- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് സേതുപതിയും മാധവനും ഒന്നിച്ച തമിഴ് സൂപ്പർ ഹിറ്റ് ചിത്രം വിക്രം വേദ ഹിന്ദിയിലേക്ക്; വിജയ് സേതുപതിയുടെ വേഷത്തിൽ ഷാരൂഖ് ഖാൻ എത്തും; ചിത്രം തമിഴിൽ ഒരുക്കിയ പുഷ്‌കർഗായത്രി ദമ്പതികൾ തന്നെ സിനിമ ഹിന്ദിയിലും ഒരുക്കും
സൂപ്പർ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദ ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വിജയ് സേതുപതിയുടെ വേഷത്തിൽ ഷാരൂഖ് ഖാനായിരിക്കും ഹിന്ദി റിമേക്കിൽ പ്രത്യക്ഷപ്പെടുക. ഇതിനായി നിർമ്മാതാക്കളും സംവിധായകരായ പുഷ്‌കറും ഗായത്രിയും ഷാരൂഖിനെ നേരിട്ട് കണ്ടിരുന്നു. തുടർന്ന് ഷാരൂഖിന്റെ മന്നത്തിൽ സിനിമയുടെ സ്‌പെഷൽ പ്രദർശനവും നടത്തി. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ട ഷാരൂഖ് റീമെയ്‌ക്കിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ നിരവധി ചിത്രങ്ങളിൽ കരാർ ഒപ്പിട്ടിരിക്കുന്നതിനാൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ അദ്ദേഹം തയ്യാറിയില്ല. ഷാരൂഖ് ആയിരുന്നു വിക്രം വേദയുടെ തമിഴ് ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയത്. നേരത്തെ സിനിമയുടെ ഹിന്ദി റീമെയ്‌ക്ക് അവകാശം ഷാരൂഖ് ഖാൻ മേടിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തമിഴിൽ ചിത്രം നിർമ്മിച്ച വൈ നോട്ട് സ്റ്റുഡിയോസ് തന്നെ ഹിന്ദിയിലും ചിത്രം നിർമ്മിക്കാനാണ് തീരുമാനം. വിക്രം വേദ സംവിധാനം ചെയ്ത പുഷ്‌കർഗായത്രി ദമ്പതികൾ തന്നെയാകും ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. മാധവൻ ച
സൂപ്പർ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദ ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വിജയ് സേതുപതിയുടെ വേഷത്തിൽ ഷാരൂഖ് ഖാനായിരിക്കും ഹിന്ദി റിമേക്കിൽ പ്രത്യക്ഷപ്പെടുക. ഇതിനായി നിർമ്മാതാക്കളും സംവിധായകരായ പുഷ്‌കറും ഗായത്രിയും ഷാരൂഖിനെ നേരിട്ട് കണ്ടിരുന്നു. തുടർന്ന് ഷാരൂഖിന്റെ മന്നത്തിൽ സിനിമയുടെ സ്‌പെഷൽ പ്രദർശനവും നടത്തി.
ചിത്രം ഒരുപാട് ഇഷ്ടപ്പെട്ട ഷാരൂഖ് റീമെയ്‌ക്കിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ നിരവധി ചിത്രങ്ങളിൽ കരാർ ഒപ്പിട്ടിരിക്കുന്നതിനാൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ അദ്ദേഹം തയ്യാറിയില്ല. ഷാരൂഖ് ആയിരുന്നു വിക്രം വേദയുടെ തമിഴ് ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയത്.
നേരത്തെ സിനിമയുടെ ഹിന്ദി റീമെയ്‌ക്ക് അവകാശം ഷാരൂഖ് ഖാൻ മേടിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തമിഴിൽ ചിത്രം നിർമ്മിച്ച വൈ നോട്ട് സ്റ്റുഡിയോസ് തന്നെ ഹിന്ദിയിലും ചിത്രം നിർമ്മിക്കാനാണ് തീരുമാനം. വിക്രം വേദ സംവിധാനം ചെയ്ത പുഷ്‌കർഗായത്രി ദമ്പതികൾ തന്നെയാകും ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. മാധവൻ ചെയ്ത പൊലീസ് വേഷത്തിൽ അദ്ദേഹത്തെ തന്നെയാകും പരിഗണിക്കുക.