- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഫ്ളാറ്റുകളിലും വില്ലകളിലും സ്‌കൂൾ നടത്തുന്നവർക്കെതിരെ കർശന നടപടി; യോഗ്യമായ കെട്ടിടങ്ങളിൽ പ്രവർത്തിക്കാത്ത സ്‌കൂളുകളുടെ അനുമതി അടുത്ത വർഷം റദ്ദാക്കും
ദമ്മാം: സൗദിയിൽ ഫ്ളാറ്റുകളിലും വില്ലകളിലും സ്‌കൂൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ മേഖലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ താമസത്തിന് മാത്രം സൗകര്യമുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ സ്‌കൂൾ നടത്തുന്നത് കർശനമായി നിരോധിക്കുമെന്നും അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളിന് യോഗ്യമായ കെട്ടിടത്തിലേക്ക് മാറിയില്‌ളെങ്കിൽ കടുത്ത നടപടി ഉണ്ടാവുമെന്നും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിപ്പിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിലെ പല കെട്ടിടങ്ങളും സ്‌കൂളിന് യോഗ്യമായതല്ല. ഇത്തരം കെട്ടിടങ്ങളിൽ കുട്ടികൾ സുരക്ഷിതരുമല്ല. പ്രാദേശിക മുൻസിപാലിറ്റികൾ അംഗീകരിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള കെട്ടിടങ്ങളിൽ മാത്രമേ സ്‌കൂൾ നടത്താവു എന്നും മന്ത്രാലയം അറിയിച്ചു. രണ്ട് വർഷം മുമ്പ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചവെങ്കിലും, ഉടനെ നടപടി എടുക്കാതെ പുതിയ യോഗ്യതയുള്ള കെട്ടിടത്തിലേക്ക് മാറാനുള്ള സാവകാശം കൊടുക്കുകയായിരുന്നു. ഇനി ഇളവുണ്ടാവില്‌ളെന്നും അധികൃതർ അറിയിച്ചു. സ
ദമ്മാം: സൗദിയിൽ ഫ്ളാറ്റുകളിലും വില്ലകളിലും സ്‌കൂൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ മേഖലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ താമസത്തിന് മാത്രം സൗകര്യമുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ സ്‌കൂൾ നടത്തുന്നത് കർശനമായി നിരോധിക്കുമെന്നും അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളിന് യോഗ്യമായ കെട്ടിടത്തിലേക്ക് മാറിയില്‌ളെങ്കിൽ കടുത്ത നടപടി ഉണ്ടാവുമെന്നും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിപ്പിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിലെ പല കെട്ടിടങ്ങളും സ്‌കൂളിന് യോഗ്യമായതല്ല. ഇത്തരം കെട്ടിടങ്ങളിൽ കുട്ടികൾ സുരക്ഷിതരുമല്ല. പ്രാദേശിക മുൻസിപാലിറ്റികൾ അംഗീകരിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള കെട്ടിടങ്ങളിൽ മാത്രമേ സ്‌കൂൾ നടത്താവു എന്നും മന്ത്രാലയം അറിയിച്ചു. രണ്ട് വർഷം മുമ്പ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചവെങ്കിലും, ഉടനെ നടപടി എടുക്കാതെ
പുതിയ യോഗ്യതയുള്ള കെട്ടിടത്തിലേക്ക് മാറാനുള്ള സാവകാശം കൊടുക്കുകയായിരുന്നു. ഇനി ഇളവുണ്ടാവില്‌ളെന്നും അധികൃതർ അറിയിച്ചു.
സ്‌കൂൾ കെട്ടിടങ്ങൾക്ക് പ്രത്യേക കെട്ടിട നിർമ്മാണ നിയമം വിദ്യാഭ്യാസ നഗര കാര്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ആ മാനദണ്ഡം പാലിച്ചുള്ള കെട്ടിടങ്ങളിൽ മാത്രമേ ഇനി സ്‌കൂൾ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു. അല്ലാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ നിയമം ഇന്ത്യൻ സ്‌കൂൾ പോലെയുള്ള വിദേശ പാഠ്യ
പദ്ധതി പഠിപ്പിക്കുന്ന സ്‌കൂളുകൾകും ഇത് ബാധകമായിരിക്കും. നിലവിൽ വില്ലകളിൽ നടന്നുകൊണ്ടിരിക്കുന്ന ക്‌ളാസുകൾ ഉടനെ യോഗ്യതയുള്ള കെട്ടിടങ്ങളിലേക്ക് മാറ്റാത്ത പക്ഷം നിയമ നടപടിക്ക് വിധേയമാവേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.