- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് മാസം പദ്ധതിയിട്ടിട്ടും അവരെ കൊല്ലാൻ കഴിയാത്തതിൽ വിഷമം ഉണ്ട്; പോക്കുവരവ് ചെയ്തു കിട്ടിയാൽ റബ്ബർ പാട്ടത്തിന് എടുത്തതിന്റെ കടം വീട്ടാമെന്ന് കരുതി: വില്ലേജ് ഓഫീസ് കത്തിച്ച സാംകുട്ടിക്ക് പറയാനുള്ളത്
തിരുവനന്തപുരം: സാംകുട്ടിയുടെ മൊഴിയിലുള്ളത് വെള്ളറട വില്ലേജ് ഓഫീസിലെ കൈക്കൂലിക്കാരോടുള്ള കൊടും പ്രതികാരത്തിന്റെ പക തീർക്കൽ തന്നെ. വെള്ളറട വില്ലേജ് ഓഫീസ് പെട്രോൾ ഉപയോഗിച്ച് തീയിട്ട സംഭവത്തിൽ റിമാൻഡിലായ പ്രതിയെ കോടതിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഈ തെളിവെടുപ്പിലും മൊഴി നൽകലിലും പ്രതികുറ്റസമ്മതം നടത്തി. വെള്ളറട കോവില്ലൂർ ചെറുത്തറകോണത്ത് ഗലീലാലയത്തിൽ മുമ്പ് താമസിച്ചിരുന്ന അടൂർ കൊടുമൺ ഇടത്തിട്ടയിൽ നദാനിയേൽ പാലസിൽ സാംകുട്ടി (57)യുടെ വെളിപ്പെടുത്തലിൽ പൊലീസും ഞെട്ടി. പ്രതീക്ഷിച്ചതു പോലെ ചുവപ്പു നാടയിൽ കുരുക്കി കൈക്കൂലി വാങ്ങാനുള്ള വില്ലേജ് ഓഫീസിലെ കള്ളകളികളാണ് ആക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ വില്ലേജ് ഓഫീസർക്കും ജീവനക്കാർക്കും എതിരെ കേസെടുക്കാൻ പൊലീസിന് കഴിയുന്നതുമില്ല. എന്റെ കാര്യം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായതു മുതൽ പ്രതികാരം തോന്നിത്തുടങ്ങി...മൂന്നു മാസത്തിനു മുൻപേ തീരുമാനിച്ചതാണ്... ഇവന്മാരെ കൊല്ലാൻ. ഇനിയൊരാളെയും ഇങ്ങനെ നടത്തിക്കരുത്...ഒരു മാസമായി പ
തിരുവനന്തപുരം: സാംകുട്ടിയുടെ മൊഴിയിലുള്ളത് വെള്ളറട വില്ലേജ് ഓഫീസിലെ കൈക്കൂലിക്കാരോടുള്ള കൊടും പ്രതികാരത്തിന്റെ പക തീർക്കൽ തന്നെ. വെള്ളറട വില്ലേജ് ഓഫീസ് പെട്രോൾ ഉപയോഗിച്ച് തീയിട്ട സംഭവത്തിൽ റിമാൻഡിലായ പ്രതിയെ കോടതിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഈ തെളിവെടുപ്പിലും മൊഴി നൽകലിലും പ്രതികുറ്റസമ്മതം നടത്തി. വെള്ളറട കോവില്ലൂർ ചെറുത്തറകോണത്ത് ഗലീലാലയത്തിൽ മുമ്പ് താമസിച്ചിരുന്ന അടൂർ കൊടുമൺ ഇടത്തിട്ടയിൽ നദാനിയേൽ പാലസിൽ സാംകുട്ടി (57)യുടെ വെളിപ്പെടുത്തലിൽ പൊലീസും ഞെട്ടി.
