- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ അടിക്കാൻ പമ്പിൽ കയറിയ വിജിയുടെ സ്‌കൂട്ടറിന്റെ താക്കോൽ ബലമായി എടുത്തു കൊണ്ടുപോയത് ആര്? സി സി ടിവി ദൃശ്യങ്ങളിൽ കണ്ട യുവാവിനെ തേടി അന്വേഷണ സംഘം; ഇത്തിക്കര പാലത്തിനടുത്ത് ബാഗുമായി പെൺകുട്ടി കരഞ്ഞു കൊണ്ടു പോയതിനും സി സി ടിവി ദൃശ്യങ്ങൾ സാക്ഷി; കൊട്ടിയത്ത് കാണാതായ യുവതിയെ മരിച്ച നിലയിൽ ഇത്തിക്കരയാറ്റിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത
കൊട്ടിയം: ജോലികഴിഞ്ഞ് മടങ്ങിയശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. യുവതിയുടേതുകൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ അടക്കം വ്യക്തത കൈവന്നിട്ടില്ല. ചിറക്കര ഇടവട്ടം ആയിരവല്ലി ക്ഷേത്രത്തിനുസമീപം താഴെവിള പുത്തൻവീട്ടിൽ ഷാജിയുടെയും ലീലയുടെയും മകൾ വിജി(21)യുടെ മൃതദേഹമാണ് ഇത്തിക്കര കൊച്ചുപാലത്തിനടുത്തുനിന്ന് കണ്ടെത്തിയത്. യുവതിയെ കാണാതായ സംഭവത്തിലെ അന്വേഷണം നടക്കേയാണ് മൃതദേഹം ഇത്തിക്കരയാറ്റിൽ പൊങ്ങിയത്. കൊട്ടിയത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു വിജി. ബുധനാഴ്ച വൈകുന്നേരം മുതലാണ് വിജിയെ കാണാതാവുന്നത്. ഇതേ തുടർന്ന് ബന്ധുക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കാണാതാകുമ്പോൾ വിജി സഞ്ചരിച്ചിരുന്നത് സ്‌കൂട്ടറിലായിരുന്നു എന്ന് പൊലീസിന്റെ പ്രാധമിക അന്വേഷണത്തിൽ വിവരം ലഭിക്കുകയുണ്ടായി. ഇത് അനുസരിച്ച് സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വിജി
കൊട്ടിയം: ജോലികഴിഞ്ഞ് മടങ്ങിയശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. യുവതിയുടേതുകൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ അടക്കം വ്യക്തത കൈവന്നിട്ടില്ല. ചിറക്കര ഇടവട്ടം ആയിരവല്ലി ക്ഷേത്രത്തിനുസമീപം താഴെവിള പുത്തൻവീട്ടിൽ ഷാജിയുടെയും ലീലയുടെയും മകൾ വിജി(21)യുടെ മൃതദേഹമാണ് ഇത്തിക്കര കൊച്ചുപാലത്തിനടുത്തുനിന്ന് കണ്ടെത്തിയത്. യുവതിയെ കാണാതായ സംഭവത്തിലെ അന്വേഷണം നടക്കേയാണ് മൃതദേഹം ഇത്തിക്കരയാറ്റിൽ പൊങ്ങിയത്.
കൊട്ടിയത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു വിജി. ബുധനാഴ്ച വൈകുന്നേരം മുതലാണ് വിജിയെ കാണാതാവുന്നത്. ഇതേ തുടർന്ന് ബന്ധുക്കൾ കൊട്ടിയം പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കാണാതാകുമ്പോൾ വിജി സഞ്ചരിച്ചിരുന്നത് സ്‌കൂട്ടറിലായിരുന്നു എന്ന് പൊലീസിന്റെ പ്രാധമിക അന്വേഷണത്തിൽ വിവരം ലഭിക്കുകയുണ്ടായി. ഇത് അനുസരിച്ച് സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
വിജി സ്‌കൂട്ടറുമായാണ് പോയതെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയത്തിന് കിഴക്കുള്ള പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. പരിശോധനയിൽ വൈകുന്നേരം ആറോടെ പെട്രോൾ അടിക്കാനെത്തിയ പെൺകുട്ടിയുടെ സ്‌കൂട്ടറിന്റെ താക്കോൽ ബൈക്കിലെത്തിയ ഒരാൾ എടുത്തു കൊണ്ടു പോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. താക്കോൽ നഷ്ടമായതോടെ പെൺകുട്ടി സ്‌കൂട്ടർ ഉരുട്ടിക്കൊണ്ടു പമ്പിന് പുറത്തേക്ക് പോകുന്നതും വ്യക്തമാണ്.
ഇതോടെ വിജിയെ കാണപ്പെട്ട പ്രദേശം കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം പുരോഗമിച്ചത്. അതേദിവസം ആറരയോടെ ഇത്തിക്കര പാലത്തിനടുത്ത് ബാഗുമായി ഒരു പെൺകുട്ടി കരഞ്ഞു കൊണ്ടുപോകുന്നതായും സിസി ടിവി ദൃശ്യങ്ങളിൽ കാണാനുണ്ടായിരുന്നു. ഇത് വിജിയാണെന്ന സൂചന പൊലീസിന് ലഭിച്ചു. പാലത്തിനടുത്ത് ഒരു ബൈക്കും ഇരിപ്പുണ്ടായിരുന്നു. ഇവരുടെ ബാഗും മൊബൈൽ ഫോണും ഇത്തിക്കര ആറ്റിനുസമീപത്തുനിന്ന് രാത്രിതന്നെ പൊലീസിന് ലഭിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെ ബൈക്കിന് പകരം സ്‌കൂട്ടറാണ് ഉണ്ടായിരുന്നത്.
ഒക്ടോബറിൽ വിജിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് ദുരൂഹസാഹചര്യത്തിൽ വിജി മരണപ്പെടുന്നത്. കൊട്ടിയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കിലെത്തി പെൺകുട്ടിയുടെ താക്കോൽ ഊരിയെടുത്തയാൾക്കു വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് യുവതിയുടെ ദുരൂഹ മരണത്തെ കുറിച്ച് അറിവുണ്ടാകും എന്നാണഅ പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. ലിജിയാണ് വിജിയുടെ സഹോദരി.