- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്കൊപ്പം ഉല്ലസിച്ച് കമ്പനി മുടിപ്പിച്ചു മുങ്ങിയ മല്യ ലണ്ടനിൽ സുഖ ജീവിതം കണ്ടത് വെറുതെയാവുമോ? കിങ്ഫിഷറിന്റെ യൂറോപ്പിലെ ബാങ്ക് ഇടപാടുകൾ എല്ലാം മരവിപ്പിക്കാൻ റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡും
ഇന്ത്യൻ ബാങ്കുകളിൽനിന്ന് 9000 കോടി രൂപയോളം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയ്ക്ക് യൂറോപ്പിലും നിലനിൽപ്പില്ലാതെയാവുമോ? സ്ത്രീകളുമായി ഉല്ലസിച്ചും ആർഭാട ജീവിതം നയിച്ചും ബിസിനസ് തകർന്ന മല്യയുടെ ലണ്ടനിലെ സുഖ ജീവിതവും അധിക കാലം നീളില്ലെന്നാണ് സൂചന. കിങ്ഫിഷർ ബിയറിന് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കാൻ റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡ് തീരുമാനിച്ചതോടെ, മല്യക്ക് യൂറോപ്പിലും നിൽക്കക്കള്ളിയില്ലാതാവും. സ്‌കോട്ട്‌ലൻഡ് ബാങ്ക് എല്ലാ ബന്ധവും വിഛേദിക്കുന്നതോടെ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ ബിയർ യൂറോപ്പ് ലിമിറ്റഡ് എന്ന കമ്പനിക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ തേടേണ്ടിവരും. ഇന്ത്യൻ ബാങ്കുകളുമായുള്ള ഇടപാടിൽ വരുത്തിയ വീഴ്ചയാണ് മല്യയുമായുള്ള ഇടപാടുകൾ റദ്ദാക്കാൻ സ്‌കോട്ടിഷ് ബാങ്കിനെ പ്രേരിപ്പിച്ചത്. അമേരിക്കയിലെ മദ്യവ്യവസായം മല്യ നടത്തുന്നത് കാലിഫോർണിയ ആസ്ഥാനമായുള്ള മെൻഡോസിനോ ബ്രുവറി കമ്പനിയുടെ പേരിലാണ്. കിങ്ഫിഷറടക്കം ഒട്ടേറെ ബിയറുകൾ അമേരിക്കയിൽ ഈ കമ്പനി വിൽക്കുണ്ട്. എന്നാൽ, യൂറോപ്പിൽ യുണൈ
ഇന്ത്യൻ ബാങ്കുകളിൽനിന്ന് 9000 കോടി രൂപയോളം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയ്ക്ക് യൂറോപ്പിലും നിലനിൽപ്പില്ലാതെയാവുമോ? സ്ത്രീകളുമായി ഉല്ലസിച്ചും ആർഭാട ജീവിതം നയിച്ചും ബിസിനസ് തകർന്ന മല്യയുടെ ലണ്ടനിലെ സുഖ ജീവിതവും അധിക കാലം നീളില്ലെന്നാണ് സൂചന. കിങ്ഫിഷർ ബിയറിന് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കാൻ റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡ് തീരുമാനിച്ചതോടെ, മല്യക്ക് യൂറോപ്പിലും നിൽക്കക്കള്ളിയില്ലാതാവും.
സ്‌കോട്ട്‌ലൻഡ് ബാങ്ക് എല്ലാ ബന്ധവും വിഛേദിക്കുന്നതോടെ മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ ബിയർ യൂറോപ്പ് ലിമിറ്റഡ് എന്ന കമ്പനിക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ തേടേണ്ടിവരും. ഇന്ത്യൻ ബാങ്കുകളുമായുള്ള ഇടപാടിൽ വരുത്തിയ വീഴ്ചയാണ് മല്യയുമായുള്ള ഇടപാടുകൾ റദ്ദാക്കാൻ സ്‌കോട്ടിഷ് ബാങ്കിനെ പ്രേരിപ്പിച്ചത്.
അമേരിക്കയിലെ മദ്യവ്യവസായം മല്യ നടത്തുന്നത് കാലിഫോർണിയ ആസ്ഥാനമായുള്ള മെൻഡോസിനോ ബ്രുവറി കമ്പനിയുടെ പേരിലാണ്. കിങ്ഫിഷറടക്കം ഒട്ടേറെ ബിയറുകൾ അമേരിക്കയിൽ ഈ കമ്പനി വിൽക്കുണ്ട്. എന്നാൽ, യൂറോപ്പിൽ യുണൈറ്റഡ് ബ്രുവറീസ് ഇന്റർനാഷണൽ (യുകെ) ലിമിറ്റഡും കിങ്ഫിഷർ ബിയർ യൂറോപ്പ് ലിമിറ്റഡും ചേർന്നാണ്.
2005-ൽ സ്‌കോട്ടിഷ് ബാങ്ക് കിങ്ഫിഷർ ബിയർ യൂറോപ്പ് ലിമിറ്റഡിന് 2.8 ബില്യൺ ഡോളർ വായ്പ നൽകിയിട്ടുണ്ട്. 1.38 ശതമാനം പലിഷയും 0.10 ശതമാനം സർവീസ് ചാർജും ചുമത്തിയാണ് ഈ വായ്പ നൽകിയിട്ടുള്ളത്. 2016 ഏപ്രിൽ 29 മുതൽ എല്ലാ ബാങ്കിങ് സൗകര്യങ്ങളും പിൻവലിക്കുകയാണെന്ന് ബാങ്ക് കിങ്ഫിഷറിന് നോട്ടീസ് നൽകിയതോടെ, മല്യ യൂറോപ്പിലും കുടുങ്ങുമെന്നാണ് സൂചന.
അതിനിടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മല്യയുടെ പാസ്‌പോർട്ട് സസ്‌പെൻഡ് ചെയ്യാൻ വിദേശ മന്ത്രാലയം തീരുമാനിച്ചതും തിരിച്ചടിയാകും. എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് മല്യയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പാസ്‌പോർട്ട് റദ്ദാക്കിയതിനാൽ ഇന്ത്യയിലെത്തിയാൽ മല്യയ്ക്ക് തിരിച്ച് പോകാൻ സാധിച്ചെന്ന് വരില്ല. പല കുറി ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാത്തതിനെ തുടർന്നാണ് പാസ്‌പോർട്ട് റദ്ദാക്കാൻ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.