- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യാരാജാവിന്റെ തട്ടിപ്പിന്റെ കൂടുതൽ രഹസ്യങ്ങൾ പുറത്ത്; ഐഡിബിഐ ബാങ്കിൽ നിന്നെടുത്ത 900 കോടിയുടെ വായ്പയിൽ 500 കോടിയും വിജയ് മല്ല്യ തട്ടിയെടുത്തു; പണം വകമാറ്റിയത് വ്യാജ കമ്പനികൾ വഴി; മല്ല്യയ്ക്ക് പൂട്ടിടാൻ വിശദമായ തെളിവുകളുമായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ലണ്ടൻ കോടതിയിൽ
ലണ്ടൻ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മദ്യരാജാവ് വിജയ് മല്ല്യയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഐഡിബിഐ ബാങ്കിൽ നിന്നെടുത്ത 900 കോടിയുടെ വായ്പയിൽ 500 കോടിയും മല്ല്യ തട്ടിയെടുത്തുവെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ സമർപ്പിച്ച സത്യാവാങ്മൂലത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.യുകെയിൽ ഇന്ത്യയ്ക്ക് വേണ്ടി കേസ് നടത്തുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വഴിയാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. അമേരിക്ക,യുകെ,ഫ്രാൻസ്, സ്വിറ്റസർലണ്ട്,അയർലണ്ട് എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലായാണ് മല്യ ഈ വായ്പാതുക തട്ടിയെടുത്തത്. കിങ്ഫിഷർ എയർലൈൻസ് ഒഴികെയുള്ള തന്റെ ചില കമ്പനികളും, നിരവധി വ്യാജ ഷെൽ കമ്പനികളും വഴി വ്യാജ ഇൻവോയ്‌സുകളുണ്ടാക്കിയായിരുന്നു മല്ല്യയുടെ തട്ടിപ്പ്.ഷെൽ കമ്പനികളിലെ ഡമ്മി ഡയറക്ടർമാർ വഴിയായിരുന്നു മല്ല്യയുടെ ഓപ്പറേഷൻ.ഡമ്മി ഡയറക്ടർമാരുണ്ടായിരിന്നെഹ്കിലും, വ്യാപാര സംബന്ധമായ ഫണ്ട് കൈമാറ്റം മുഴുവൻ മല്ല്യയാണ് നിയന്ത്രിച്ചിരുന്നത്. വെസ്റ്റ്മിനിസ്റ്
ലണ്ടൻ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മദ്യരാജാവ് വിജയ് മല്ല്യയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഐഡിബിഐ ബാങ്കിൽ നിന്നെടുത്ത 900 കോടിയുടെ വായ്പയിൽ 500 കോടിയും മല്ല്യ തട്ടിയെടുത്തുവെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ സമർപ്പിച്ച സത്യാവാങ്മൂലത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.യുകെയിൽ ഇന്ത്യയ്ക്ക് വേണ്ടി കേസ് നടത്തുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വഴിയാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
അമേരിക്ക,യുകെ,ഫ്രാൻസ്, സ്വിറ്റസർലണ്ട്,അയർലണ്ട് എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലായാണ് മല്യ ഈ വായ്പാതുക തട്ടിയെടുത്തത്. കിങ്ഫിഷർ എയർലൈൻസ് ഒഴികെയുള്ള തന്റെ ചില കമ്പനികളും, നിരവധി വ്യാജ ഷെൽ കമ്പനികളും വഴി വ്യാജ ഇൻവോയ്‌സുകളുണ്ടാക്കിയായിരുന്നു മല്ല്യയുടെ തട്ടിപ്പ്.ഷെൽ കമ്പനികളിലെ ഡമ്മി ഡയറക്ടർമാർ വഴിയായിരുന്നു മല്ല്യയുടെ ഓപ്പറേഷൻ.ഡമ്മി ഡയറക്ടർമാരുണ്ടായിരിന്നെഹ്കിലും, വ്യാപാര സംബന്ധമായ ഫണ്ട് കൈമാറ്റം മുഴുവൻ മല്ല്യയാണ് നിയന്ത്രിച്ചിരുന്നത്.
വെസ്റ്റ്മിനിസ്റ്റർ കോടതി സത്യവാങ്മൂലം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മല്ല്യയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതെന്ന് എൻഫോഴ്‌മെന്റ് വിശദീകരിച്ചു. മല്ല്യയെ വിട്ടുകിട്ടാനുള്ള സിബിഐയുടെ കേസിനൊപ്പം എൻഫോഴ്‌സ്‌മെന്റിന്റെ കേസും കോടതി പരിഗണിക്കും.മല്ല്യ ഇന്ത്യയിൽ മാത്രമല്ല യുകെയിലും സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ രേഖാമൂലമുള്ള തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.ഇതോടെ ലണ്ടനിലെ പ്രോസിക്യൂട്ടർമാർക്ക് മല്ല്യയുടെ ക്രിമിനൽ കുറ്റം തെളിയിക്കാനുള്ള വഴികൾ എളുപ്പമായിരിക്കുകയാണ്.
എസ്‌ബിഐ അടക്കമുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 6027 കോടിയുടെ വായ്പ മല്ല്യ തട്ടിയെടുത്തതെങ്ങനെയെന്നതിന്റെ തെളിവുകൾ സിബിഐയും,എൻഫോഴ്‌മെന്റും ഉടൻ സമർപ്പിക്കും.ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്, ആദായനികുതി വകുപ്പ്, മറ്റുരാജ്യങ്ങൡ നിന്ന് കിട്ടിയ വിവരങ്ങൾ എന്നിവ ചേർത്തായിരിക്കും തെളിവുകൾ നൽകുക.
ബ്രിട്ടനിലെ സീരിയസ് ഫ്രോഡ് ഓഫീസും മല്ല്യയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മല്ല്യയുടെ 9800 കോടിയുടെ സ്വത്തുക്കൾ അടുത്തിടെ വിവിധ ഏജൻസികൾ കണ്ടുകെട്ടിയിരുന്നു.വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യയിലെ കോടതികൾ മല്ല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്‌ക്കെതിരെ ഇന്ത്യയിൽ നിലനിൽക്കുന്നത്. രാജ്യത്തെ പതിനേഴു ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ഇനത്തിൽ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നാണ് കേസ്. കേസിൽ നിയമ നടപടികൾ പുരോഗമിക്കുന്നതിനിടെ 2016 മാർച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.
സാമ്പത്തിക തട്ടിപ്പ് കേസിൽ ഇക്കഴിഞ്ഞ ഏപ്രിലിലും ലണ്ടനിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയിൽ മല്ല്യയെ വിട്ടയയ്ക്കുകയായിരുന്നു.സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മല്ല്യയ്‌ക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.