- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുവന്നാലും വന്നില്ലേലും പ്രശ്നമില്ല; സിനിമയെ തകർക്കാൻ കഴിയില്ല; ഇന്ന് ഞാൻ തിളങ്ങി; നാളെ മറ്റൊരാൾ; മതിമറന്ന് കാണികൾ കൈയടിച്ചപ്പോൾ ആവേശത്തോടെ വേദിയിൽ ഓടിക്കയറി; മുഖ്യമന്ത്രിക്ക് കൈകൊടുത്ത് സന്തോഷം അറിയിച്ചു; അവാർഡ് വാങ്ങി വേദിയിലെ മുഴുവൻപേരേയും വലംവച്ചു: പിന്നെ അവാർഡ് അമ്മയ്ക്കും: തലശ്ശേരിയിൽ വിനായകൻ താരമായത് ഇങ്ങനെ
തലശ്ശേരി: താരരാജാക്കന്മാർ എത്തിയില്ലെങ്കിലും തലശ്ശേരിയിലെ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിന് ആവേശം കുറഞ്ഞില്ല. ഏവരേയും കൈയിലെടുക്കാൻ വിനായകനുണ്ടായിരുന്നു. മികച്ച നടനുള്ള അവാർഡിനായി നടൻ വിനായകന്റെ പേർ വിളിച്ചപ്പോൾ ആയിരക്കണക്കിനാളുകൾ മതിമറന്ന് കൈയടിച്ചു. വിനായകൻ ആവേശത്തോടെ വേദിയിൽ ഓടിക്കയറിയപ്പോൾ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കൈകൊടുത്ത് തന്റെ സന്തോഷം പ്രകടിപ്പിച്ചു. അവാർഡുദാനച്ചടങ്ങ് കാണാൻ വിനായകന്റെ അമ്മയും സഹോദരങ്ങളും എത്തിയിരുന്നു. അവാർഡ് സ്വീകരിച്ച ഉടനെ സന്തോഷത്തോടെ വേദിയിലെ മുഴുവൻപേരെയും വലംവെച്ചശേഷമാണ് വിനായകൻ വേദിവിട്ടത്. തുടർന്ന് അവാർഡ് അമ്മയ്ക്കു നൽകി. അങ്ങനെ മലയാള സിനിമയിലെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം സാധാരണക്കാരിൽ സാധാരണക്കാരനായ വിനായകന്റേയും വീട്ടിലെത്തി. ഗോഡ് ഫാദർമാരില്ലെങ്കിലും അവാർഡുകൾ കിട്ടുമെന്നതിന് തെളിവ്. നാട്ടുകാരുടെ ഇടപെടലിന്റെ ഫലമായിരുന്നു ഈ അവാർഡ്. കമ്മട്ടിപാടത്തിലെ വിനായകനെ മറികടന്ന് മറ്റൊരാൾക്ക് അവാർഡ് കൊടുത്താൽ ഉയരാവുന്ന പ്രതിഷേധം ജൂറി മുന്നിൽ കണ്ടു. അങ്
തലശ്ശേരി: താരരാജാക്കന്മാർ എത്തിയില്ലെങ്കിലും തലശ്ശേരിയിലെ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിന് ആവേശം കുറഞ്ഞില്ല. ഏവരേയും കൈയിലെടുക്കാൻ വിനായകനുണ്ടായിരുന്നു. മികച്ച നടനുള്ള അവാർഡിനായി നടൻ വിനായകന്റെ പേർ വിളിച്ചപ്പോൾ ആയിരക്കണക്കിനാളുകൾ മതിമറന്ന് കൈയടിച്ചു. വിനായകൻ ആവേശത്തോടെ വേദിയിൽ ഓടിക്കയറിയപ്പോൾ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് കൈകൊടുത്ത് തന്റെ സന്തോഷം പ്രകടിപ്പിച്ചു. അവാർഡുദാനച്ചടങ്ങ് കാണാൻ വിനായകന്റെ അമ്മയും സഹോദരങ്ങളും എത്തിയിരുന്നു. അവാർഡ് സ്വീകരിച്ച ഉടനെ സന്തോഷത്തോടെ വേദിയിലെ മുഴുവൻപേരെയും വലംവെച്ചശേഷമാണ് വിനായകൻ വേദിവിട്ടത്. തുടർന്ന് അവാർഡ് അമ്മയ്ക്കു നൽകി.
