- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിയോളജി വകുപ്പിന്റെ അനുമതിയോടെ പൊട്ടിച്ച പാറ നീക്കം ചെയ്യാൻ കൈക്കൂലി; എസ് ഐയെ കൈയോടെ പൊക്കി വിജിലൻസ്; പിടിയിലായത് പാലാ രാമപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ ബിജു
കോട്ടയം: സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി ജിയോളജി വകുപ്പിന്റെ അനുമതിയോടെ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട എസ് ഐയെ കൈയോടെ പൊക്കി വിജിലൻസ്.പാലാ രാമപുരം പൊലീസ്സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പെരുവ സ്വദേശി കെ.ജെ.ബിജുവിനെയാണ് വിജിലൻസ് കിഴക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
രാമപുരം സ്വദേശിയുടെ സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസോടെ പൊട്ടിച്ച പാറ നീക്കംചെയ്യുന്നതിനാണ് എഎസ്ഐ. കൈക്കൂലി വാങ്ങിയത്. രാമപൂരം സ്വദേശിയുടെ സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പാസോടെ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിന് കോവിഡ് കാലയളവിൽ സ്ഥലം കണ്ടെയ്ന്മെന്റ് സോൺ ആയതിനാൽ പാസിന്റെ കാലാവധിക്കുള്ളിൽ പാറ നീക്കം ചെയ്യാൻ സാധിക്കാതെ വരുകയും ചെയ്തു.
തുടർന്ന് പാറ നീക്കം ചെയ്യുന്നതിന് രാമപുരം പൊലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് പൊലീസ് ബുദ്ധിമുട്ടക്കാതെ നോക്കികൊള്ളാമെന്ന് പറഞ്ഞ് പാറ നീക്കം ചെയ്യന്നതിലേയ്ക്ക് രാമപൂരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീ. ബിജു കെ. ജെ ആദ്യം 19/08/2021 തീയതി 3,000/ രൂപ കൈക്കൂലി കൈപ്പറ്റിയിരുന്നതും തുർന്ന് വീണ്ടും 5,000/ രൂപ കൂടി കൈക്കൂലിയായി നിരന്തരം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് രാമപൂരം സ്വദേശി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല, കോട്ടയം പൊലീസ് സൂപ്രണ്ട് ശ്രീ. വി. ജി. വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു.
തുടർന്ന് വിജിലൻസ് പദ്ധതി തയ്യാറാക്കുകയും വീ്ട്ടുകാരെ അറിയിക്കുകയും ചെയ്തു. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ 5,000 രൂപ പരാതിക്കാരനിൽ നിന്ന് വാങ്ങുന്നതിനിടെ വിജിലൻസ്സംഘം എഎസ്ഐ.യെ പിടികൂടുകയായിരുന്നു. കൈക്കൂലിത്തുക പൊലീസുദ്യോഗസ്ഥനിൽനിന്ന് വിജിലൻസ് കണ്ടെടുത്തു. പ്രതിയെ ബുധനാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് വിജിലൻസ് സംഘം നടപടികൾ പൂർത്തീകരിച്ചത്.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കൻ മേഖല കോട്ടയം പൊലീസ് സുപ്രണ്ട് ശ്രീ. വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്പി. ശ്രീ. വി. ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർമാരായ ശ്രീ. റെജി എം. കുന്നിപ്പറമ്പൻ, ശ്രീ. രാജേഷ് കെ.എൻ,, ശ്രീ. നിസാം എസ്. ആർ,, ശ്രി. സജു എസ്. ദാസ്, ശ്രി. മനോജ് കുമാർ കെ. ബി. , ശ്രീ. പ്രശാന്ത് കുമാർ എം. കെ., എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് ശ്രീ. ബിജു കെ ജെ. യെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