- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ വിമാനം ഇറങ്ങിയാൽ അറസ്റ്റ് ഉറപ്പ്; മുൻകൂർജാമ്യത്തിൽ ഉറപ്പു കിട്ടിയാലേ വിജയ് ബാബു കേരളത്തിലേക്ക് വിമാനം കയറൂ; ആവശ്യം ഹൈക്കോടതി തള്ളിയാൽ അപ്പീലുമായി സുപ്രീംകോടതിയിൽ പോകും; ഇന്റർപോളിൽ നിന്ന് സഹായം കിട്ടാതെ കേരളാ പൊലീസ്; സിനിമാക്കാരന് സുഖവാസ കാലം
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ്ബാബു ഈ മാസം 19നും പൊലീസിന് മുമ്പിൽ ഹാജരാകില്ല. കേരളത്തിലേക്ക് ഉടൻ വിജയ് ബാബു യാത്ര പുറപ്പെടില്ല. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഏത് വിമാനത്താവളത്തിൽ ഇറങ്ങിയാലും താരത്തിനെ അറസ്റ്റു ചെയ്യും. ഈ സാഹചര്യത്തിൽ യാത്ര വൈകിപ്പിക്കും. ഹൈക്കോടതിയേയും ലുക്ക് ഔട്ട് നോട്ടീസുള്ളതു കൊണ്ടാണ് വരാത്തതെന്ന് ബോധ്യപ്പെടുത്തും. മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയാൽ ഉടൻ അപ്പീലുമായി വിജയ് ബാബു സുപ്രീംകോടതിയേയും സമീപിക്കും. അതിന് ശേഷം മാത്രമേ ഇനി നാട്ടിലേക്ക് വരൂ.
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമം വിജയിച്ചിരുന്നില്ല. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തി നാടുകടത്താനുള്ള നീക്കം നടത്തേണ്ടതു കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെയാണ്. ഈ കേസിൽ ഇന്റർപോളിന്റെ സഹകരണത്തോടെ വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ഔദ്യോഗിക നടപടികൾ കേരള പൊലീസ് പൂർത്തിയാക്കിയെങ്കിലും അതിനുള്ള പിന്തുണ കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നു ലഭിച്ചില്ലെന്നാണ് സൂചന.
നാളെ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോൾ വിധി അനുകൂലമായാൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ നേരിട്ടു ഹാജരാകാനാണു വിജയ്ബാബുവിന്റെ നീക്കം. അതിനായി കാത്തിരിക്കുകയാണ് ഇപ്പോൾ അന്വേഷണ സംഘം. നേരിട്ടു ഹാജരാകാൻ 19 വരെയാണു വിജയ്ബാബു കൊച്ചി സിറ്റി പൊലീസിനോടു സാവകാശം ചോദിച്ചിരിക്കുന്നത്. അതുവരെ ബിസിനസ് ടൂറിലാണെന്നാണു വിജയ്ബാബു അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നത്. ലുക്ക ഔട്ട് നോട്ടീസിന് മുമ്പായിരുന്നു ഈ ഇ മെയിൽ അയച്ചത്. അതിന് ശേഷമാണ് പൊലീസ് നിലപാട് കടുപ്പിച്ചത്.
വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ 18-ന് ഹൈക്കോടതി പരിഗണിക്കും. ഇതിനു മുമ്പേ ഇയാളെ നാട്ടിലെത്തിച്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ദുബായിൽ ബിസിനസ് ടൂറിലാണെന്നും 19-ന് നാട്ടിലെത്തുമെന്നുമാണ് അറിയിച്ചത്. ഇത് അംഗീകരിക്കാതെ പൊലീസ് ഇന്റർപോളിനെ സമീപിക്കുകയായിരുന്നു. വിജയ് ബാബുവിനെതിരേ ബ്ലൂ കോർണർ നോട്ടീസ് ഇന്റർപോൾ പുറപ്പെടുവിച്ചിരുന്നു. അതുകൊണ്ടും ഇയാളുടെ ഒളിയിടം കണ്ടെത്താനായിട്ടില്ല. ഇയാൾ ദുബായിൽ തന്നെയാണോയെന്നതിനും ഉറപ്പില്ല. താൻ ദുബായിലാണെന്ന് വിജയ് ബാബു തന്നെയാണ് അറിയിച്ചിട്ടുള്ളത്.
ഏപ്രിൽ 22-നാണ് പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കുറ്റം ആരോപിക്കപ്പെടുന്ന വിജയ് ബാബു നാടുവിട്ടത്. 24ന് ബംഗളൂരു വഴി ദുബായിൽ പോയെന്നാണ് സൂചന. 27നാണ് ഈ വാർത്ത മറുനാടൻ പുറത്തു വിട്ടത്.
മറുനാടന് മലയാളി ബ്യൂറോ