്ററുടെ മരുമകൻ പി അബ്ദുൾ ജലീൽ , സ്‌കോള് കേരള
- ഡയറക്റ്റർ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എഡ്യൂക്കേഷൻ, കേരള)
- വനിത ലീഗ് നേതാവിന്റെ മകൻ കെ പി നൗഫൽ , ഐടി അറ്റ് സ്‌കൂൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ
- സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂലസംഘടനാ നേതാവ് ഇർഷാദിന്റെ ഭാര്യ ഹമീദ, നോർക്ക റൂട്ട്‌സ്
- ഉമ്മൻ ചാണ്ടിയുടെ ഡ്രൈവറുടെ മകൾ സബിദ, നോർക്ക
- മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരൻ നായരുടെ അനന്തരവൻ വിപിൻ , നോർക റൂട്ട്‌സിൽ
- ആർ സെൽവരാജിന്റെ മകൾ , വെയർ ഹൗസിങ് കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജർ
മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബ്, കേരള സ്റ്റേറ്റ് ഐറ്റി ഇൻഫ്രാ സ്റ്റ്രക്ചർ മാർക്കറ്റിങ് മാനേജരായി നിയമിക്കിപ്പെട്ടത് ഏറെ വിവാദമായിരുന്നു. എന്നാൽ മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗ്ഗീസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്റ്ററായതിൽ അപാകതയൊന്നുമില്ല. ഇത് ഡെപ്യൂട്ടേഷൻ നിയമനമായിരുന്നു. കാർത്തികേയന്റെ ഭാര്യയ്ക്കും മതിയായ യോഗ്യതകളുണ്ട്. ഈ സാഹചര്യത്തിൽ അനിലയുടേയും സുലേഖയുടേയും നിയമനങ്ങൾ വിവാദത്തിൽ കുടുങ്ങാൻ ഇടയില്ല. എന്നാൽ മറ്റുള്ള നിയമനങ്ങൾ പ്രതിപക്ഷത്തിന് തലവേദനയായി മാറും.