- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പു നടത്തി ഇനി യുകെയുടെ സുരക്ഷിതത്വത്തിൽ കഴിയാമെന്ന് കരുതിയാൽ നടന്നെന്ന് വരില്ല; വിജല് മല്യ അടക്കം ബ്രിട്ടനിൽ കഴിയുന്ന 60 ഇന്ത്യൻ കുറ്റവാളികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മോദി; ഇന്ത്യയിൽ മുങ്ങി നടക്കുന്ന 17 ബ്രിട്ടീഷ് കുറ്റവാളികളെ കിട്ടണമെന്ന് ബ്രിട്ടനും
ന്യൂഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്ത് മുങ്ങി അവിടെ ജീവിക്കുന്ന നിരവധി പേരുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ സർക്കാറിന്റെ ഭാഗത്തു നിന്നും കാര്യമായി ഉണ്ടാകാറുമില്ല. എന്നാൽ, ഇത്തവണ കാര്യങ്ങൾ മാറിയാൽ ബ്രിട്ടന്റെ സുരക്ഷിതത്വത്തിൽ കഴിയുന്ന വ്യവസായ വിജയ് മല്യ ഇന്ത്യയിൽ എത്തിയേക്കും. മല്യ അടക്കം 60 കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യസന്ദർശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോട് ആവശ്യപ്പെട്ടു. ഭീകരത, സംഘടിത കുറ്റകൃത്യങ്ങൾ, വീസ പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ചചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലത്തിൽ വാർഷിക ചർച്ച നടത്താനും ഇന്ത്യയും ബ്രിട്ടനും ധാരണയായി. വിവിധ കുറ്റകൃത്യങ്ങളിൽ ഇന്ത്യ തിരയുന്ന 60 പേരുടെ പട്ടിക ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയ്ക്കിടെ കൈമാറി. 3600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ഇടനിലക്കാരനായ ബ്രിട്ടിഷ് പൗരൻ ക്രിസ്ത്യൻ മൈക്കിളിന്റെ പേരും പട്ടികയിലുണ്ട്. ഉഭയകക്ഷി ധാരണ പ്രകാരം ബ്രിട്ടൻ തിരയുന്ന
ന്യൂഡൽഹി: ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ നടത്തി വിദേശത്ത് മുങ്ങി അവിടെ ജീവിക്കുന്ന നിരവധി പേരുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ സർക്കാറിന്റെ ഭാഗത്തു നിന്നും കാര്യമായി ഉണ്ടാകാറുമില്ല. എന്നാൽ, ഇത്തവണ കാര്യങ്ങൾ മാറിയാൽ ബ്രിട്ടന്റെ സുരക്ഷിതത്വത്തിൽ കഴിയുന്ന വ്യവസായ വിജയ് മല്യ ഇന്ത്യയിൽ എത്തിയേക്കും. മല്യ അടക്കം 60 കുറ്റവാളികളെ കൈമാറണമെന്ന് ഇന്ത്യസന്ദർശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയോട് ആവശ്യപ്പെട്ടു.
ഭീകരത, സംഘടിത കുറ്റകൃത്യങ്ങൾ, വീസ പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ചചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലത്തിൽ വാർഷിക ചർച്ച നടത്താനും ഇന്ത്യയും ബ്രിട്ടനും ധാരണയായി. വിവിധ കുറ്റകൃത്യങ്ങളിൽ ഇന്ത്യ തിരയുന്ന 60 പേരുടെ പട്ടിക ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയ്ക്കിടെ കൈമാറി. 3600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ഇടനിലക്കാരനായ ബ്രിട്ടിഷ് പൗരൻ ക്രിസ്ത്യൻ മൈക്കിളിന്റെ പേരും പട്ടികയിലുണ്ട്.
ഉഭയകക്ഷി ധാരണ പ്രകാരം ബ്രിട്ടൻ തിരയുന്ന 17 കുറ്റവാളികളുടെ പട്ടിക ഇന്ത്യയ്ക്കും കൈമാറി. നിയമത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെടാൻ കുറ്റവാളികളെ അനുവദിക്കില്ലെന്നും വിട്ടുകിട്ടൽ അഭ്യർത്ഥനകൾ വേഗത്തിൽ നടപ്പിലാക്കാനും ചർച്ചയിൽ തീരുമാനിച്ചു. മല്യയെ വിട്ടുകിട്ടുന്നതിൽ തുടർനടപടി വേഗത്തിലാകുമെന്നാണു ഇന്ത്യയുടെ പ്രതീക്ഷ. നിയമനടപടി നേരിടുന്ന ഐപിഎൽ മുൻ മേധാവി ലളിത് മോദിയും ബ്രിട്ടനിലാണുള്ളത്. ആഭ്യന്തര സെക്രട്ടറിതല ചർച്ച അടുത്തവർഷം മുതലാണ് ആരംഭിക്കുക.
സുരക്ഷാകാര്യങ്ങളിൽ യോജിച്ചു പ്രവർത്തിക്കാനുള്ള ഒരു സംവിധാനം ഇതാദ്യമായാണ് ബ്രിട്ടനും ഇന്ത്യയ്ക്കുമിടയിലുണ്ടാകുന്നത്. യുഎസും ഇന്ത്യയും തമ്മിൽ ആഭ്യന്തരമന്ത്രി തലത്തിൽ വാർഷിക സുരക്ഷാ ചർച്ചയ്ക്ക് നിലവിൽ സംവിധാനമുണ്ട്. ഭീകരപ്രവർത്തനത്തിനു പിന്തുണ നൽകുന്നവർക്കും ഭീകരതയ്ക്കു താവളമൊരുക്കുന്നവർക്കും എതിരെ ശക്തമായ നടപടി വേണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിൽ, അതിർത്തി കടന്നുള്ള ഭീകരതയിലും അവർ ആശങ്ക പ്രകടിപ്പിച്ചു. മുംബൈയിലും (2008), പഠാൻകോട്ടും (2016) നടന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പാക്കിസ്ഥാനോട് ഇരുനേതാക്കളും അഭ്യർത്ഥിച്ചു. ഭീകരതയെ നല്ലതും ചീത്തയുമായി വേർതിരിക്കുന്നതു ശരിയല്ലെന്നും ഭീകരസംഘടനകൾക്കെതിരെ ആഗോളസഹകരണം ആവശ്യമാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. സെപ്റ്റംബറിൽ ഉറി സേനാതാവളത്തിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി, ഭീകരതയെ ചെറുക്കാൻ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തനമാരംഭിച്ചതായും പറഞ്ഞു.
മൂന്നുദിവസത്തെ സന്ദർശനത്തിനാണ് തെരേസ മേ ഡൽഹിയിലെത്തിയത്. ജൂലൈയിൽ പ്രധാനമന്ത്രിയായശേഷം യൂറോപ്പിനു പുറത്തു മേ നടത്തുന്ന ആദ്യ സന്ദർശനമാണ് ഇന്ത്യയിലേത്. ഇൻസെറ്റ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ സംഘത്തിൽ മലയാളിയും ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ സംഘത്തിൽ ഒരു ആലുവ സ്വദേശിയുമുണ്ട്.