- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുത്തു മെലിഞ്ഞ നായകനെ വേണം..! പുതിയ സിനിമക്ക് നായകനെ തേടിയുള്ള വിജയ് ബാബുവിന്റെ ഫേസ്പോസ്റ്റിന് വിമർശനം; കറുത്തവരെയെന്താ പിടിച്ചില്ലേ എന്ന് സോഷ്യൽമീഡിയ; തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നെന്ന് വിജയ് ബാബുവും
കൊച്ചി: സൈബർ ലോകത്ത് കാസ്റ്റിങ് കോൾ വരുന്നത് പതിവായ കാലമാണിപ്പോൾ. എന്നാൽ, ഇങ്ങനെ പോസ്റ്റിടുമ്പോൾ പല വിധത്തിലുള്ള പ്രതികരണം വരാറുണ്ട്. പുതിയ സിനിമക്ക് നായകനെ നേടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട നിർമ്മാതാവും നടനുമായി വിജയ് ബാബുവിന് ശരിക്കും പണി കിട്ടിയിരിക്കയാണിപ്പോൾ. പുതിയ ചിത്രത്തിന് നായകനെ തേടിയ ഫ്രൈഡേ ഫിലിംസിന്റെ പോസ്റ്റിന് സോഷ്യൽമീഡിയയിൽ കടുത്ത വിമർശനമാണ് നേരിരുന്നത്. വെളുത്ത നായകനെ തേടുന്നുവെന്ന പരാമർശമാണ് ഏവരെയും ചൊടിപ്പിച്ചത്. വിജയ് ബാബുവാണ് കാസ്റ്റിങ് കോൾ പോസ്റ്റർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്. നിങ്ങൾ ഇങ്ങനെ പിന്തിരിപ്പൻ ആകരുതെന്നും കറുപ്പും സൗന്ദര്യത്തിന്റെ ലക്ഷണമാണെന്നും ആളുകൾ കമന്റ് ചെയ്തു. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന വർണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്റ്റെന്ന് പലരും അഭിപ്രായപ്പെടുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിർമ്മാണ കമ്പനി നിറത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമർശനങ്ങളുയരുന്നുണ്ട്. അതേസമയം വിമർശനത്തോട് പ്രതികരിച്ച വിജയ് ബാബുവും രംഗത്തെത്തി. ഇപ
കൊച്ചി: സൈബർ ലോകത്ത് കാസ്റ്റിങ് കോൾ വരുന്നത് പതിവായ കാലമാണിപ്പോൾ. എന്നാൽ, ഇങ്ങനെ പോസ്റ്റിടുമ്പോൾ പല വിധത്തിലുള്ള പ്രതികരണം വരാറുണ്ട്. പുതിയ സിനിമക്ക് നായകനെ നേടി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട നിർമ്മാതാവും നടനുമായി വിജയ് ബാബുവിന് ശരിക്കും പണി കിട്ടിയിരിക്കയാണിപ്പോൾ.
പുതിയ ചിത്രത്തിന് നായകനെ തേടിയ ഫ്രൈഡേ ഫിലിംസിന്റെ പോസ്റ്റിന് സോഷ്യൽമീഡിയയിൽ കടുത്ത വിമർശനമാണ് നേരിരുന്നത്. വെളുത്ത നായകനെ തേടുന്നുവെന്ന പരാമർശമാണ് ഏവരെയും ചൊടിപ്പിച്ചത്. വിജയ് ബാബുവാണ് കാസ്റ്റിങ് കോൾ പോസ്റ്റർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്. നിങ്ങൾ ഇങ്ങനെ പിന്തിരിപ്പൻ ആകരുതെന്നും കറുപ്പും സൗന്ദര്യത്തിന്റെ ലക്ഷണമാണെന്നും ആളുകൾ കമന്റ് ചെയ്തു.
നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന വർണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്റ്റെന്ന് പലരും അഭിപ്രായപ്പെടുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിർമ്മാണ കമ്പനി നിറത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമർശനങ്ങളുയരുന്നുണ്ട്.
അതേസമയം വിമർശനത്തോട് പ്രതികരിച്ച വിജയ് ബാബുവും രംഗത്തെത്തി. ഇപ്പോൾ നടക്കുന്നത് തീർത്തും പരിഹാസജനകമാണെന്ന് വിജയ് ബാബു പറയുന്നു. ഞാൻ നിർമ്മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്. അതേ സിനിമയിൽ ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുണ്ട്. ഈ കഥാപാത്രം മാത്രമല്ല മറ്റ് ഇരുപത്തിനാല് പേരെയും കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ വേണ്ട കഥാപാത്രത്തിനുള്ള പ്രത്യേകതകളാണ് ആ കാസ്റ്റിങ് കോളിൽ പറഞ്ഞിരിക്കുന്നത്. വിദേശത്ത് ജനിച്ചുവളർന്ന വെളുത്ത് സുമുഖനായ യുവാവ്. ഷൂട്ട് എത്രയും വേഗം തുടങ്ങാനാണ് ഇങ്ങനെയൊരു കൃത്യമായ കാസ്റ്റിങ് കോൾ പോസ്റ്റ് ചെയ്തതും.
ഞാനിപ്പോഴും അതിൽ തന്നെ ഉറച്ച് നിൽക്കുന്നു. ഞങ്ങൾക്ക് വേണ്ടത് സുന്ദരനും മിടുക്കനുമായ വിദേശത്ത് പഠിച്ചുവളർന്ന ആളുടെ നടപ്പും വർത്തമാനവും ഉള്ള നായകനെയാണ്-വിജയ് ബാബു വ്യക്തമാക്കി. നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥൻ. നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രെഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേർപിരിയുകയും ചെയ്തു.