- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനത്തെ ഉഭയസമ്മത ലൈംഗിക ബന്ധമാക്കി; ഇരയുടെ പേര് പുറത്തു പറഞ്ഞ് അപമാനിച്ച തന്ത്രം ഒടുവിൽ വിജയിച്ചെന്ന് മുഖഭാവം; പൊലീസിന് മുമ്പിലേക്ക് സിനിമാക്കാരൻ ചോദ്യം ചെയ്യലിന് എത്തിയത് കളിയും ചിരിയും നിറച്ച്; ആലുവയിലെ ക്ഷേത്ര ദർശനത്തിന് ശേഷം സൗത്ത് പൊലീസ് സ്റ്റേഷനിൽ; വിജയ് ബാബുവിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് ഉറപ്പായി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ്ബാബു പൊലീസിന് മുന്നിൽ ഹാജരായപ്പോൾ മുഖത്ത് നിറഞ്ഞത് ആത്മവിശ്വാസം. പൊലീസിന് മുമ്പിൽ കുറ്റവാളിയുടെ മുഖഭാവമില്ലാതെ ചിരിയും സന്തോഷവുമായാണ് വിജയ് ബാബു ഇരുന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം ഹാജരായത്.
നാട്ടിൽ തിരിച്ചെത്തിയാൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. അന്വേഷണസംഘത്തിന് വിജയ്ബാബുവിനെ ചോദ്യംചെയ്യാനും കോടതി അനുമതി നൽകിയിരുന്നു. ഇതനുസരിച്ചാണ് വിജയ്ബാബു അഭിഭാഷകനൊപ്പം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. ഈ ചോദ്യം ചെയ്യലോടെ തന്നെ വിജയ് ബാബുവിന്റെ കേസ് അപ്രസക്തമാകാനാണ് സാധ്യത. ഇരയുടെ പേര് വെളിപ്പെടുത്തി പൊതു സമൂഹത്തിൽ അപമാനിച്ചിട്ടും അറസ്റ്റോ റിമാൻഡോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. വിജയ് ബാബുവിന്റെ കൈയിലെ തെളിവുകൾ മുഖവിലയ്‌ക്കെടുത്ത് പീഡന കേസ് തന്നെ അവസാനിപ്പിക്കാനാണ് സാധ്യത.
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് വിജയ്ബാബുവിനെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽപോയ വിജയ്ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തിൽ തിരിച്ചെത്തിയത്. കേസിൽ കഴിഞ്ഞദിവസം ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം ദുബായിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ്ബാബു എമിറേറ്റ്‌സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ഭാര്യയ്ക്കും സഹോദരനും ഒപ്പം ആലുവയിൽ ക്ഷേത്രദർശനം നടത്തി. ഇതിനുശേഷമാണ് അദ്ദേഹം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയിൽ പൂർണവിശ്വാസമുണ്ടെന്നും വിജയ്ബാബു നേരത്തെ പറഞ്ഞിരുന്നു. നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടെയാണ് നടൻ മടങ്ങി എത്തിയത്.
ചൊവ്വാഴ്ച വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചപ്പോൾ നാട്ടിലെത്തിയാൽ ഉടൻ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പ്രതി നാട്ടിലെത്തുകയാണ് പ്രധാനമെന്നും ഉടൻ തിരിച്ചെത്തിയാൽ അറസ്റ്റ് തടയുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഇതോടെ പ്രോസിക്യൂഷനെതിരേ കോടതിയുടെ പരാമർശങ്ങളുണ്ടായി. പ്രോസിക്യൂഷന്റെ ധാരണകൾക്കൊപ്പമല്ല കോടതിയെന്നും നിയമം നടപ്പാക്കാനാണ് കോടതിയെന്നും ജഡ്ജി പറഞ്ഞു. എന്തുകൊണ്ട് ഇത്രയുംനാൾ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു.
പ്രതി തിരിച്ചെത്തുന്നത് തടയുകയല്ല വേണ്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിജയ്ബാബുവുമായി ഒത്തുകളിക്കുകയാണോ എന്നുപോലും സംശയിക്കുന്നതായും കോടതി പറഞ്ഞു. വിജയ് ബാബു ചിലർക്ക് താരമായിരിക്കാം. എന്നാൽ കോടതിക്ക് ഒരു സാധാരണക്കാരൻ മാത്രമാണെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് അറസ്റ്റ് തടയുന്നതായി ഉത്തരവിട്ടത്. വിജയ്ബാബു തിരിച്ചെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അന്വേഷണസംഘത്തിന് വിശദമായി ചോദ്യംചെയ്യാം. മൊഴി രേഖപ്പെടുത്താം. എന്നാൽ വ്യാഴാഴ്ച ജാമ്യഹർജി വീണ്ടും പരിഗണിച്ചശേഷമേ അറസ്റ്റിലേക്ക് നീങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കി.
ഫലത്തിൽ ഇനി മുൻകൂർ ജാമ്യം കിട്ടാനാണ് സാധ്യതയെന്നാണ് വിജയ് ബാബുവിന്റെ പ്രതീക്ഷ. തന്റെ കൈയിലുള്ള തെളിവുകൾ വച്ച് പീഡനത്തെ ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാക്കാനാണ് ശ്രമം. അതിൽ ഏതാണ്ട് വിജയിച്ചുവെന്ന് തന്നെയാണ് വിജയ് ബാബുവിന്റെ വിലയിരുത്തൽ. ഇടക്കാല ജാമ്യത്തിൽ കോടതി പറഞ്ഞതെല്ലാം അനുസരിച്ചെന്നും അതുകൊണ്ട് തന്നെ തനിക്ക് ജാമ്യം നൽകണമെന്നും ഹൈക്കോടതിയെ അറിയിക്കും. മൊഴി നൽകി കഴിഞ്ഞതായും പറയും. ഇതുകൊണ്ട് തന്നെ ഇനി കേസിൽ വിജയ് ബാബുവിനെ റിമാൻഡ് ചെയ്യുന്ന തരത്തിൽ മുൻകൂർ ജാമ്യം അനുവദിക്കാതിരിക്കാനുള്ള സാധ്യത കുറവാണ്.
ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുള്ള വാട്‌സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്.
2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സിസിടിവി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14ന് നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം തനിക്ക് ജാമ്യം നൽകുമെന്നാണ് നടന്റെ പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