നുഷ് നായകനായി എത്തിയ മാരിയിലെ വില്ലൻ വേഷത്തിൽ നിന്ന് ചുവടുമാറ്റി നായകനായി എത്തുകയാണ് യുവഗായകൻ വിജയ് യേശുദാസ്. പടൈവീരൻ എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് നായകനായി എത്തുന്നത്. ധന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തേനിയിൽ പൂർത്തിയായി. മണിരത്‌നത്തിന്റെ അസോസിയേറ്റായിരുന്നു ധന എന്ന ധനശേഖരൻ.

പുതുമുഖം അമൃതയാണ് ചിത്രത്തിലെ നായിക. പ്രശസ്ത സംവിധായകൻ ഭാരതിരാജ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. . ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള ചിത്രമാണിത്.

1999ൽ മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിനു പിന്നണി പാടിക്കൊണ്ടാണ് വിജയ് യേശുദാസ് സിനിമാരംഗത്ത് എത്തുന്നത്. 2010ൽ നന്ദൻ കാവിൽ സംവിധാനം ചെയ്ത അവൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തുമെത്തി. അതിനു ശേഷം ധനുഷ് നായകനായ മാരിയിലൂടെ വില്ലനുമായി. വിജയിന്റെ മൂന്നാമത്തെ ചിത്രമാണ് പടൈവീരൻ. അഖിൽ, മനോജ് കുമാർ, കവിത ഭാരതി തുടങ്ങി വൻ താരനിര തന്നെയുണ്ട് പടൈ വീരനിൽ.