- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ കാലാവധി പൂർത്തിയായ നിക്ഷേപങ്ങളും അപകടക്കേസുകളിൽ നഷ്ടപരിഹാരമായി പലരുടെയും അക്കൗണ്ടുകളിലേക്ക് ലഭിച്ച തുകകളും ആയി തട്ടിച്ചെടുത്തത് 8.13 കോടി; ഫെബ്രുവരിയിൽ മുങ്ങിയ കള്ളനെ ബംഗളൂരുവിൽ നിന്ന് പൊക്കി പൊലീസ്; വിജീഷ് വർഗീസിനെ അറസ്റ്റ് ചെയ്തത് അതീവ രഹസ്യ നീക്കങ്ങളിലൂടെ
പത്തനംതിട്ട :കാനറബാങ്ക് പത്തനംതിട്ട ശാഖയിൽ ജീവനക്കാർ കോടികളുടെ തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശി വിജീഷ് വർഗ്ഗീസ് അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ്. ഇയാളെ ഉടൻ പത്തനംതിട്ടയിൽ എത്തിക്കും. വിജീഷ് വർഗ്ഗീസ് സ്ഥിര നിക്ഷേപം നടത്തിയ 8.13 കോടിയുടെ വെട്ടിച്ചതായാണ് കണ്ടെത്തൽ. പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യർ കം ക്ലർക്കായിരുന്നു ഇയാൾ. ബാങ്ക് നടത്തിയ ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയത്.
14 മാസങ്ങളായി പല സമയങ്ങളിലായാണ് ഇടപാട് പണം ഇയാൾ മോഷ്ടിച്ചിരിക്കുന്നത്. ഉയർന്ന ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകൾ ഉപയോഗിച്ച് പണം പിൻവലിക്കാത്ത ദീർഘകാല നിക്ഷേപ അക്കൗണ്ടുകളിൽ നിന്നാണ് വിജീഷ് വർഗീസ് പണം തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്.
ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി. തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽനിന്നുള്ള പണം തിരികെ നൽകി പരാതി പരിഹരിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വിജീഷ് നടത്തിയതായി കണ്ടെത്തിയത്. ഫെബ്രുവരി മുതൽ വിജീഷ് ഒളിവിലായിരുന്നു.
ഭാര്യയ്ക്കും കുട്ടികൾക്കും ഒപ്പമാണ് ഇയാൾ മുങ്ങിയത്. വിജീഷിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും ഫെബ്രുവരി 11 മുതൽ സ്വിച്ച് ഓഫാണ്. ഇയാൾ ഉപയോഗിച്ചിരുന്ന ആഡംബര കാർ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. നേരത്തെ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനിടെയാണ് ബംഗളൂരുവിൽ ഉണ്ടെന്ന വിവരം കിട്ടിയത്. തന്ത്രപരമായി അറസ്റ്റു ചെയ്യുകയും ചെയ്തു.
സംഭവത്തിൽ മാനേജർ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തിരുന്നു. കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ കാലാവധി പൂർത്തിയായ നിക്ഷേപങ്ങളും മോട്ടോർ വാഹന അപകടക്കേസുകളിൽ നഷ്ടപരിഹാരമായി പലരുടെയും അക്കൗണ്ടുകളിലേക്ക് ലഭിച്ച തുകകളും തട്ടിയെടുത്താണ് പ്രതി കടന്നത്. ഫെബ്രുവരിയിൽ ഒരു നിക്ഷേപകന്റെ മൊബൈൽ ഫോണിലേക്ക് വന്ന മെസേജാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. 10ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം കാലാവധി പൂർത്തിയായിട്ടും അദ്ദേഹം പിൻവലിച്ചിരുന്നില്ല. ഒരു ദിവസം തന്റെ അക്കൗണ്ടിലുള്ള തുക പിൻവലിക്കപ്പെട്ടതായി ലഭിച്ച മെസേജിനെ തുടർന്ന് നിക്ഷേപകൻ ബാങ്കിൽ വിവരമറിയിച്ചു.
ബാങ്ക് നടത്തിയ പ്രാഥമിക പരിശോധനയിൽ തുക മുഴുവനും പ്രതി വിജീഷ് വർഗീസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. തന്റെ നോട്ടപ്പിഴവാണെന്ന് പറഞ്ഞ് സംഭവത്തിൽ നിന്ന് വിജീഷ് തലയൂരി. പണം തിരികെ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, മറ്റ് പലരുടെയും അക്കൗണ്ടുകളിൽ നിന്ന് കൂടുതൽ തുക പിൻവലിക്കപ്പെട്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് വിജീഷ് സസ്‌പെൻഷനിലായി. ബാങ്ക് നടത്തിയ ആഭ്യന്തര ഓഡിറ്റിംഗിലാണ് 8.13കോടി രൂപ തട്ടിയെടുത്തെന്ന് റിപ്പോർട്ട് പുറത്തുവന്നത്. 14 മാസത്തിനുള്ളിൽ 191 ഇടപാടുകളിലൂടെയാണ് വിജീഷ് ഇത്രയും തുക തട്ടിയെടുത്തത്. തട്ടിപ്പിൽ പങ്കില്ലെങ്കിലും ജാഗ്രതക്കുറവുണ്ടായി എന്നു കണ്ടതിനെ തുടർന്ന് ബാങ്ക് ബ്രാഞ്ച് മാനേജർ ഉൾപ്പെടെ അഞ്ചുപേർ സസ്‌പെൻഷനിലായി.
തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ അപക്ഷേകൾ കൂടി വരുന്നുണ്ട്. എന്നാൽ, ആരുടെയും പണം നഷ്ടമാകില്ലെന്ന് ബാങ്ക് അധികൃതർ ഉറപ്പിച്ചു പറയുന്നു.അധികൃതരുടെ ഉറപ്പിനപ്പുറം നിക്ഷേപകർക്കും ചില കാര്യങ്ങൾ ചെയ്യാനുണ്ട്.
മറുനാടന് മലയാളി ബ്യൂറോ