- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്കുകൾ തിരിഞ്ഞു കൊത്തി; രാഹുൽ ഗാന്ധിയെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിന് 'പണി' കിട്ടി; രാഹുലിനെ നേരിട്ടു കണ്ട് തിരുത്താൻ വിനയ് പ്രധാൻ
ലക്‌നൗ: രാഹുൽ ഗാന്ധിയെ പരിഹസിച്ച ഉത്തർ പ്രദേശിലെ കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ. 'പപ്പു' എന്നു വിശേഷിപ്പിച്ചു വാട്‌സാപ് സന്ദേശമയച്ച മീററ്റ് ജില്ലാപ്രസിഡന്റ് വിനയ് പ്രധാനെയാണ് പുറത്താക്കിയത്. കർഷക പ്രക്ഷോഭം നടന്ന മധ്യപ്രദേശിലെ മൻസോർ സന്ദർശിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ചുള്ള പോസ്റ്റാണ് വിനയ് പ്രധാന് സസ്‌പെൻഷൻ വാങ്ങിക്കൊടുത്തത്. ബിജെപിയെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു വിനയ് പ്രധാൻ ഉദ്ദേശിച്ചതെങ്കിലും വിപരീതാർത്ഥത്തിലായിരുന്നു പോസ്റ്റ് പ്രചരിച്ചത്. 'അദാനി, അംബാനി, വിജയ് മല്യ തുടങ്ങി ആരുമായും പപ്പുവിനു കൂട്ടുകൂടാമായിരുന്നു. വേണമെങ്കിൽ മന്ത്രിയോ പ്രധാനമന്ത്രിയോ വരെ ആകാമായിരുന്നു. പക്ഷേ, അദ്ദേഹം ഇതാ മൻസോറിൽ ദുരിതമനുഭവിക്കുന്ന കർഷകരെ കാണാനാണു പോകുന്നത്'. സമൂഹമാധ്യമത്തിൽ പരിഹാസവാക്കായ പപ്പു കടന്നുകൂടിയതാണു പ്രശ്‌നമായത്. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി ഉടൻ കത്തും കിട്ടി. എന്നാൽ രാഹുലിനെ അപമാനിക്കാൻ ഉദ്ദേശിച്ചല്ല പോസ്റ്റ് ഇട്ടതെന്നും ഇക്കാര്യം അ
ലക്‌നൗ: രാഹുൽ ഗാന്ധിയെ പരിഹസിച്ച ഉത്തർ പ്രദേശിലെ കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ. 'പപ്പു' എന്നു വിശേഷിപ്പിച്ചു വാട്‌സാപ് സന്ദേശമയച്ച മീററ്റ് ജില്ലാപ്രസിഡന്റ് വിനയ് പ്രധാനെയാണ് പുറത്താക്കിയത്. കർഷക പ്രക്ഷോഭം നടന്ന മധ്യപ്രദേശിലെ മൻസോർ സന്ദർശിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ചുള്ള പോസ്റ്റാണ് വിനയ് പ്രധാന് സസ്‌പെൻഷൻ വാങ്ങിക്കൊടുത്തത്.
ബിജെപിയെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു വിനയ് പ്രധാൻ ഉദ്ദേശിച്ചതെങ്കിലും വിപരീതാർത്ഥത്തിലായിരുന്നു പോസ്റ്റ് പ്രചരിച്ചത്. 'അദാനി, അംബാനി, വിജയ് മല്യ തുടങ്ങി ആരുമായും പപ്പുവിനു കൂട്ടുകൂടാമായിരുന്നു. വേണമെങ്കിൽ മന്ത്രിയോ പ്രധാനമന്ത്രിയോ വരെ ആകാമായിരുന്നു. പക്ഷേ, അദ്ദേഹം ഇതാ മൻസോറിൽ ദുരിതമനുഭവിക്കുന്ന കർഷകരെ കാണാനാണു പോകുന്നത്'.
സമൂഹമാധ്യമത്തിൽ പരിഹാസവാക്കായ പപ്പു കടന്നുകൂടിയതാണു പ്രശ്‌നമായത്. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കി ഉടൻ കത്തും കിട്ടി. എന്നാൽ രാഹുലിനെ അപമാനിക്കാൻ ഉദ്ദേശിച്ചല്ല പോസ്റ്റ് ഇട്ടതെന്നും ഇക്കാര്യം അദ്ദേഹത്തെ നേരിട്ടു കണ്ട് അറിയിക്കുമെന്നും വിനയ് പ്രധാൻ വ്യക്തമാക്കി.