- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലുക്കൗട്ട് നോട്ടീസ് നിലനിൽക്കേ മാർച്ച് രണ്ടിന് 12 പെട്ടികളുമായി വിജയ് മല്യ ഡൽഹിയിൽ നിന്നും ജെറ്റ് എയർവേസിൽ കയറി; തടയാനുള്ള നിർദ്ദേശം വിമാനത്തവളത്തിലെ കമ്പ്യൂട്ടറിൽ നിന്നും അപ്രത്യക്ഷമായത് എങ്ങനെ? മദ്യ വ്യവസായിക്ക് നാടുവിടാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയത് കേന്ദ്രത്തിലെ ഉന്നതരെന്ന് വ്യക്തം; ജെയ്റ്റലിയെ കണ്ടെന്ന മല്യയുടെ വെളിപ്പെടുത്തലിൽ കുരുക്കു മുറുകുമ്പോൾ രാഹുൽ ഗാന്ധിയുടെ ഇടപെടൽ ആരോപിച്ച് ബിജെപി
ന്യൂഡൽഹി: വായ്‌പ്പ നൽകിയ ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനിലേക്ക് നാടുവിട്ട വ്യവസായി വിജയ് മല്യക്ക് എല്ലാ ഒത്താശയും നൽകിയത് കേന്ദ്രസർക്കാറാണെന്ന ആരോപണത്തിന് കരുത്തു പകരുന്ന വെളിപ്പെടുത്തലാണ് ഇന്നലെ മല്യ നടത്തിയത്. രാജ്യം വിടുന്നതിന് മുമ്പ് ജെയ്റ്റ്‌ലിയെ കണ്ടെന്ന മല്യയുടെ ആരോപണം ഇന്ദ്രപ്രസ്ഥത്തെ പിടിച്ചു കുലുക്കുന്ന രാഷ്ട്രീയ ബോംബായി മാറുകയാണ്. സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവർക്ക് ബിജെപിയുമായും കേന്ദ്ര സർക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്രത്തിലെ ഉന്നതനെ തന്നെ വെട്ടിലാക്കുന്ന ആരോപണമാണ് മല്യ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് മല്യയെ നാടുവിടാൻ സഹായിച്ചതിനെ സാധൂകരിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ. മല്യയ്ക്കെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് അപ്രത്യക്ഷമായത് എങ്ങനെയെന്ന ചോദ്യാണ് ശക്തമായിരിക്കുന്നത്. മല്യ നാടു വിടുമ്പോൾ രാജ്യസഭാ എംപിയായിരുന്നു. എന്നാൽ, അദ്ദേഹത്തിനെതിരേ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടിസ് നിലവിലു
ന്യൂഡൽഹി: വായ്‌പ്പ നൽകിയ ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനിലേക്ക് നാടുവിട്ട വ്യവസായി വിജയ് മല്യക്ക് എല്ലാ ഒത്താശയും നൽകിയത് കേന്ദ്രസർക്കാറാണെന്ന ആരോപണത്തിന് കരുത്തു പകരുന്ന വെളിപ്പെടുത്തലാണ് ഇന്നലെ മല്യ നടത്തിയത്. രാജ്യം വിടുന്നതിന് മുമ്പ് ജെയ്റ്റ്‌ലിയെ കണ്ടെന്ന മല്യയുടെ ആരോപണം ഇന്ദ്രപ്രസ്ഥത്തെ പിടിച്ചു കുലുക്കുന്ന രാഷ്ട്രീയ ബോംബായി മാറുകയാണ്. സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവർക്ക് ബിജെപിയുമായും കേന്ദ്ര സർക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി.
കേന്ദ്രത്തിലെ ഉന്നതനെ തന്നെ വെട്ടിലാക്കുന്ന ആരോപണമാണ് മല്യ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് മല്യയെ നാടുവിടാൻ സഹായിച്ചതിനെ സാധൂകരിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ. മല്യയ്ക്കെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് അപ്രത്യക്ഷമായത് എങ്ങനെയെന്ന ചോദ്യാണ് ശക്തമായിരിക്കുന്നത്. മല്യ നാടു വിടുമ്പോൾ രാജ്യസഭാ എംപിയായിരുന്നു. എന്നാൽ, അദ്ദേഹത്തിനെതിരേ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടിസ് നിലവിലുണ്ടായിരുന്നു. ഇങ്ങനെ ലുക്കൗട്ട് നോട്ടീസുള്ള മല്യ എല്ലാ സാധന സാമഗ്രികളുമായി ജെറ്റ് എയർവേസിൽ നാടുവിടുകയായിരുന്നു. യാതൊരു തടസവും അദ്ദേഹത്തിന് നേരിടേണ്ടി വന്നില്ല.
