- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിച്ച് ചാടാൻ തയ്യാറായിക്കൊള്ളൂ എന്ന അടിക്കുറിപ്പോടെ മകന്റെ സിനിമാ പ്രവേശനം പങ്ക് വച്ച് ചിയാൻ വിക്രം; ധ്രുവിന്റെ അരങ്ങേറ്റം തെലുങ്കിലെ ഹിറ്റ് ചിത്രം 'അർജുൻ റെഡ്ഡി' യുടെ തമിഴ് റീമേക്കിലൂടെ
മറ്റൊരു താരപുത്രൻ കൂടി സിനിമാ രംഗത്തേക്ക് വരാനൊരുങ്ങുന്നു.മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെ മക്കൾ സിനിമിയിലെത്തിയതിന് പിന്നാലെ മലയാളികളുടെ പ്രിയതാരം കൂടിയായ തമിഴ് സൂപ്പർ താരം വിക്രമിന്റെ മകൻ ധ്രുവാണ് സിനിമയിലേക്ക് എത്തുന്നത്. തെലുങ്കിലെ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവിന്റെ സിനിമാ അരങ്ങേറ്റം. മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് വിക്രം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കുതിച്ചു ചാടാൻ തയാറായിക്കോളൂ എന്ന അടിക്കുറിപ്പോടെ ധ്രുവിന്റെ ഒരു വിഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് വിക്രം മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. മകന് അഭിനയത്തിൽ വളരെയധികം താൽപര്യമുണ്ടെന്നും അവൻ തീർച്ചയായും സിനിമയിലേക്ക് വരുമെന്നും നേരത്തെ വിക്രം വെളിപ്പെടുത്തിയിരുന്നു ഡബ്മാഷ് വിഡിയോകളിലൂടെ ധ്രുവ് നേരത്തെതന്നെ പ്രശസ്തനായിരുന്നു. ബാല പീഡനത്തെക്കുറിച്ച് ഗുഡ്‌നൈറ്റ് ചാർലി എന്ന ഷോർട് ഫിലിവും ഈ താര പുത്രൻ സംവിധാനം ചെയ്തിരുന്നു. @dhru
മറ്റൊരു താരപുത്രൻ കൂടി സിനിമാ രംഗത്തേക്ക് വരാനൊരുങ്ങുന്നു.മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെ മക്കൾ സിനിമിയിലെത്തിയതിന് പിന്നാലെ മലയാളികളുടെ പ്രിയതാരം കൂടിയായ തമിഴ് സൂപ്പർ താരം വിക്രമിന്റെ മകൻ ധ്രുവാണ് സിനിമയിലേക്ക് എത്തുന്നത്. തെലുങ്കിലെ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവിന്റെ സിനിമാ അരങ്ങേറ്റം.
മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് വിക്രം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കുതിച്ചു ചാടാൻ തയാറായിക്കോളൂ എന്ന അടിക്കുറിപ്പോടെ ധ്രുവിന്റെ ഒരു വിഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് വിക്രം മകന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
മകന് അഭിനയത്തിൽ വളരെയധികം താൽപര്യമുണ്ടെന്നും അവൻ തീർച്ചയായും സിനിമയിലേക്ക് വരുമെന്നും നേരത്തെ വിക്രം വെളിപ്പെടുത്തിയിരുന്നു ഡബ്മാഷ് വിഡിയോകളിലൂടെ ധ്രുവ് നേരത്തെതന്നെ പ്രശസ്തനായിരുന്നു. ബാല പീഡനത്തെക്കുറിച്ച് ഗുഡ്‌നൈറ്റ് ചാർലി എന്ന ഷോർട് ഫിലിവും ഈ താര പുത്രൻ സംവിധാനം ചെയ്തിരുന്നു.
@dhruv.vikram .. ready to make the leap. #DhruvtobeArjunReddy #E4Entertainment
A post shared by Vikram (@the_real_chiyaan) on