- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കൊച്ചി സിറ്റി പൊലീസ് ഇന്ത്യയിലെ യുഎഇ എംബസിക്ക് അപേക്ഷ നൽകിയിരിക്കുകയാണ്.
വിജയ് ബാബുവിന്റെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് ഇയാൾക്കായി നേരത്തെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല. എംബസി നിർദ്ദേശം ഇന്റർപോളിന് ലഭിച്ചാൽ പ്രതിക്കെതിരേ റെഡ് കോർണർ നോട്ടീസ് ഇറക്കാനാകും. കഴിഞ്ഞ ആഴ്ച തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് ദുബായ് പൊലീസിന് നൽകിയിരുന്നു. അതിനിടെ, പെൺകുട്ടി പരാതി കൊടുത്തതിന് പിന്നിൽ ഗൂഢോലോചന ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ്ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
നല്ല സൗഹൃദമായിരുന്ന പെൺകുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിക്കുമ്പോൾ 22 വർഷം കഠിനാധ്വാനം ചെയ്ത് വളർന്ന വന്ന തന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തും നടന്നത്. പെൺകുട്ടിയുടെ പരാതി അന്വേഷിക്കുന്നതിന് ഒപ്പം, പരാതി കൊടുപ്പിക്കാൻ ആരെങ്കിലും പ്രേരണ കൊടുത്തിട്ടുണ്ടോ എന്നും അന്വേഷിക്കണം. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയ വ്യാജ പരാതിയാണ് മകന് എതിരെ നൽകിയിരിക്കുന്നത് എന്നാണ് വിശ്വാസയോഗ്യമായ അറിവ്. അടുത്ത സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുത്തില്ല എന്ന പേരിലാണ് നടി വ്യാജ പരാതി നൽകിയത് എന്നും പരാതിയിൽ ആരോപിക്കുന്നു. മകൻ തെറ്റുകാരനാണ് എന്ന് വിധിയെഴുതിയാൽ ആ പെൺകുട്ടിക്ക് ഒപ്പം നിൽക്കണം എന്നാണ് തന്റെ നിലപാട്. പക്ഷെ നാളെ തന്റെ മകൻ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാൽ അവന്റെ സ്‌കൂളിൽ പോകുന്ന മകൻ ഇന്ന് അനുഭവിക്കുന്ന മാനസിക അവസ്ഥക്ക് നീതി കിട്ടാതെ പോകുനമെന്നും വിജയ് ബാബുവിന്റെ അമ്മ മായാ ബാബു പറയുന്നു.
മായാ ബാബുവിന്റെ കുറിപ്പ്
എന്റെ മകൻ വിജയ്ബാബുവിന്റെ പേരിൽ നടിയായ പെൺകുട്ടി കൊടുത്ത പരാതിയെ ബഹുമാനിക്കുന്നു. അതോടൊപ്പം നല്ല സൗഹൃദമായിരുന്ന പെൺകുട്ടി ഒരു ദിവസം പെട്ടന്ന് ആരോപണം ഉന്നയിക്കുമ്പോൾ 22 വർഷം കഠിനാധ്വാനം ചെയ്ത് വളർന്ന വന്ന എന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തും നടന്നത്.
ബഹുമാനപെട്ട നീതി പീഠത്തിലും നിയമ സംവിധാനത്തിലും ഞാൻ വിശ്വസിക്കുന്നു. പെൺകുട്ടി കൊടുത്ത പരാതി അന്വേഷിക്കണം. അന്വേഷിക്കുന്നുണ്ട്. അതോടൊപ്പം പെൺകുട്ടിയെകൊണ്ട് എങ്ങനെ ഒരു പരാതി കൊടുപ്പിക്കാൻ ആരെങ്കിലും പ്രേരണ കൊടുത്തിട്ടുണ്ടോ എന്നും ഇക്കാര്യത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷണം വേണം .
ഇക്കാര്യത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണം വേണം. പെൺകുട്ടിക്ക് ഇങ്ങനെ ഒരു പരാതി നൽകാൻ എന്തെങ്കിലും തരത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. എല്ലാ തെളിവുകളും ശേഖരിക്കാൻ അത്യാധുനിക സൗകര്യങ്ങൾ നമ്മുടെ നിയമ സംവിധാനത്തിൽ നിലവിൽ ഉണ്ട്.
പെൺകുട്ടി പറഞ്ഞ പരാതിയുടെ കൂടെ ഇക്കാര്യം കൂടി അന്വേഷണ വിധേയമായി നീതി പീഠത്തിന് മുന്നിൽ വന്ന്, പിന്നീട് നീതി പീഠം എന്റെ മകൻ തെറ്റുകാരനാണ് എന്ന് വിധിയെഴുതിയാൽ ആ പെൺകുട്ടിക്ക് ഒപ്പം നിൽക്കണം എന്നാണ് എന്റെ നിലപാട്. പക്ഷെ നാളെ എന്റെ മകൻ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാൽ അവന്റെ സ്‌കൂളിൽ പോകുന്ന മകൻ ഇന്ന് അനുഭവിക്കുന്ന മാനസിക അവസ്ഥക്ക് നീതി കിട്ടാതെ പോകും.
ബഹുമാനപെട്ട മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് നൽകിയ പരാതിയിൽ നീതിപൂർവ്വമായ നടപടി ഉണ്ടാവും എന്നാണ് വിശ്വാസം.
മായാ ബാബു
അതിനിടെ, ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ് വിജയ് ബാബു. 18ന് ആണ് ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. അതുവരെ ഒളിവിൽ തുടരുകയാണ് ഇയാളുടെ ലക്ഷ്യം.
കഴിഞ്ഞ 22ന് ആണ് വിജയ് ബാബുവിനെതിരേ പരാതിയുമായി യുവനടി രംഗത്തെത്തിയത്. പൊലീസിൽ ഇതുസംബന്ധിച്ചു നടി പരാതി നൽകിയതിനു പിന്നാലെ ഗോവയിലേക്കു കടന്ന ഇയാൾ അവിടെനിന്നു ബംഗളൂരുവിലെത്തി ദുബായിലേക്കു കടക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