- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് സേതുപതിയുടെ തെലുങ്കിലേക്കുള്ള ചുവടുവയ്പ്പും മാസ് ലുക്കിൽ തന്നെ; മുടി നീട്ടി ചന്ദനക്കുറിയും അണിഞ്ഞ് സന്ന്യാസി വേഷത്തിലുള്ള നടന്റെ ചിത്രങ്ങൾ പുറത്ത്; സൈരാ നരസിംഹ റെഡ്ഡിയിൽ നടനെത്തുന്നത് ചിരഞ്ജീവിക്കും അമിതാഭ് ബച്ചനുമൊപ്പം
വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം സൈരാ നരസിംഹ റെഡ്ഡി റീലിസിങ്ങിനൊരുങ്ങുകയാണ്. മെഗാ സ്റ്റാർ ചിരഞ്ജീവി നായകവേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിട്ടാണ് സേതുപതി എത്തുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വന്നിരുന്നില്ല. എന്നാലിപ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സൈരാ നരസിംഹ റെഡ്ഡിയിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഒരു സന്ന്യാസിയുടെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് ലീക്ക് ആയ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്. ചിരഞ്ജീവി, അമിതാഭ് ബച്ചൻ, നയൻതാര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് താരം രാം ചരണിന്റെ നിർമ്മാണക്കമ്പനിയായ കൊനിടെല പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. രായൽസീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്
വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം സൈരാ നരസിംഹ റെഡ്ഡി റീലിസിങ്ങിനൊരുങ്ങുകയാണ്. മെഗാ സ്റ്റാർ ചിരഞ്ജീവി നായകവേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിട്ടാണ് സേതുപതി എത്തുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വന്നിരുന്നില്ല. എന്നാലിപ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.
ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സൈരാ നരസിംഹ റെഡ്ഡിയിലെ വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഒരു സന്ന്യാസിയുടെ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് ലീക്ക് ആയ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്.
ചിരഞ്ജീവി, അമിതാഭ് ബച്ചൻ, നയൻതാര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് താരം രാം ചരണിന്റെ നിർമ്മാണക്കമ്പനിയായ കൊനിടെല പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
രായൽസീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ റോളിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്. കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീത സംവിധാനം എ.ആർ.റഹ്മാൻ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും എന്നറിയുന്നു.