- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് മല്യ ബ്രിട്ടനിൽ കഴിയുന്നത് ഇന്ത്യൻ അധികൃതരെ വെല്ലുവിളിച്ച് രാജാവായി; പൊതുപരിപാടികളിൽ സ്ഥിരം സാന്നിധ്യം; നാടുകടത്താൻ സമ്മർദം ചെലുത്താതെ അധികൃതരുടെ വെല്ലുവിളി
ഇന്ത്യയിലെ ബാങ്കുകളെ ശതകോടികൾ പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ ലണ്ടനിൽ ഒളിജീവിതം നയിക്കുന്നത് ഇന്ത്യൻ സർക്കാരിനെ വെല്ലുവിളിച്ച്. തനിക്കെതിരെ ഇന്ത്യൻ അധികൃതർ ദുർമന്ത്രവാദം നടത്തുകയാണെന്ന് ആരോപിച്ച മല്യ, ചോദ്യം ചെയ്യാനുണ്ടെങ്കിൽ ലണ്ടനിൽവച്ചായിക്കൊള്ളാനും വെല്ലുവിളിക്കുന്നു. പൊതുപരിപാടികളിൽ പങ്കെടുത്തും ആഡംബര ജീവിതം നയിച്ചും ഇന്ത്യയെ വെല്ലുവിളിക്കുകയാണ് മല്യ. തന്റെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കിയതുകൊണ്ടാണ് ഇന്ത്യയിലേക്ക് വരാത്തതെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ മല്യ പറയുന്നു. 'കിങ്ഫിഷർ എയർലൈൻസിന്റെ രേഖകൾ പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥരോട് സംശയം തീർക്കുന്നതിനും അധികൃതർക്ക് സാധിക്കുന്നുണ്ട്. എന്നെ ചോദ്യം ചെയ്‌തേ തീരൂ എന്നുണ്ടെങ്കിൽ ലണ്ടനിലേക്ക് വരാം'-അഭിമുഖത്തിൽ മല്യ പറയുന്നു. തനിക്കൊന്നും ഒളിക്കാനില്ലെന്ന് മല്യ അവകാശപ്പെടുന്നു. എന്നാൽ, അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പാസ്‌പോർട്ട് റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിൽവരാൻ ബുദ്ധിമുട്ടുണ്ടെന്ന് മാർച്ചുമുതൽ ബ്രിട്ടനിൽ താ
ഇന്ത്യയിലെ ബാങ്കുകളെ ശതകോടികൾ പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ ലണ്ടനിൽ ഒളിജീവിതം നയിക്കുന്നത് ഇന്ത്യൻ സർക്കാരിനെ വെല്ലുവിളിച്ച്. തനിക്കെതിരെ ഇന്ത്യൻ അധികൃതർ ദുർമന്ത്രവാദം നടത്തുകയാണെന്ന് ആരോപിച്ച മല്യ, ചോദ്യം ചെയ്യാനുണ്ടെങ്കിൽ ലണ്ടനിൽവച്ചായിക്കൊള്ളാനും വെല്ലുവിളിക്കുന്നു.
പൊതുപരിപാടികളിൽ പങ്കെടുത്തും ആഡംബര ജീവിതം നയിച്ചും ഇന്ത്യയെ വെല്ലുവിളിക്കുകയാണ് മല്യ. തന്റെ ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് റദ്ദാക്കിയതുകൊണ്ടാണ് ഇന്ത്യയിലേക്ക് വരാത്തതെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ മല്യ പറയുന്നു. 'കിങ്ഫിഷർ എയർലൈൻസിന്റെ രേഖകൾ പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥരോട് സംശയം തീർക്കുന്നതിനും അധികൃതർക്ക് സാധിക്കുന്നുണ്ട്. എന്നെ ചോദ്യം ചെയ്‌തേ തീരൂ എന്നുണ്ടെങ്കിൽ ലണ്ടനിലേക്ക് വരാം'-അഭിമുഖത്തിൽ മല്യ പറയുന്നു.
തനിക്കൊന്നും ഒളിക്കാനില്ലെന്ന് മല്യ അവകാശപ്പെടുന്നു. എന്നാൽ, അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും പാസ്‌പോർട്ട് റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിൽവരാൻ ബുദ്ധിമുട്ടുണ്ടെന്ന് മാർച്ചുമുതൽ ബ്രിട്ടനിൽ താമസിക്കുന്ന മല്യ പറയുന്നു. പാസ്‌പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോട് ബ്രിട്ടൻ ഇതേവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടനിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് മല്യയ്ക്ക് യാതൊരു തടസ്സവുമില്ല. അടുത്തിടെ നോർത്താംപ്ടൺഷയറിലെ സിൽവർസ്റ്റോണിൽ നടന്ന ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻപ്രീയിൽ തന്റെ ഫോഴ്‌സ് ഇന്ത്യ ടീമിനെ പിന്തുണയ്ക്കുന്നതിനായി മല്യ എത്തിയിരുന്നു.
എന്നാൽ, മല്യയെ ഇന്ത്യയിലെത്തിച്ച് നിയമത്തിനുമുന്നിൽ ഹാജരാക്കുന്നതിൽ അധികൃതരും വീഴ്ചവരുത്തുന്നതായി ആക്ഷേപമുണ്ട്. തുടക്കത്തിൽ നാടുകടത്തൽ ആവശ്യത്തിൽ ബ്രിട്ടനുമായി ശക്തമായി ചർച്ച ചെയ്തിരുന്ന ഇന്ത്യൻ അധികൃതർ പിന്നീട് ഇക്കാര്യത്തിൽനിന്ന് പിന്നോട്ടുപോവുകയായിരുന്നു. ഇതോടെയാണ് പൊതുപരിപാടികളിൽ പങ്കെടുക്കാൻ പാകത്തിൽ മല്യ ബ്രിട്ടനിൽ സ്വതന്ത്ര ജീവിതം നയിക്കാൻ തുടങ്ങിയതും.