- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റ് ഇതുവരെ 22 തവണ തന്നെയും നയൻതാരയെയും വിവാഹം കഴിപ്പിച്ചു; പ്രണയിച്ച് ബോറടിച്ചിട്ടാകാം വിവാഹമെന്ന് പ്രതികരിച്ച് വിഘ്നേഷ് ശിവ; താരങ്ങൾക്ക് കട്ട സപ്പോർട്ടുമായി ആരാധകരും
തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും പ്രണയത്തിലായിട്ട് വർഷങ്ങളായി. യാത്രകളും ആഘോഷങ്ങളുമായി ഇരുവരും തങ്ങളുടെ പ്രണയകാലം മനോഹരമാക്കുകയാണ്. അതിനിടെ ഇരുവരുടേയും വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ വർഷം തന്നെ ഇരുവരും വിവാഹിതരാവും എന്നായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇത് ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിഘ്‌നേഷ് ശിവൻ.
ഇന്റർനെറ്റ് ഇതുവരെ 22 തവണ തന്നെയും നയൻതാരയെയും വിവാഹം കഴിപ്പിച്ചുവെന്നാണ് അഭ്യൂഹങ്ങളോട് വിഘ്നേഷ് പ്രതികരിച്ചത്. മൂന്ന് മാസം കൂടുമ്പോൾ അവർ ഞങ്ങളെ വിവാഹം കഴിപ്പിക്കും. എന്നാൽ ഇപ്പോൾ പ്രൊഫഷണിലാണ് ശ്രദ്ധിക്കുന്നതെന്നും പ്രണയിച്ച് ബോറടിക്കുമ്പോൾ വിവാഹം കഴിക്കുമെന്നും വിഘ്‌നേഷ് വ്യക്തമാക്കി. ''ഞങ്ങളുടെ ശ്രദ്ധ ജോലിയിലാണ്. ഡേറ്റ് ചെയ്ത് ബോറഡിക്കുമ്പോൾ ഞങ്ങൾ കല്യാണം കഴിക്കും, നമുക്ക് നോക്കാം. വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ അറിയിക്കാം'' - വിഘ്നേഷ് പറഞ്ഞു. ബിഹൈൻഡ് വുഡിന്
കഴിഞ്ഞ വർഷം നടന്ന ഒരു ചടങ്ങിൽ ഫിയാൻസി എന്നാണ് വിഘ്നേഷ് ശിവനെ നയൻതാര വിശേഷിപ്പിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. 2020 ഇരുവരുടേയും വിവാഹ വർഷമായാണ് പലരും വിലയിരുത്തിയത്. 2015 ൽ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് പ്രണയവാർത്ത പുറത്തുവിട്ടത്. ഒരുമിച്ചുള്ള പ്രണയനിമിഷങ്ങൾ ഇരുവരും പങ്കുവെക്കാറുണ്ട്. രജനീകാന്തിന്റെ നായികയായി ദർബാറിലാണ് നയൻതാരയെ അവസാനമായി കണ്ടത്. ശിവ സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മനാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. കൂടാതെ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാതുവാകുള്ള രണ്ടു കാതൽ എന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.