- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല്ല്യയുടെ സർവ്വ പിടിയും അയയുന്നു; ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ സ്വന്തം പേര് ചേർത്ത നമ്പർ പ്ലേറ്റുകൾ ഉൾപ്പെടെ സൂപ്പർ കാറുകൾ എല്ലാം ഏറ്റെടുത്ത് ലേലം ചെയ്യാൻ അനുമതി നൽകി ലണ്ടൻ ഹൈക്കോടതി; ഇന്ത്യയിൽ നിന്നും മുങ്ങി യുകെയിൽ സുഖജീവിതം തുടരുന്ന മദ്യ മുതലാളിക്ക് ഇപ്പോൾ ലണ്ടനിലും തിരിച്ചടികൾ മാത്രം
ലണ്ടൻ: കോടികളുടെ കടബാധ്യതയുണ്ടാക്കി ഇന്ത്യയെ കബളിപ്പിച്ച് ലണ്ടനിൽ സുഖവാസം തുടരുന്ന വിജയ് മല്യയുടെ സർവ്വ പിടിയും അയയുന്നു. ലണ്ടൻ ഹൈക്കോടതി ഇടപെടൽ ശക്തമാക്കിയതോടെയാണ് ലണ്ടനിൽ മല്യയുടെ കഷ്ടകാലം തുടങ്ങിയിരിക്കുന്നത്. വിജയ് മല്ല്യയുടെ ആറ് ആഡംബര കാറുകൾ വിൽക്കാൻ ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടതാണ് മല്ല്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. സ്വന്തം പേര് ചേർത്ത നാലു കാറുകൾ അടക്കം ആറ് ആഡംബരക്കാറുകൾ വിൽക്കാൻ ബ്രിട്ടീഷ് എൻഫോഴ്‌സ്മെന്റ് ഓഫീസർ നടപടിയാരംഭിച്ചു. ഇന്ത്യൻ ബാങ്കിന് ഉണ്ടാക്കി വെച്ച 10,000 കോടിയുടെ കടബാധ്യത തീർക്കുന്നതിനാണ് കോടികൾ വിലമതിക്കുന്ന ആഡംബര കാറുകൾ എല്ലാം വിൽക്കാൻ ഉത്തരവിട്ടത്. ഇതോടെയാണ് സ്വന്തം പേര് ചേർത്ത നമ്പർ പ്ലേറ്റുകൾ ഉൾപ്പെട്ട മല്ല്യയുടെ ആഡംബര കാറുകൾ എല്ലാം മല്ല്യയ്ക്ക് കൈവിട്ടു പോകുന്നത്. വിൽപ്പനയ്ക്ക് വെച്ച കാറുകളിൽ നാലെണ്ണത്തിൽ സ്വന്തം പേര് ചേർത്ത നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. കോടികൾ മുടക്കി മല്ല്യയുടെ ഇനിഷ്യലായ VJM എന്ന് ചേർത്ത കാറുകളാണ് വിൽക്കാൻ കോടതി അനുമതി നൽകിയിരിക്
ലണ്ടൻ: കോടികളുടെ കടബാധ്യതയുണ്ടാക്കി ഇന്ത്യയെ കബളിപ്പിച്ച് ലണ്ടനിൽ സുഖവാസം തുടരുന്ന വിജയ് മല്യയുടെ സർവ്വ പിടിയും അയയുന്നു. ലണ്ടൻ ഹൈക്കോടതി ഇടപെടൽ ശക്തമാക്കിയതോടെയാണ് ലണ്ടനിൽ മല്യയുടെ കഷ്ടകാലം തുടങ്ങിയിരിക്കുന്നത്. വിജയ് മല്ല്യയുടെ ആറ് ആഡംബര കാറുകൾ വിൽക്കാൻ ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടതാണ് മല്ല്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. സ്വന്തം പേര് ചേർത്ത നാലു കാറുകൾ അടക്കം ആറ് ആഡംബരക്കാറുകൾ വിൽക്കാൻ ബ്രിട്ടീഷ് എൻഫോഴ്‌സ്മെന്റ് ഓഫീസർ നടപടിയാരംഭിച്ചു.
ഇന്ത്യൻ ബാങ്കിന് ഉണ്ടാക്കി വെച്ച 10,000 കോടിയുടെ കടബാധ്യത തീർക്കുന്നതിനാണ് കോടികൾ വിലമതിക്കുന്ന ആഡംബര കാറുകൾ എല്ലാം വിൽക്കാൻ ഉത്തരവിട്ടത്. ഇതോടെയാണ് സ്വന്തം പേര് ചേർത്ത നമ്പർ പ്ലേറ്റുകൾ ഉൾപ്പെട്ട മല്ല്യയുടെ ആഡംബര കാറുകൾ എല്ലാം മല്ല്യയ്ക്ക് കൈവിട്ടു പോകുന്നത്. വിൽപ്പനയ്ക്ക് വെച്ച കാറുകളിൽ നാലെണ്ണത്തിൽ സ്വന്തം പേര് ചേർത്ത നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്.
കോടികൾ മുടക്കി മല്ല്യയുടെ ഇനിഷ്യലായ VJM എന്ന് ചേർത്ത കാറുകളാണ് വിൽക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നത് അതിൽ ഒരെണ്ണം ജയിംസ് ബോണ്ട് എസ്‌ക്യൂ നമ്പർ പ്ലേറ്റായ ‘OO07 VJM' ഉള്ള പോഷെ കാർ ആണ്. ഒക്ടോബർ 11-ന് ജസ്റ്റിസ് സാറ കോക്കെറിൽ ഹൈക്കോടതി എൻഫോഴ്‌സ്മെന്റ് ഓഫീസർക്ക് കാറുകൾ വിൽക്കുന്നതിന് കോടതി ഉത്തരവ് നൽകിയിരുന്നു.4,04,000 പൗണ്ടിൽ (3,86,95,120 രൂപ) കുറയാത്ത തുകയ്ക്ക് ഇവ വിൽക്കാനാണ് തീരുമാനം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ഇന്ത്യൻ ബാങ്കുകൾക്കുവേണ്ടി കേസ് വാദിക്കുന്ന ടി.എൽ.ടി. പറഞ്ഞു.
കാറുകൾ പിടിച്ചെടുത്ത് വിൽക്കാൻ എൻഫോഴ്‌സ്മെന്റ് നടപടിയാരംഭിച്ചിട്ടുണ്ട്. ഉടൻതന്നെ കാറുകൾ വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടി.എൽ.ടി. അറിയിച്ചു.