- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ് ഹസാരെ ട്രോഫി; കേരളത്തെ സഞ്ജു സാംസൺ നയിക്കും; എലീറ്റ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരം ചണ്ഡീഗഡിനെതിരെ; സച്ചിൻ വൈസ് ക്യാപ്റ്റൻ; മത്സരക്രമം ഇങ്ങനെ
കോഴിക്കോട്: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. 19 അംഗ ടീമിനെയാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഡിസംബർ എട്ടുമുതൽ രാജ്കോട്ടിലാണ് കേരളത്തിന്റെ മത്സരങ്ങൾ. ഡിസംബർ രണ്ടിന് ടീം രാജ്കോട്ടിലേക്ക് തിരിക്കും.
സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിനിടെ പരിക്കേറ്റ അതിഥതാരം റോബിൻ ഉത്തപ്പയ്ക്ക് ടീമിൽ ഇടം ലഭിച്ചിട്ടില്ല. ടീമിലുണ്ടായിരുന്ന കെ എം ആസിഫിനും സ്ഥാനം നഷ്ടമായി.
ഡിസംബർ എട്ടിനാണ് കേരളത്തിന്റെ ആദ്യ മത്സരം. ഛണ്ഡിഗഢാണ് ആദ്യ മത്സരത്തിലെ എതിരാളി. തൊട്ടടുത്ത ദിവസം മധ്യപ്രദേശിനേയും കേരളം നേരിടും. 11ന് മഹാരാഷ്ട്രക്കെതിരെയാണ് അടുത്ത മത്സരം. 12ന് ഛത്തീസ്ഗഢുമായി കേരളം കളിക്കും. 14ന് ഉത്തരാഖണ്ഡിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം. രാജ്കോട്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി (വൈസ് ക്യാപ്റ്റൻ), വത്സൽ ഗോവിന്ദ് ശർമ, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, പി രാഹുൽ, പി എ അബ്ദുൾ ബാസിത്, എസ് മിഥുൻ, കെ സി അക്ഷയ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശർ എ സുരേഷ്, എം ഡി നിതീഷ്, ആനന്ദ് ജോസഫ്, ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീൻ, വിനൂപ് മനോഹരൻ, സിജോമോൻ ജോസഫ്, മനു കൃഷ്ണൻ.
മുഖ്യ പരിശീലകൻ- ടിനു യോഹന്നാൻ, പരിശീലകൻ- മഹ്സർ മൊയ്ദു, ട്രെയ്നർ- വൈശാഖ് കൃഷ്ണ, ഫിസിയോ- ആർ എസ് ഉണ്ണികൃഷ്ണൻ, വീഡിയോ അനലിസ്റ്റ്- എസ് സജി.
സ്പോർട്സ് ഡെസ്ക്