- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയ്‌ക്കെതിരേ കേസെടുത്തത് വിദേശനാണ്യ വിനിമയച്ചട്ടപ്രകാരം; കിങ് ഫിഷർ ഉടമയുടെ സ്വത്തുകൾ കണ്ടുകെട്ടുന്നു; എൻഫോഴ്‌സ് ഡയറക്ടറേറ്റ് നടപടികൾ ആരംഭിച്ചു; 17 ബാങ്കുകളിലായി വായ്പയും പലിശയുമടക്കം മല്യക്ക് തിരിച്ചടയ്ക്കാനുള്ളത് 9000 കോടി രൂപ
ന്യൂഡൽഹി: കിങ് ഫിഷർ ഉടമ മല്യയുടെ സ്വത്തുകൾ കണ്ടുകെട്ടുന്നു. എൻഫോഴ്‌സ് ഡയറക്ടറേറ്റാണ് സ്വത്തുകൾ കണ്ടുകെട്ടുന്നതിന് നടപടികൾ ആരംഭിക്കുന്നത്. കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്‌ക്കെതിരേ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കിങ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിങ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കന്പനി അടച്ചുപൂട്ടുകയായിരുന്നു. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം മല്യയ്‌ക്കെതിരേ നിയമ നടപടി സ്വീകരിച്ചിരുന്നു. വിജയ് മല്യയെ വിട്ടു കിട്ടാൻ നിയമപരമായ മാർഗ്ഗം ഇന്ത്യ തേടണം എന്ന നിലപാടിലേക്കാണ് ബ്രിട്ടൻ നീങ്ങുന്നത്. ഇതിനർത്ഥം കോടതി വഴിയുള്ള പരിഹാരമാണ് ഇന്ത്യക്കു മുന്നിൽ ഉള്ളതെന്ന് വ്യക്തം. പക
ന്യൂഡൽഹി: കിങ് ഫിഷർ ഉടമ മല്യയുടെ സ്വത്തുകൾ കണ്ടുകെട്ടുന്നു. എൻഫോഴ്‌സ് ഡയറക്ടറേറ്റാണ് സ്വത്തുകൾ കണ്ടുകെട്ടുന്നതിന് നടപടികൾ ആരംഭിക്കുന്നത്. കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്‌ക്കെതിരേ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കിങ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിങ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കന്പനി അടച്ചുപൂട്ടുകയായിരുന്നു. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം മല്യയ്‌ക്കെതിരേ നിയമ നടപടി സ്വീകരിച്ചിരുന്നു.
വിജയ് മല്യയെ വിട്ടു കിട്ടാൻ നിയമപരമായ മാർഗ്ഗം ഇന്ത്യ തേടണം എന്ന നിലപാടിലേക്കാണ് ബ്രിട്ടൻ നീങ്ങുന്നത്. ഇതിനർത്ഥം കോടതി വഴിയുള്ള പരിഹാരമാണ് ഇന്ത്യക്കു മുന്നിൽ ഉള്ളതെന്ന് വ്യക്തം. പക്ഷെ ശത കോടികൾ കയ്യിലുള്ള മല്യ ബ്രിട്ടനിലെ മുതിർന്ന അഭിഭാഷകരെ വച്ച് കേസ് നടത്തിയാൽ എത്ര കാലം വേണമെങ്കിലും യുകെയിൽ തുടരാവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. മാത്രമല്ല, ഇന്ത്യയിലേക്ക് മടങ്ങണമെങ്കിൽ പോലും കോടതി വഴി തനിക്കു അനുകൂലമായ ഉപാധികൾ കണ്ടെത്താനും മല്യയ്ക്ക് കഴിയും.
ഈ വഴി തേടാൻ ഇന്ത്യ താൽപ്പര്യപ്പെടാത്തതു കൊണ്ടാണ് ബ്രിട്ടീഷ് സർക്കാരിനോട് അനധികൃത കുടിയേറ്റക്കാരൻ എന്ന നിലയിൽ ഇയാളെ നാട് കടത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യക്കാരടക്കം അനവധി സാധാരണക്കാരെ ബ്രിട്ടൻ അനധികൃത കുടിയേറ്റക്കാരൻ എന്ന ലേബലിൽ ഇതിനകം നാട് കടത്തി കഴിഞ്ഞു. കഴിഞ്ഞ വർഷം ബ്രൈറ്റനിലെ മലയാളിയെ നാട് കടത്തിയത് വീട്ടിൽ വഴക്കുണ്ടാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്. ഇത്തരം യാഥാർഥ്യങ്ങൾക്കു മുന്നിലാണ് വിജയ് മല്യ ഇന്ത്യയെ നോക്കി പല്ലിളിച്ചു കാട്ടുന്നത്. വിജയ് മല്യയുടെ കാര്യത്തിൽ കോടതി വഴിയുള്ള പരിഹാരം തേടണമെന്ന നിലപട് വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അറിയിച്ചിരുന്നു.
യുകെയിൽ ഒരാൾക്ക് കഴിയാൻ നിയമപരമായി സ്വരാജ്യത്തെ പാസ്പോർട്ട് വേണ്ട എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കു കത്ത് എഴുതിയിരിക്കുന്നത്. വിജയ് മല്യയുടെ പാസ്പോർട്ട് റദ്ദാക്കിയിരിക്കുകയാണ് എന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചതിനുള്ള മറുപടിയായാണ് ബ്രിട്ടൻ ഈ നിലപട് എടുത്തിരിക്കുന്നത്. ഇതിനായി 1971 ലെ ഇമ്മിഗ്രേഷൻ നിയമവും ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി ഈ നിയമത്തിൽ ഒട്ടേറെ ഭേദഗതി വരുത്തി കുറ്റവാളികളെ മാതൃ രാജ്യത്തേക്ക് അയയ്ക്കാൻ നിയമം പരിഷ്‌ക്കരിച്ച കാര്യം ഇപ്പോൾ ബ്രിട്ടൻ സൗകര്യപ്പൂർവം മറക്കുകയാണ്.