- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിക്കു പിന്നാലെ ബാബുവിന്റെ പക്കലും മദ്യം മണക്കുന്ന സമ്പാദ്യം..! ചുവപ്പുകാർഡ് കാണിച്ച് ജേക്കബ് തോമസ്; മുൻ എക്‌സൈസ് മന്ത്രിയുടെയും മക്കളുടെയും വസതികളിൽ വിജിലൻസ് റെയ്ഡ്; ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഒരേസമയം പരിശോധന
തിരുവനന്തപുരം: ബാർകോഴ കേസിൽ ആരോപണ വിധേയനായ മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മന്ത്രിയായിരുന്ന കാലത്ത് ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ബാബുവിനെതിരെ വിജിലൻസ് കേസെടുക്കുകയും ചെയ്തു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മക്കളുടെയ വീടുകളിലുമാണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. അനധികൃത്ത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തുന്നത്. എക്‌സൈസ് മന്ത്രിയായിരിക്കേ ക്രമക്കേടു നടത്താൻ സർക്കാർ വിജ്ഞാപനത്തിലടക്കം തിരിമറികൾ നടത്തി 100 കോടിയോളം രൂപയുടെ അഴിമതിയാണു കെ ബാബു നടത്തിയതെന്ന് വിജിലൻസ് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇക്കഴിഞ്ഞ ജൂലായ് 22ന് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിൽ. പുതിയ ബാർ ലൈസൻസ് അനുവദിച്ചതിൽ മുൻ എക്‌സൈ് മന്ത്രി കെ.ബാബു പദവി ദുരുപയോഗം ചെയ്തുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ലൈസൻസ് അന
തിരുവനന്തപുരം: ബാർകോഴ കേസിൽ ആരോപണ വിധേയനായ മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മന്ത്രിയായിരുന്ന കാലത്ത് ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
അനധികൃത സ്വത്ത് സമ്പാദനത്തിന് ബാബുവിനെതിരെ വിജിലൻസ് കേസെടുക്കുകയും ചെയ്തു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മക്കളുടെയ വീടുകളിലുമാണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. അനധികൃത്ത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തുന്നത്.
എക്‌സൈസ് മന്ത്രിയായിരിക്കേ ക്രമക്കേടു നടത്താൻ സർക്കാർ വിജ്ഞാപനത്തിലടക്കം തിരിമറികൾ നടത്തി 100 കോടിയോളം രൂപയുടെ അഴിമതിയാണു കെ ബാബു നടത്തിയതെന്ന് വിജിലൻസ് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇക്കഴിഞ്ഞ ജൂലായ് 22ന് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിൽ.
പുതിയ ബാർ ലൈസൻസ് അനുവദിച്ചതിൽ മുൻ എക്‌സൈ് മന്ത്രി കെ.ബാബു പദവി ദുരുപയോഗം ചെയ്തുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ലൈസൻസ് അനുവദിച്ചതും ബാർ പൂട്ടിയതും ദുരുദ്ദേശത്തോടെയാണ് എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ബാർ, ബിയർ പാർലർ ലൈസൻസ് അപേക്ഷകളിൽ ചിലത് മാസങ്ങളോളം തടഞ്ഞുവച്ചു. ചിലത് അപേക്ഷ കിട്ടിയപ്പോൾ തന്നെ അനുവദിച്ചു. ഇതിന് പിന്നിൽ ദുരുദ്ദേശ്യവും ഗൂഢാലോചനയുമുണ്ട്. ചില ബാറുകൾക്ക് അടുത്തുള്ള ബവ്‌റിജസ് ഔട്ട്‌ലറ്റുകൾ പൂട്ടിയതിലും കുറ്റകരമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ പത്ത് വർഷമായി കെ ബാബു സന്പാദിച്ച സ്വത്തുവകകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. മന്ത്രി ആയതിന് ശേഷം ബാബുവിന്റെ ആസ്തിയിൽ വൻ വർദ്ധനയുണ്ടായതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ബാബുവിന്റെ അടുപ്പക്കാരുടെ ആസ്തിയിലും വർദ്ധനയുണ്ടായിട്ടുണ്ടെന്നും ആരോപണമുയർന്നു. ബിനാമി പേരിൽ സ്വത്ത് വകകൾ വാങ്ങിക്കൂട്ടിയതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ ഇപ്പോൾ വിജിലൻസ് പരിശോധിച്ച് വരികയാണ്.
