- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം ചോദിച്ചിട്ട് കൊടുത്തില്ല; കൊടുക്കാൻ തയ്യാറായ മറ്റൊരാളെ സമ്മതിച്ചുമില്ല; പ്രതികാരം തീർക്കാൻ രാത്രിയിൽ വീട്ടിലേക്ക് വിളിച്ച് തല്ലി ചതച്ച് മാല മോഷ്ടിച്ചു; മണിമല പൊലീസ് കുടുക്കിയ ബ്രോക്കർ വിജയമ്മയുടേയും ജബ്ബാറിന്റേയും തട്ടിപ്പിന്റെ കഥ
കോട്ടയം: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണവും പണവും കവർന്നു. മണിമല ചെറുവള്ളി വായനശാലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ചെറുവള്ളി മുണ്ടയ്ക്കൽതാഴെ വിജയമ്മ(49)യാണ് ഇടവള്ളി ബ്രഹ്മകുളം പ്രസാദി(39)നെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി സ്വർണാഭരണങ്ങൾ കവർന്നത്. സംഭവത്തിൽ വിജയമ്മയെയും സുഹൃത്തും ഈരാറ്റുപേട്ട തെക്കേകരയിലെ ഓട്ടോ ഡ്രൈവറുമായ ജബാറിനെയും മണിമല പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു മാസം മുമ്പാണ് സംഭവം. ബ്രോക്കർമാരായ വിജയമ്മയും ജബ്ബാറും സുഹൃത്തുക്കളാണ്. പരിചയക്കാരനായ പ്രസാദിനോട് പണം കടംചോദിച്ചു. എന്നാൽ പ്രസാദ് പണം നല്കാൻ കൂട്ടാക്കിയില്ല. പിന്നീട് മറ്റൊരാളോട് പണം കടം ചോദിച്ചപ്പോൾ പ്രസാദ് ഇടപ്പെട്ട് മുടക്കുകയും ചെയ്തു. ഇതോടെ വിജയമ്മയ്ക്ക് വൈരാഗ്യമായി. ഒരുദിവസം വിജയമ്മ പ്രസാദിനെ സ്‌നേഹപൂർവ്വം വീട്ടിലേക്കു വിളിപ്പിച്ചു. ഒറ്റയ്ക്കു താമസിക്കുന്ന വിജയമ്മ രാത്രിയാണ് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. രാത്രിയിലുള്ള വിളിയായ
കോട്ടയം: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണവും പണവും കവർന്നു. മണിമല ചെറുവള്ളി വായനശാലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ചെറുവള്ളി മുണ്ടയ്ക്കൽതാഴെ വിജയമ്മ(49)യാണ് ഇടവള്ളി ബ്രഹ്മകുളം പ്രസാദി(39)നെ വീട്ടിലേയ്ക്കു വിളിച്ചു വരുത്തി സ്വർണാഭരണങ്ങൾ കവർന്നത്. സംഭവത്തിൽ വിജയമ്മയെയും സുഹൃത്തും ഈരാറ്റുപേട്ട തെക്കേകരയിലെ ഓട്ടോ ഡ്രൈവറുമായ ജബാറിനെയും മണിമല പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു മാസം മുമ്പാണ് സംഭവം. ബ്രോക്കർമാരായ വിജയമ്മയും ജബ്ബാറും സുഹൃത്തുക്കളാണ്. പരിചയക്കാരനായ പ്രസാദിനോട് പണം കടംചോദിച്ചു. എന്നാൽ പ്രസാദ് പണം നല്കാൻ കൂട്ടാക്കിയില്ല. പിന്നീട് മറ്റൊരാളോട് പണം കടം ചോദിച്ചപ്പോൾ പ്രസാദ് ഇടപ്പെട്ട് മുടക്കുകയും ചെയ്തു. ഇതോടെ വിജയമ്മയ്ക്ക് വൈരാഗ്യമായി.
ഒരുദിവസം വിജയമ്മ പ്രസാദിനെ സ്‌നേഹപൂർവ്വം വീട്ടിലേക്കു വിളിപ്പിച്ചു. ഒറ്റയ്ക്കു താമസിക്കുന്ന വിജയമ്മ രാത്രിയാണ് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. രാത്രിയിലുള്ള വിളിയായതിനാൽ ഇയാൾ പലതും പ്രതീക്ഷിച്ചാണ് വിജയമ്മയുടെ വീട്ടിലേക്കെത്തിയത്. എന്നാൽ, വീടിന്റെ മുമ്പിലെത്തിയപ്പോൾ ജബ്ബാറും പിടികിട്ടാനുള്ള മറ്റൊരു പ്രതിയും ചേർന്ന് പ്രസാദിനെ അടിച്ചുവീഴ്‌ത്തി മൂന്നു പവന്റെ മാലയും ചെയിനും പൊട്ടിച്ചെടുത്തു.
ആഭരണങ്ങൾ വിജയമ്മ എരുമേലിയിലെ സ്വകാര്യ പണമിടപാട് സ്ഥാനപത്തിൽ 60,000 രൂപയ്ക്ക് പണയംവച്ചു. പിന്നീട് അവിടെത്തന്നെ വില്ക്കുകയും ചെയ്തു. സ്വർണാഭരണങ്ങൾ വിറ്റപ്പോൾ 25,000 രൂപ കൂടി ലഭിച്ചു. സ്വർണം നഷ്ടമായെങ്കിലും നാണക്കേടോർത്തു പരാതി നൽകാൻ പ്രസാദ് ആദ്യം തയാറായില്ല. പിന്നീട് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഇന്നലെ രാവിലെ വിജയമ്മയുടെ വീടിനു സമീപത്തുനിന്നാണു പ്രതികളെ പിടികൂടിയത്. പിടികിട്ടാനുള്ള പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി മണിമല സിഐ ഇ.പി. റെജി പറഞ്ഞു.