2016 മാർച്ച് രണ്ടിനു ഡൽഹി വിമാനത്താവളത്തിൽ 12 പെട്ടികളുമായി ജെറ്റ് എയർവേയ്സ് വിമാനത്തിൽ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടിസും തടയുക (ഡിറ്റെയിൻ) എന്ന അറിയിപ്പും കംപ്യൂട്ടറിൽനിന്ന് മാറിയിരുന്നു. ഇങ്ങനെ മാറണമെങ്കിൽ അതിന് പിന്നിൽ ഉന്നത ഇടപെടൽ ഉണ്ടെന്ന് തന്നെയാണ് ആരോപണം. ഇത് എങ്ങനെ നടന്നു എന്ന കാര്യത്തിൽ പോലും അന്വേഷണം നടന്നില്ലെന്നത് കേന്ദ്ര ഇടപെടലിന്റെ തെളിവുകളായി വ്യാഖ്യാനിക്കപ്പെടുന്നു.
2016 ജൂണിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിരുന്നു എന്നും ഒരു നടപടിയും ഉണ്ടായില്ലാ എന്നുമുള്ള റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞതും മല്യയുടെ വെളിപ്പെടുത്തലും പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുകയാണ്.
നേരത്തെ വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുൻപ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നേതാക്കന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ രാഹുൽ അന്ന് തയാറായിരുന്നില്ല. രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇപ്പോൾ രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തിപകരുകയാണ് മല്യയുടെ വെളിപ്പെടുത്തൽ.
അതിനിടെ ആരോപണം ദേശീയ തലത്തിൽ വലിയ തോതിൽ ചർച്ചയായതോടെ രാഹുലിന് മേൽ വെച്ച് തടിയൂരാനാണ് ബിജെപിയുടെ ശ്രമം. മല്യയുടെ വെളിപ്പെടുത്തലിന് പിന്നിൽ കോൺഗ്രസ് പ്രസിഡന്റാണെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഇംഗ്ലണ്ട് സന്ദർശനത്തിനു പിന്നാലെയാണ് മല്യയുടെ വെളിപ്പെടുത്തലെന്നു പറഞ്ഞാണ് കേന്ദ്ര നിയമമ്ത്രി രവിശങ്കർ പ്രസാദ് ആരോപണത്തിൽ നിന്നും തടിയൂരാൻ ശ്രമിച്ചത്.
ആഗസ്റ്റിലായിരുന്നു രാഹുൽ ഗാന്ധിയുടെ ആദ്യ ഔദ്യോഗിക യു.കെ സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും എംപിമാരെയും ഇന്ത്യൻ സമൂഹത്തേയും അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ലണ്ടനിലേക്ക് നാടുവിടുന്നതിനു മുമ്പ് ജെയ്റ്റ്ലിയെ കണ്ടിരുന്നെന്ന് മല്യ വെളിപ്പെടുത്തിയത്. ജെയ്റ്റ്ലി ആരോപണം തള്ളിയെങ്കിലും ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയടക്കമുള്ളവർ ജെയ്റ്റ്ലിക്കെതിരായ ആരോപണം ശരിവെച്ചു മുന്നോട്ടുവന്നിട്ടുണ്ട്.
വിജയ്മല്യയുടെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തിന് ഉത്തരവിടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുകയുണ്ടാിയ. വിജയ് മല്യ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രധാനമന്ത്രി സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കണം. മന്ത്രി പദം ഒഴിഞ്ഞുകൊണ്ട് അരുൺ ജെയ്റ്റ്ലി അന്വേഷണം നേരിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
വിജയ്മല്യയുടെ വെളിപ്പെടുത്തിലിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. മല്യയെ രാജ്യം വിടുന്നതിന് അനുവദിച്ച സർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വെച്ച് അരുൺ ജെയ്റ്റ്ലിയും മല്യയും ചർച്ച നടത്തിയത് തനിക്കറിയാമെന്ന് കോൺഗ്രസ് നേതാവ് പി.എൽ.പുനിയ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.