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായതിന് ശേഷം കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അഴിമതി കേസുകളെല്ലാം തന്നെ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബാബുവിനെതിരെയും ഉയർന്ന പരാതികൾ അന്വേഷിച്ചത്. കെഎം മാണിയുടെ കാര്യത്തിൽ ബാറുടമ ബിജു രമേശാണ് ആരോപണങ്ങളുമായി മുന്നിൽ നിന്നതെങ്കിൽ ബാബുവിന്റെ കാര്യത്തിൽ പാലക്കാട്ടെ വിവാദ വ്യവസായി വി എം രാധാകൃഷ്ണനാണ് വിജിലൻസിന് മുന്നിൽ പരാതിയുമായെത്തിയത്.
മന്ത്രിക്ക് അനുകൂലമായി മൊഴി മാറ്റാൻ ബാറുടമകളിൽ ചിലർ പണം വാങ്ങിയതായും ലീഗൽ ഫണ്ടെന്ന പേരിൽ പിരിച്ച പണം കോഴയായി നൽകിയെന്നും ആരോപിച്ച വി എം രാധാകൃഷ്ണൻ കഴിഞ്ഞദിവസം ബാർ ഹോട്ടൽ അസോസിയേഷന് എതിരെ ഉള്ള തെളിവുകൾ കോട്ടയം ജില്ലാ രജിസ്ട്രാർക്ക് കൈമാറിയിരുന്നു. സംഘടനയിൽ വൻ ക്രമക്കേട് നടന്നെന്നായിരുന്നു വി എം രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. ലീഗൽ ഫണ്ടെന്ന പേരിൽ ബാർ അസോസിയേഷൻ വൻ തുകയാണ് പിരിച്ചത്. ഓരോ ബാറുടമകളുടെയും കൈയിൽ നിന്നും രണ്ടരലക്ഷം രൂപ വീതമാണ് ഇതിനായി പിരിച്ചെടുത്തത്.
ഈ തുകയാണ് ബാർ ലൈസൻസുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാർക്ക് കോഴ കൊടുക്കാൻ ഉപയോഗിച്ചു. കോഴക്കേസിൽ മൊഴിമാറ്റാൻ ബാറുടമകൾ പണവും ആനുകൂല്യങ്ങളും കൈപ്പറ്റി. ബാർ അസോസിയേഷൻ കണക്കുകൾ ഓഡിറ്റ് ചെയ്ത് കൃത്യമായി സമർപ്പിച്ചിട്ടില്ലെന്നും വി എം രാധാകൃഷ്ണൻ മൊഴി നൽകി. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബാറുടമകൾ മൊഴിമാറ്റിപ്പറയാൻ പണം വാങ്ങിയെന്നും ആരോപിച്ച രാധാകൃഷ്ണൻ ഇതിന്റെ തെളിവുകളും രജിസ്ട്രാർ മുൻപാകെ സമർപ്പിച്ചിരുന്നു.
വിജിലൻസ് ഡിവൈഎസ്‌പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലാണ് ബാബുവിനെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നത്. കേരള ബാർ ഹോട്ടൽ അസോസിയേഷനിലെ ഭാരവാഹികളുടെ നിർദ്ദേശങ്ങൾക്കനുസൃതമായി സർക്കാർ വിജ്ഞാപനങ്ങൾ ഇറക്കുകയും ഇതിൽ അടിക്കടി മാറ്റങ്ങൾ വരുത്തുകയും ചെയ്തതിലൂടെ അധിക നേട്ടങ്ങൾ ഉണ്ടാക്കിയെന്നും ആണ് ബാബുവിനെതിരായ വിജിലൻസ് എഫ്‌ഐആറിൽ പറയുന്നത്.
2011-2016 കാലയളവിൽ സമർപ്പിക്കപ്പെട്ട മുഴുവൻ ബാർ ലൈസൻസ് അപേക്ഷകളും ബീയർ ആൻഡ് വൈൻ പാർലർ ലൈസൻസുകൾക്കുള്ള അപേക്ഷകളും വീണ്ടും വിശദ പരിശോധനക്ക് വിധേയമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു കേരള ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് വി എം രാധാകൃഷ്ണൻ, നികുതി വകുപ്പ് അണ്ടർ സെക്രട്ടറി എം മോഹൻരാജ്, കേരള സ്റ്റേറ്റ് ബെവ്‌റിജസ് കോർപ്പറേഷൻ കമ്ബനി സെക്രട്ടറി ജോൺ ജോസഫ്, ഇന്റേണൽ ഓഡിറ്റർ എംഎസ് സുനിൽകുമാർ, ബിവറേജസ് കോർപ്പറേഷൻ കൺസൾട്ടന്റ് പി മുകുന്ദലാൽ, എക്‌സൈസ് സൂപ്രണ്ട് രാാധാകൃഷ്ണൻ, സീനിയർ ഗ്രേഡ് അസിസ്റ്റന്റ് ജെ റോയ് എന്നിവരെ സാക്ഷികളാക്കിയാണ് വിജിലൻസ് കേസെടുത്തിട്ടുള്ളത്.