പ്രതീക്ഷിച്ചതു പോലെ ചുവപ്പു നാടയിൽ കുരുക്കി കൈക്കൂലി വാങ്ങാനുള്ള വില്ലേജ് ഓഫീസിലെ കള്ളകളികളാണ് ആക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ വില്ലേജ് ഓഫീസർക്കും ജീവനക്കാർക്കും എതിരെ കേസെടുക്കാൻ പൊലീസിന് കഴിയുന്നതുമില്ല. എന്റെ കാര്യം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായതു മുതൽ പ്രതികാരം തോന്നിത്തുടങ്ങി...മൂന്നു മാസത്തിനു മുൻപേ തീരുമാനിച്ചതാണ്... ഇവന്മാരെ കൊല്ലാൻ. ഇനിയൊരാളെയും ഇങ്ങനെ നടത്തിക്കരുത്...ഒരു മാസമായി പൂർണമായും ഉദ്യമത്തിനു പിന്നിലായിരുന്നു. പക്ഷേ പിഴച്ചുപോയി. ശ്രമം വിജയിച്ചിരുന്നെങ്കിൽ തീർച്ചയായും ആത്മഹത്യ ചെയ്‌തേനെ... '-സാംകുട്ടി കാര്യങ്ങൾ സമ്മതിച്ചത് ഇങ്ങനെയാണ്.
റബർ കടുംവെട്ടിനു കരാറെടുത്തു പരാജയപ്പെട്ട വകയിൽ 28 ലക്ഷം രൂപയുടെ കടമുണ്ടെന്നും ഈ വസ്തു പോക്കുവരവു ചെയ്തു വിറ്റു കടംവീട്ടുകയായിരുന്നു ഉദ്ദേശ്യമെന്നും സാംകുട്ടി പൊലീസിനോടു പറഞ്ഞു. എന്നാൽ അതിന് കൈക്കൂലി മോഹികളായ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇതോടെയാണ് പ്രതികാരം തീർക്കാൻ ഓഫീസ് ആക്രമണം പ്ലാൻ ചെയതതെന്നാണ് സാംകുട്ടി പൊലീസിനോട് സമ്മതിച്ചത്. മൂന്ന് മാസത്തിനുള്ളിലാണ് തീയിടാനുള്ള പദ്ധതികൾ തയ്യാറാക്കിയെങ്കിലും ഒരുമാസത്തിനുള്ളിൽ പൂർണമായും ഇതിൽ മുഴുകുകയായിരുന്നുവെന്ന് സാംകുട്ടി പൊലീസിനോട് പറഞ്ഞു. ഇതിലേക്കായി അടൂരിലെ ഒരു പെട്രോൾ പമ്പിൽ നിന്നായി പലപ്രാവശ്യമായി 15 ലിറ്റർ പെട്രോൾ ശേഖരിച്ചു. ആളിനെ തിരിച്ചറിയാതിരിക്കാനാണ് ഹെൽമ്മറ്റും കോട്ടും ധരിച്ചത്.
സാംകുട്ടി പൊലീസിനോടു കാര്യങ്ങൾ വിശദീകരിച്ചതിങ്ങനെയാണ്. വില്ലേജ് ഓഫീസിന് മുന്നിൽ ബൈക്ക് വച്ചശേഷം സാധാരണക്കാരൻ നടന്നുകയറുന്നതു പോലാണു ഞാൻ പെട്രോൾ നിറച്ച കന്നാസുകളുമായി വില്ലേജ് ഓഫിസിനുള്ളിൽ എത്തിയത്. അപേക്ഷകനെന്നു തോന്നിക്കാനായി മറ്റേ കയ്യിൽ ഒരു വെള്ള പേപ്പറും പിടിച്ചിരുന്നു. ഉള്ളിൽ കടന്നയുടൻ 10 ലീറ്ററിന്റെ കന്നാസ് അടിച്ചുപൊട്ടിച്ചു. കയ്യിലുണ്ടായിരുന്ന ലൈറ്റർ കൊണ്ടു തീയും കൊളുത്തി. പെട്ടെന്നു തന്നെ തിരിഞ്ഞു വാതിലിനു പുറത്തിറങ്ങി. മറുവശത്തു ഹോമിയോ സിസ്‌പെൻസറിക്കുള്ളിലേക്കു തുറക്കുന്ന മറ്റൊരു വാതിലുള്ളതു നേരത്തെ ശ്രദ്ധിച്ചിരുന്നു.
