- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരയുടെ പേര് പരസ്യമാക്കിയത് ഗൂഢാലോചന തന്നെ; ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം നടന്നുവെന്ന ഉപഹർജിയിലെ വെളിപ്പെടുത്തൽ നടിയെ അപമാനിക്കാൻ; ദുബായിലേക്ക് പറന്ന് ലക്ഷ്യമിട്ടത് നേടി വിജയ് ബാബു; മുൻകൂർ ജാമ്യം നിഷേധിച്ചാൽ കുടുങ്ങുമെന്നായപ്പോൾ നാട്ടിൽ എത്താമെന്ന തന്ത്രം; വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം നൽകുമോ?
കൊച്ചി: നടൻ വിജയ് ബാബുവിന് ജാമ്യം ഉറപ്പിക്കാൻ ഉന്നത തലത്തിൽ നീക്കം സജീവമാണെന്ന് സൂചന. നാട്ടിലേക്ക് തിരിച്ചെത്തുന്ന വിജയ് ബാബുവിനെ ആ ന്യായത്തിൽ ജാമ്യം നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഇരയുടെ പേരുൾപ്പെടെ വെളിപ്പെടുത്തിയ വിജയ് ബാബുവിനെതിരെ അതിശക്തമായ ഇടപെടൽ പ്രോസിക്യൂഷൻ നടത്തുമോ എന്നതാണ് നിർണ്ണായകം. പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച് ജാമ്യം നൽകിയാൽ പരസ്യ വെളിപ്പെടുത്തലുകളുമായി ഇര തന്നെ രംഗത്തു വരും.
ഇരയുടെ പേര് പരസ്യമായി തന്നെ വെളിപ്പെടുത്തിയത് വിജയ് ബാബുവാണ്. അതിന് ശേഷം കോടതിയിൽ നൽകിയ ഹർജിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും പുറത്ത് ചർച്ചയാക്കുകയും ചെയ്യുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയാണ്. പരാതി കിട്ടിയപ്പോൾ തന്നെ പൊലീസ് വിജയ് ബാബുവിനെ ബന്ധപ്പെട്ടിരുന്നു. കേസ് എടുത്ത ശേഷമാണ് ദുബായിലേക്ക് കടന്നത്. എന്നാൽ അതിനെ മറ്റൊരു തലത്തിൽ വ്യാഖ്യാനിക്കുകയാണ് വിജയ് ബാബു. ജോർജിയയിലേക്ക് വിജയ് ബാബു കടന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം കോടതിയിൽ ചർച്ചയാക്കിയാൽ വിജയ് ബാബുവിന് ജാമ്യം കിട്ടില്ല.
എന്നാൽ ഇരയെ അപമാനിക്കുന്ന വിജയ് ബാബുവിന്റെ വാദങ്ങൾക്ക് ശക്തിപകരാനുള്ള നീക്കമാണ് നടക്കുന്നത്. താൻ നിർമ്മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും സംവിധായകനുമായ വിജയ് ബാബു ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്. ഇരയുടെ പേര് പറഞ്ഞ് അപമാനിച്ചതിന് ശേഷമുള്ള പുതിയ നീക്കം.
ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനാന്നെന്നും ഉപഹർജിയിൽ പറയുന്നു. നിലവിൽ ദുബായിലാണെന്നും കോടതി നിർദ്ദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്നും അറിയിച്ചു. ആ വാദത്തിൽ ജാമ്യം നേടാനാണ് നീക്കം. എന്നാൽ ഇരയോട് ഫെയ്‌സ് ബുക്ക് ലൈവിൽ അടക്കം കാട്ടിയ ക്രൂരതയെ കുറിച്ച് വിജയ് ബാബു പറയുന്നില്ല. ജാമ്യം നിഷേധിച്ചാലും വിജയ് ബാബുവിന് നാട്ടിലെത്തി പൊലീസിന് കീഴടങ്ങേണ്ടി വരും. അത് മനസ്സിലാക്കിയാണ് ജാമ്യം കിട്ടിയാൽ നാട്ടിലെത്താമെന്ന പ്രഖ്യാപനം.
മെയ് 30-ന് രാവിലെ ഒൻപതിന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്കെടുത്ത വിമാന ടിക്കറ്റിന്റെ പകർപ്പും ഹാജരാക്കി. നാട്ടിലേക്ക് എത്തിയാലെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുവെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ കോടതി ഉറച്ചു നിൽക്കുന്നതു കൊണ്ടാണ് ഉപഹർജി നൽകിയത്. തീർത്തും നടിയെ അപമാനിക്കുന്നതാണ് ഇത്. പൊതു സമൂഹത്തിൽ നടിയുടെ പേര് വെളിപ്പെടുത്തപ്പെട്ടതു കൊണ്ട് തന്നെ ഇതിന് പിന്നിലെ ഗൂഢാലോചനയും പകൽപോലെ വ്യക്തമാണ്.
യുവനടിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറിൽ വിജയ് ബാബു കോടതിയിൽ സമർപ്പിച്ചു. മാർച്ച് 16-ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ടുമെന്റിൽ വെച്ചും 22-ന് ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ വെച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. നടിയെ 2018 മുതൽ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഉപഹർജിയിൽ പറയുന്നു. നടിയോടൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖയും കോടതിയിൽ ഹാജരാക്കി. നടി നിരന്തരം അയച്ച സന്ദേശങ്ങളും കൈമാറി.
ഇവർ പലതവണ പണം കടംവാങ്ങിയിരുന്നു. ഏപ്രിൽ 14-ന് തന്നോടൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്നും പറഞ്ഞു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയോടാണ് പരാതിക്കാരി ഇത്തരത്തിൽ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ നടി ദേഷ്യത്തോടെ ഇറങ്ങിപ്പോയി. ഏപ്രിൽ 15-ന് ഫ്‌ളാറ്റിൽ വീണ്ടും വന്ന നടി ക്ഷമ പറഞ്ഞു. അന്ന് അവിടെ തങ്ങുകയും ചെയ്തു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയെ വിളിച്ച് ക്ഷമയും പറഞ്ഞു
ഏപ്രിൽ 18-ന് പുതിയ സിനിമയിൽ അവസരം നൽകിയ നടിയും അവരുടെ അമ്മയുമായി കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറി. ഏപ്രിൽ 21-ന് ചിത്രീകരണ ആവശ്യത്തിനായി താൻ ഗോവയ്ക്ക് പോയി. തുടർന്ന് ഗോൾഡൻ വിസയുടെ പേപ്പറുകൾ നൽകാൻ ഏപ്രിൽ 24-ന് ദുബായിലെത്തിയെന്നും ഉപഹർജിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