- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐയുടെ അപേക്ഷ ഡിസംബറിലേക്ക് നീണ്ടതോടെ മറ്റൊരു കേസുമായി എൻഫോഴ്‌സ്‌മെന്റ് ലണ്ടനിലേക്ക്; മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രണ്ടാമത്തെ പെറ്റീഷൻ മദ്യരാജാവിന് തലവേദനയാകും
ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് ശതകോടികൾ വായ്പയെടുത്തശേഷം മുങ്ങി ലണ്ടനിൽ സുഖജീവിതം നയിക്കുന്ന വിജയ് മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും രംഗത്ത്. ലണ്ടൻ കോടതിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാനൊരുങ്ങുകയാണ് ഡയറക്ടറേറ്റ്. സിബിഐയുടെ കേസ് ഡിസംബറിലേക്ക് നീണ്ടതോടെയാണ് മദ്യരാജാവിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടിയുമായി അധികൃതർ വീണ്ടും രംഗത്തെത്തിയത്. ഐ.ഡി.ബി.ഐ-കിങ്ഫിഷർ എയർലൈൻസ് പണം തട്ടിപ്പുകേസിൽ മല്യക്കും മറ്റ് എട്ടുപേർക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനെ സമീപിക്കാൻ അവർ ഒരുങ്ങുന്നത്. 900 കോടിയുടെ പണം തട്ടിപ്പ് കേസാണിത്. നേരത്തെ സിബിഐയും കുറ്റപത്രം സമർപ്പിച്ച് മല്യക്കുവേണ്ടി ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചിരുന്നു. ആ കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്. 2016 മാർച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലേക്ക് മുങ്ങിയത്. ഇന്ത്യ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് റദ്ദാക്കിയെങ്കില
ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് ശതകോടികൾ വായ്പയെടുത്തശേഷം മുങ്ങി ലണ്ടനിൽ സുഖജീവിതം നയിക്കുന്ന വിജയ് മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും രംഗത്ത്. ലണ്ടൻ കോടതിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാനൊരുങ്ങുകയാണ് ഡയറക്ടറേറ്റ്. സിബിഐയുടെ കേസ് ഡിസംബറിലേക്ക് നീണ്ടതോടെയാണ് മദ്യരാജാവിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടിയുമായി അധികൃതർ വീണ്ടും രംഗത്തെത്തിയത്.
ഐ.ഡി.ബി.ഐ-കിങ്ഫിഷർ എയർലൈൻസ് പണം തട്ടിപ്പുകേസിൽ മല്യക്കും മറ്റ് എട്ടുപേർക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനെ സമീപിക്കാൻ അവർ ഒരുങ്ങുന്നത്. 900 കോടിയുടെ പണം തട്ടിപ്പ് കേസാണിത്. നേരത്തെ സിബിഐയും കുറ്റപത്രം സമർപ്പിച്ച് മല്യക്കുവേണ്ടി ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചിരുന്നു. ആ കേസിപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
2016 മാർച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലേക്ക് മുങ്ങിയത്. ഇന്ത്യ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് റദ്ദാക്കിയെങ്കിലും അന്നുമുതൽ ലണ്ടനിൽ താമസിക്കുകയാണ് മല്യ. ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ആവശ്യം ഇന്ത്യ പലതവണ ബ്രിട്ടനെ അറിയിച്ചെങ്കിലും നടപ്പിലായിട്ടില്ല. മല്യയെ നാടുകടത്തണമെന്ന ആവശ്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നയതന്ത്ര തലത്തിലായിരിക്കും സമർപ്പിക്കുകയെന്നാണ് സൂചന. സിബിഐക്ക് പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടി വരുന്നതോടെ മല്യക്ക് അധികകാലം ബ്രിട്ടനിൽ തുടരാനാവില്ലെന്നാണ് കരുതുന്നത്.
മല്യക്കെതിരെ എല്ലാ തെളിവുകളും ശേഖരിച്ചുകഴിഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സിബിഐ സമർപ്പിച്ചിട്ടുള്ള നാടുകടത്തൽ അഭ്യർത്ഥനയിൽ പണം തട്ടിപ്പ് കേസ് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ആ കേസിൽ വിചാരണ സാധിക്കില്ലെന്നതുകൊണ്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വേറിട്ട് അപേക്ഷ നൽകുന്നത്. നിലവിലെ അപേക്ഷയനുസരിച്ച് സിബിഐക്ക് മല്യയെ നാട്ടിലെത്തിച്ച് തുറുങ്കിലടയ്ക്കാനേ സാധിക്കൂ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അദ്ദേഹത്തെ ചോദ്യം ചെയ്യാനാവില്ല.
സിബിഐയുടെ പരാതിയിൽ കുറ്റകരമായ ഗൂഢാലോചന, തട്ടിപ്പ്, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മല്യക്കെതിരെ ചുമത്തിയിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിൽ മല്യയുൾപ്പെടെ ഒമ്പതുപേരുണ്ട്. കിങ്ഫിഷർ എയർലൈൻസ്, യുണൈറ്റഡ് ബ്രുവറീസ്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് മറ്റുള്ള എട്ടുപേർ.