- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അശ്വത്ഥാമാവ്' വെറും ഒരു ആനയല്ല; യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണ്': ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി നടൻ വിനായകൻ
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥ ഉടൻ പുറത്തിറങ്ങും. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ് പുസ്തകത്തിന്റെ പേര്. വാർത്തയോട് പ്രതികരണവുമായി നടൻ വിനായകൻ എഫ്ബി കുറിപ്പിട്ടു.
'അശ്വത്ഥാമാവ്' വെറും ഒരു ആനയല്ലെന്നും യുദ്ധത്തിനുപയോഗിച്ച പരിശീലനം ലഭിച്ച ആനയാണെന്നും അദ്ദേഹം എഴുതി. ഇതിനുതാഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ചിലരൊക്കെ വിനായകനെ കളിയാക്കിയും കമന്റിടുന്നു. സാധാരണഗതിയിൽ, വിനായകൻ ഇടുന്ന പോസ്റ്റുകൾ മനസ്സിലാകാറില്ലെന്നും ഇത് വേറിട്ടതെന്നും ചിലർ പറയുന്നു,
ശനിയാഴ്ചയാണ് ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. ഡി.സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വർണക്കടത്തുകേസിലെ അന്വേഷണ ഏജൻസികളുടെ സമീപനവും ജയിലിലെ അനുഭവങ്ങളുമടക്കമുള്ള കാര്യങ്ങൾ പുസ്തകത്തിലുണ്ടാകും.
സർവീസിലേക്ക് തിരിച്ചെത്തിയ ശേഷം സർക്കാരിന്റെ അനുമതി വാങ്ങിയാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവരുന്നത്. ജയിൽ മോചിതനായി ഒരു വർഷം പിന്നിട്ട ശേഷമാണ് ആത്മകഥയുടെ വിശദാംശങ്ങൾ പുറത്തുവിടുന്നത്. പുസ്തകത്തിന്റെ ചില ഭാഗങ്ങൾ ഡി.സി ബുക്സിന്റെ പച്ചക്കുതിര എന്ന പ്രസിദ്ധീകരണത്തിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.