ശേഷിച്ച അഞ്ചു ലീറ്ററിന്റെ പെട്രോൾ ക്യാനുമായി ഹോമിയോ ഡിസ്പൻസറിക്കുള്ളിലൂടെ ആ വാതിലിനു പിന്നിൽ ചെന്നുനിന്നു. ആരെങ്കിലും അതുവഴി രക്ഷപ്പെടാൻ ശ്രമിച്ചാൽ അവിടെയും തീവയ്ക്കുകയായിരുന്നു ലക്ഷ്യം. കുറച്ചുനേരം ശ്രദ്ധിച്ചിട്ടും ആരും അതുവഴി പുറത്തുകടക്കാൻ ശ്രമിക്കുന്നില്ല. ഉടൻതന്നെ തിരിച്ചുപോന്നു. ഹോമിയോ ഡിസ്‌പെൻസറി ഹാളിന്റെ നടുവിലെത്തിയപ്പോൾ തൊപ്പിയും ഹെൽമറ്റും തറയിൽ വീണു. തൊപ്പിയുടെ പുറത്താണു ഹെൽമറ്റ് ധരിച്ചിരുന്നത്. ഹെൽമറ്റ് തിരിച്ചെടുത്തു തലയിൽ വച്ചിട്ടു കയ്യിലിരുന്ന പെട്രോൾ ക്യാൻ പ്രധാന വാതിലിലൂടെ തീയിലേക്കെറിഞ്ഞ ശേഷം പുറത്തുവച്ചിരുന്ന ബൈക്കിനടത്തു വന്നു. ഓടിക്കൂടിയ നാട്ടുകാർ ഞാനും അപകടത്തിൽപ്പെട്ട ആളാണെന്നാണു ധരിച്ചത്.
അകത്ത് ആരെങ്കിലും ഉണ്ടോയെന്നു ചിലർ എന്നോടു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. സാവധാനം ആറാട്ടുകുഴി ഭാഗത്തേക്ക് ഓടിച്ചുപോയി. പൂവൻകുഴിയിലെത്തിയപ്പോൾ ബൈക്കിലിരുന്നു തന്നെ ഓവർകോട്ട് ഊരി റോഡ്‌വക്കിലേക്കെറിഞ്ഞു. പിന്നീടു ബൈക്കിന്റെ വേഗം കൂട്ടി ചിറ്റാർ ജലസംഭരണിക്കരികിലേക്കു പോയെന്നും പൊലീസിനോട് സാംകുട്ടി സമ്മതിച്ചു. ഏപ്രിൽ 28ന് രാവിലെ 11 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവിഹിതമായി കിട്ടിയ 18 സെന്റ് വസ്തു വർഷങ്ങളായി റവന്യു ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും പോക്കുവരവ് ചെയ്ത് കിട്ടാത്തതിനെ തുടർന്നുള്ള വിരോധമാണ് സാംകുട്ടിയെ തീവെയ്പിന് പ്രേരിപ്പിച്ചത്.
സാംകുട്ടിയെ വില്ലേജ് ഓഫീസിൽ കൊണ്ട് വന്ന് ഇന്നലെ തെളിവെടുപ്പ് നടത്തി. കടുക്കറയിൽ പാലം തകർന്നു ഗതാഗതം നിരോധിച്ചിരിക്കുന്നതിനാൽ ചിറ്റാർ സംഭരണി ഭാഗത്തേക്കു തെളിവെടുപ്പിനു കൊണ്ടുപോയില്ല. പ്രശ്‌നകാരണമായ വസ്തു സ്ഥിതിചെയ്യുന്ന കോവില്ലൂർ കതിരടിച്ചാൻപാറയിലും കൊണ്ടുപോയി. നാലു ദിവസത്തേക്കാണു കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ കൊടുത്തിട്ടുള്ളത്. ഇന്ന് അടൂരിലേക്കു തെളിവെടുപ്പിനായി കൊണ്ടുപോകും. തുടർന്നുള്ള ദിവസം ചിറ്റാർഭാഗത്തും എത്തിച്ചശേഷമായിരിക്കും പ്രതിയെ തിരിച്ചേൽപ്പിക്കുക.