- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊഫഷണൽ ബോക്‌സിങ്ങിൽ വിജേന്ദ്രജാലം തുടരുന്നു; ഇന്ത്യൻ താരം വിജേന്ദറിന് തുടർച്ചയായ ഒൻപതാം ജയം; ചൈനീസ് താരം മെയ്മത്താലിയെ ഇടിച്ചിട്ടത് 10 റൗണ്ട് പോരാട്ടത്തിൽ
മുംബൈ:പ്രൊഫഷണൽ ബോക്‌സിങ്ങിൽ പരാജയമറിയാതെയുള്ള ഇന്ത്യൻ താരം വിജോന്ദർ സിങ്ങിന്റെ ജൈത്രയത്ര തുടരുന്നു. ഏഷ്യ-പസഫിക് സൂപ്പർ മിഡിൽ വെയ്റ്റിൽ ചൈനീസ് താരം സുലിപിക്കർ മെയ്മെയ്തിയാലിയെ മലർത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദർ സിങ് കിരീടം നിലനിർത്തിയത്.തുടർച്ചയായ ഒമ്പതാം വിജയം നേടിയാണ് വിജേന്ദർ കിരീടം നേടിയത്. അതിർത്തിയിൽ ഇന്ത്യ-ചൈന തർക്കം മുറുകുന്നതിനിടെ വിജേന്ദർ- മെയ്മെയ്തിയാലി പോരാട്ടം ഇരു രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായാണ് ആരാധകർ വീക്ഷിച്ചിരുന്നത്.ലോക ബോക്സിങ് ഓർഗനൈസേഷന്റെ ഓറിയന്റൽ മിഡിൽവെയ്റ്റ് ചാമ്പ്യനാണ് മെയ്മെയ്തിയാലി. കനത്ത പോരാട്ടത്തിൽ 96-93,95-94,95-94 എന്ന സ്‌കോറിനാണ് വിജേന്ദർ കിരീടം പിടിച്ചെടുത്തത്. മുംബൈയിലാണ് മത്സരം നടന്നത്.
മുംബൈ:പ്രൊഫഷണൽ ബോക്‌സിങ്ങിൽ പരാജയമറിയാതെയുള്ള ഇന്ത്യൻ താരം വിജോന്ദർ സിങ്ങിന്റെ ജൈത്രയത്ര തുടരുന്നു. ഏഷ്യ-പസഫിക് സൂപ്പർ മിഡിൽ വെയ്റ്റിൽ ചൈനീസ് താരം സുലിപിക്കർ മെയ്മെയ്തിയാലിയെ മലർത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദർ സിങ് കിരീടം നിലനിർത്തിയത്.തുടർച്ചയായ ഒമ്പതാം വിജയം നേടിയാണ് വിജേന്ദർ കിരീടം നേടിയത്.
അതിർത്തിയിൽ ഇന്ത്യ-ചൈന തർക്കം മുറുകുന്നതിനിടെ വിജേന്ദർ- മെയ്മെയ്തിയാലി പോരാട്ടം ഇരു രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായാണ് ആരാധകർ വീക്ഷിച്ചിരുന്നത്.ലോക ബോക്സിങ് ഓർഗനൈസേഷന്റെ ഓറിയന്റൽ മിഡിൽവെയ്റ്റ് ചാമ്പ്യനാണ് മെയ്മെയ്തിയാലി. കനത്ത പോരാട്ടത്തിൽ 96-93,95-94,95-94 എന്ന സ്‌കോറിനാണ് വിജേന്ദർ കിരീടം പിടിച്ചെടുത്തത്. മുംബൈയിലാണ് മത്സരം നടന്നത്.
Next Story