- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്യ; കാര്യങ്ങൾ നല്ല രീതിയിൽ പരിഹരിക്കുന്നതിന് തന്റെ നിർദേശങ്ങൾ ധനകാര്യമന്ത്രിക്ക് മുമ്പിൽ അറിയിച്ചിരുന്നു; ബിജെപി കൊള്ളക്കാരെ സംരക്ഷിക്കുന്നെന്ന് പ്രതിപക്ഷ കക്ഷികൾ; നിഷേധിച്ച് ജയ്റ്റിലി
ലണ്ടൻ: ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്യ. കാര്യങ്ങൾ നല്ല രീതിയിൽ പരിഹരിക്കുന്നതിന് തന്റെ നിർദേശങ്ങൾ ധനകാര്യമന്ത്രിക്ക് മുമ്പിൽ അറിയിച്ചിരുന്നുവെന്നും ലണ്ടനിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ നിർദ്ദേശങ്ങൾ ബാങ്കുകൾ തള്ളുകയായിരുന്നു എന്നും വിജയ് മല്യ കൂട്ടിച്ചേർത്തു. നേരത്തെ വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുൻപ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നേതാക്കന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ രാഹുൽ അന്ന് തയാറായിരുന്നില്ല. രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.അതേസമയം വിജയ് മല്യ ഇന്ത്യയിലേക്കു തിരിച്ചുവരാൻ തയാറാണെന്ന് റിപ്പോർട്ടുക
ലണ്ടൻ: ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്യ. കാര്യങ്ങൾ നല്ല രീതിയിൽ പരിഹരിക്കുന്നതിന് തന്റെ നിർദേശങ്ങൾ ധനകാര്യമന്ത്രിക്ക് മുമ്പിൽ അറിയിച്ചിരുന്നുവെന്നും ലണ്ടനിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ നിർദ്ദേശങ്ങൾ ബാങ്കുകൾ തള്ളുകയായിരുന്നു എന്നും വിജയ് മല്യ കൂട്ടിച്ചേർത്തു.
നേരത്തെ വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുൻപ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നേതാക്കന്മാരുടെ പേരുകൾ വെളിപ്പെടുത്താൻ രാഹുൽ അന്ന് തയാറായിരുന്നില്ല. രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
അതേസമയം വിജയ് മല്യ ഇന്ത്യയിലേക്കു തിരിച്ചുവരാൻ തയാറാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തയെ തുടർന്നായിരുന്നു ഇത്. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനായി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.
വിവിധ ബാങ്കുകളിൽനിന്നായി 9000 കോടിയുടെ വായ്പയെടുത്തു രാജ്യം വിട്ട വിജയ് മല്യ കോടതിയിൽ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു. 12,500 കോടി മൂല്യം വരുന്ന മല്യയുടെ സ്വത്തുക്കൾ എത്രയും വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്ര അന്വേഷണ ഏജൻസിയും നിർദേശിച്ചിരുന്നു.
കേന്ദ്ര ധനമന്ത്രിയുമായി വിജയ്മല്ല്യ നടത്തിയ കൂടിക്കാഴ്‌ച്ചയുടെ വാർത്ത പുറത്തുവന്നതോടെ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു.രാജ്യത്തിന്റെ സമ്പത്തുകൊള്ളയടിക്കുന്നവർക്ക് വേണ്ടി വിദേശത്തേക്കുള്ള ടൂർ- ട്രാവൽ ഏജൻസിനടത്തുന്ന സംഘടനയായിമാറിയിരിക്കുകയാണ് ബിജെപി എന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.
കൂടിക്കാഴ്ചയുടെ വിവരം എന്തുകൊണ്ടാണ് കേന്ദ്രമന്ത്രി ഇത്രയും കാലം മറച്ചുവച്ചതെന്ന് ഡൽഹി മുഖ്യമന്ത്രിയുെ എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ ചോദ്യമുന്നയിച്ചു.രാജ്യം വിടുന്നതിനിടെ നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. വിജയ്മല്ല്യ ധനമന്ത്രി അരുൺജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തുന്നു.എന്താണ് ഈ കൂടിക്കാഴ്ചയിലൂടെ ഇവർ പരസ്പരം കൈമാറിയത് ജനങ്ങൾക്ക് അത് അറിയാനുള്ള അവകാശമുണ്ടെന്നും മറ്റൊരു ട്വീറ്റിൽ കെജ്രിവാൾ പ്രതികരിച്ചു.എന്നാൽ കൂടിക്കാഴ്ചയുടെ വാർത്ത അരുൺജെയ്റ്റ്ലി നിഷേധിച്ചു.