- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ആഗോളതലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടാൻ കാരണം അവരുടെ നയങ്ങളെന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ഇക്കാര്യത്തിൽ ഇന്ത്യക്കു പങ്കില്ല. സാർക്ക് ഉച്ചകോടി ബഹിഷ്‌കരിക്കാൻ മറ്റു രാജ്യങ്ങൾ തീരുമാനിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരതയുടെ കറപുരണ്ട രാജ്യത്ത് ജനാധിപത്യ സംവാദങ്ങൾക്കു സ്ഥാനമില്ലെന്ന് എല്ലാ രാജ്യങ്ങളും ഒരേസ്വരത്തിൽ പറയുകയാണ്. സാർക്കിന്റെ കാര്യത്തിൽ അഫ്ഗാനിസ്ഥാനിൽനിന്നാണ് ആദ്യ കത്തു വരുന്നത്. തുടർന്ന് നേപ്പാൾ, ഇന്ത്യ, ഭൂട്ടാൻ, ശ്രീലങ്ക രാജ്യങ്ങൾ പാക്കിസ്ഥാനിലേക്കില്ലെന്നു പ്രഖ്യാപിച്ചു. എല്ലാ രാജ്യങ്ങളും ഒരേസ്വരത്തിൽ പറയുമ്പോൾ സാർക്ക് ഉച്ചകോടി പാക്കിസ്ഥാനിൽ നടത്താൻ സാധിക്കില്ല- വികാസ് സ്വരൂപ് പറഞ്ഞു. നവംബറിൽ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന സാർക്ക് ഉച്ചകോടി അംഗരാജ്യങ്ങൾ പിന്മാറിയതിനെ തുടർന്ന് നീട്ടിവച്ചിരുന്നു.