അങ്ങനെ മലയാള സിനിമയിലെ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം സാധാരണക്കാരിൽ സാധാരണക്കാരനായ വിനായകന്റേയും വീട്ടിലെത്തി. ഗോഡ് ഫാദർമാരില്ലെങ്കിലും അവാർഡുകൾ കിട്ടുമെന്നതിന് തെളിവ്. നാട്ടുകാരുടെ ഇടപെടലിന്റെ ഫലമായിരുന്നു ഈ അവാർഡ്. കമ്മട്ടിപാടത്തിലെ വിനായകനെ മറികടന്ന് മറ്റൊരാൾക്ക് അവാർഡ് കൊടുത്താൽ ഉയരാവുന്ന പ്രതിഷേധം ജൂറി മുന്നിൽ കണ്ടു. അങ്ങനെ ജനകീയ ഇടപെടൽ ഭയന്ന് നൽകിയ ആദ്യ അവാർഡ്. ഇത് വിനായകനും അറിയാം. അതുകൊണ്ട് തന്നെ തന്റെ നന്ദിയും സ്‌നേഹവും ജനക്കൂട്ടവുമായി വിനായൻ പങ്കുവച്ചത്. അങ്ങനെ മലയാള സിനിമയുടെ ചരിത്ര മുഹൂർത്തം തലശ്ശേരിയിൽ ഒരുങ്ങി.
ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ സിനിമാരംഗത്തുള്ളവരുടെ സാന്നിധ്യക്കുറവിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതുമായി ബന്ധപ്പെടുത്തിയാണ് മികച്ച നടനുള്ള അവാർഡ് നേടിയ വിനായകൻ സംസാരിച്ചത്. ആരുവന്നാലും വന്നില്ലേലും പ്രശ്നമില്ല, സിനിമയുണ്ടാകും. സിനിമയെ തകർക്കാൻ കഴിയില്ല. ഇന്ന് ഞാൻ തിളങ്ങി, നാളെ മറ്റൊരാൾ. ആഗ്രഹിക്കാൻ പഠിപ്പിച്ച അച്ഛന് അവാർഡ് കൊടുക്കുകയാണെന്ന് വിനായകൻ പറഞ്ഞു. സിനിമയില്ലെങ്കിലും കുഴപ്പമില്ല എന്നുപറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.
എളുപ്പമാണ് ചിറകൊടിക്കുക, എന്നാൽ എളുപ്പമല്ല നിസ്സാരമായി നിൽക്കുകയെന്ന് മികച്ച നടിക്കുള്ള അവാർഡ് നേടിയ രജിഷ വിജയനും പറഞ്ഞു. 'കമ്മട്ടിപ്പാട'ത്തിലെതന്നെ ബാലനായി അഭിനയിച്ച മണികണ്ഠനെയും ജനം ആവേശത്തോടെയാണ് സ്വീകരിച്ചത്. വേദിയിൽ കയറിയ ഉടനെ 'കൈയടിക്കെടാ' എന്ന കമ്മട്ടിപ്പാടത്തിലെ തകർപ്പൻ ഡയലോഗ് ആക്ഷനോടെ അദ്ദേഹം കാണിക്കുകയായിരുന്നു. അതിനുംകിട്ടി കൂട്ടക്കൈയടി. പ്രമുഖരെ ആദരിക്കുന്ന ചടങ്ങിൽ എത്തിയ സംവിധായകൻ ഐ.വി.ശശിക്കും സീമയ്ക്കും വൻ സ്വീകരണമായിരുന്നു. തലശ്ശേരിക്കാരനായ നടൻ വിനീതും സദസ്സിൽ പ്രിയരിൽ പ്രിയങ്കരനായി.
സിനിമയിലെ സമീപകാലസംഭവങ്ങൾ അവാർഡ് വേദിയിൽ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരും ഇതുസംബന്ധിച്ച് സംസാരിച്ചില്ല. ചില തെറ്റായ പ്രവണതയുടെ പേരിൽ സിനിമാമേഖലയ്ക്കെതിരായ പ്രചാരണം നിലനിൽക്കുന്നുവെന്ന് അധ്യക്ഷപ്രസംഗത്തിൽ മന്ത്രി എ.കെ.ബാലൻ പറഞ്ഞു. അവാർഡ് പ്രഖ്യാപനശേഷം ഒരപശബ്ദംപോലും ഇത്തവണയുണ്ടായില്ലെന്ന് നടൻ മുകേഷ് എംഎൽഎ. പറഞ്ഞു.
അവാർഡ് രാഘവന്മാസ്റ്ററുടെ ഓർമ്മയ്ക്കുമുന്നിൽ സമർപ്പിക്കുന്നതായി സംഗീതസംവിധാനത്തിനുള്ള അവാർഡ് നേടിയ എം.ജയചന്ദ്രൻ പറഞ്ഞു. നാടകവുമായി ഇതുപോലെ തലശ്ശേരിയിൽ വരണമെന്ന് ആഗ്രഹമുള്ളതായി കെ.പി.എ.സി. ലളിത പറഞ്ഞു.