- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്പെന്റ് ചെയ്യണമെന്ന് ശ്വേതാ സമിതിയുടെ റിപ്പോർട്ട്; പുറത്താക്കിയാൽ മുൻകൂർ ജാമ്യം കിട്ടില്ലെന്ന് വാദിച്ച പ്രൊഡ്യൂസറുടെ അതിവശ്വസ്തർ; കിട്ടിയ ഇമെയിൽ ആവശ്യ പ്രകാരം ഒഴിവാക്കൽ തീരുമാനം; താര സംഘടനയിൽ വീണ്ടും അമർഷം; ദിലീപിന് കിട്ടാത്ത സൗഭാഗ്യം വിജയ് ബാബുവിന്
തിരുവനന്തപുരം: കേരളാ പൊലീസിന് വിജയ് ബാബുവിനെ കുറിച്ച് ഒന്നും അറിയില്ല. എന്നാൽ താരസംഘടനയായ 'അമ്മ'യ്ക്ക് വിജയ് ബാബുവിനെ എങ്ങനെ ബന്ധപ്പെടണമെന്ന് നന്നായി അറിയാം. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാമെന്നു നടൻ വിജയ് ബാബു സംഘടനയെ അറിയിച്ചതും അതിൽ തീരുമാനം ഉണ്ടായതും ഇതിന് തെളിവാണ്. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനിൽക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നൽകിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.
തന്റെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് മാറിനിൽക്കുന്നതെന്ന് വിജയ് ബാബു സംഘടനയെ അറിയിച്ചു. വിജയ് ബാബുവിനെ സസ്‌പെന്റെ ചെയ്യാനായിരുന്നു അമ്മയിലെ തീരുമാനം. ഇത് മനസ്സിലാക്കിയാണ് താൻ മാറി നിൽക്കാം എന്ന് വിജയ് ബാബു അറിയിച്ചത്. ഇത് അംഗീകരിച്ചതോടെ അമ്മയിൽ വിജയ് ബാബു അംഗമല്ലാതെയായി.
യുവനടിയുടെ പീഡന പരാതിയിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടിയുടെ പേരു വെളിപ്പെടുത്തി സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തതും വൻവിവാദമായി. ഇതോടെ വിജയ് ബാബു ഒളിവിൽ പോയിരുന്നു. ഈ വിജയ് ബാബുവിന് അമ്മ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇതിനുള്ള മറുപടിയും വിജയ് ബാബു നൽകി. എന്നാൽ കേരളാ പൊലീസിന് ഇനിയും വിജയ് ബാബു എവിടെ എന്ന് അറിയില്ലെന്നതാണ് വസ്തുത. അമ്മ ഭാരവാഹികളോട് ചോദിച്ചാൽ തന്നെ എവിടെയാണ് വിജയ് ബാബു ഉള്ളതെന്ന് വ്യക്തമാകും.
വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അമ്മയിലെ ഒരു വിഭാഗം നിലപാടെടുത്തു. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം. നടപടി എടുത്താൽ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലികളുടെ വാദം. അവസാനം ദീർഘനേരത്തെ ചർച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നൽകിയ മറുപടി പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ സംഘടനയിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്.
പീഡന പരാതി ഉയർന്നതിനെ തുടർന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിർത്തണമെന്ന് വിജയ്ബാബു തന്നെ അമ്മയ്ക്ക് മെയിൽ അയച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്നു ചേർന്ന അമ്മ നിർവാഹക സമിതി യോഗം തീരുമാനമെടുത്തത്. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്‌സനായ ഇന്റേണൽ കംപ്ലെയിന്റ്‌സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെൻഡ് ചെയ്യുകയോ തരം താഴ്‌ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിസ്ഥാനത്തായപ്പോൾ തന്നെ ദിലീപിനെതിരെ നടപടി എടുത്തു. സംഘടനയിൽ നിന്ന് പുറത്താക്കുന്ന തരത്തിലായിരുന്നു ഇടപെടൽ. അന്ന് അമ്മയുടെ എക്‌സിക്യൂട്ടീവിൽ പൃഥ്വിരാജുമുണ്ടായിരുന്നു. മമ്മൂട്ടിയായിരുന്നു അന്ന് അമ്മയുടെ പ്രസിഡന്റ്. അന്ന് ദിലീപിനെതിരെയായിരുന്നു അമ്മ യോഗ വികാരം പുറത്തു വന്നത്. ആ സമയം അമ്മയുടെ ട്രഷററായിരുന്നു ദിലീപ്. എന്നാൽ വിജയ് ബാബുവിനെതിരെ ദിലീപിനെ മാറ്റിയതു പോലുള്ള തീരുമാനം അമ്മ എടുക്കുന്നില്ല. നടന്റെ ആവശ്യം അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്.
ഇതിനിടെ ദുബൈയിൽ ഒളിവിലുള്ള നടനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം കൊച്ചി സിറ്റി പൊലീസ് ഊർജിതമാക്കി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ വേനലവധിക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് പ്രത്യേക നിർദ്ദേശമൊന്നും ഇല്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ച് കൊണ്ടുവരാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ദുബായിലേക്ക് പോകാതെ തന്നെ നടനെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. ഇതിനിടെ
വിജയ് ബാബുവിനെതിരായ സമൂഹ മാധ്യമത്തിലൂടെയുള്ള മീ ടൂ ആരോപണത്തിൽ പരാതിക്കാരിയെ കണ്ടെത്താൻ പ്രത്യേക സൈബർ ടീം പരിശോധന തുടങ്ങി. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ്‌ബുക്ക് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