ജൻസിയുടെ തൊഴിൽതട്ടിപ്പിനിരയായ മലയാളി യുവാവ് സൗദിയിൽ മരിച്ചനിലയിൽ.തിരുവനന്തപുരം വലിയതുറ സ്വദേശി വിൻസെന്റ് ആണ് റിയാദിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മ2014 ഡിസംബർ 23 ന് വെള്ളയമ്പലത്തെ സ്വകാര്യ ട്രാവൽ ഏജൻസി വഴിയായിരുന്നു വിൻസെന്റ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്.

എന്നാൽ റിയാദിൽ ഡ്രൈവർ വിസയിലെത്തിയ വിൻസെന്റിന് ആടിനെയും ഒട്ടകത്തെയും മെയ്‌ക്കുന്ന ജോലിയാണ് റിയാദിൽ ചെയ്യേണ്ടി വന്നത്.ഇക്കാര്യം വിൻസെന്റ് മാതാവ് മോളിയെ അറിയിച്ചിരുന്നു. തൊഴിൽ സ്ഥലത്ത് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും വിൻസെന്റ് മാതാവിനോട് പറഞ്ഞിരുന്നു. തുടർന്ന് എല്ലാ വിവരങ്ങളും ചൂണ്ടിക്കാട്ടി മോളി മകനെ നാട്ടിലെത്തിക്കണമെന്ന് വിൻസെന്റിനെ വിദേശത്തേക്കയച്ച ഏജൻസിയെ അറിയിച്ചു.

തുടർന്ന് ഫെബ്രുവരി എട്ടാം 8ാം തീയതി വിൻസെന്റിനെ നാട്ടിലെത്തിക്കാമെന്ന് ഏജൻസി ഉറപ്പ് നൽകിയതുമാണ്. എന്നാൽ മകനെയും കാത്തുനിന്ന മോളിക്കും സഹോദരി ശ്രുതിക്കും കേൾക്കേണ്ടി വന്നത് വിൻസെന്റിന്റെ മരണവാർത്തയാണ്. ഫെബ്രുവരി അഞ്ചിനാണ് ഇക്കാര്യം മോളിയും മകളും അറിയുന്നത്.

തുടർന്ന് മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി മകൾ ശ്രുതിയെയും കൂട്ടി പൊലീസ് സ്‌റ്റേഷൻ മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ മോളി കയറിയിറങ്ങി. ഇന്ത്യൻ അംബാസിഡർ ഉൾപെടെയുള്ളവർക്ക് ഇതുസംബന്ധിച്ച പരാതി നൽകുകയും ചെയ്തു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

റിയാദിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ് വിൻസെന്റിന്റെ മൃതദേഹം . കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകന്റെ മൃതദേഹം ഒരുനോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് അമ്മ മോളിയും സഹോദരി ശ്രുതിയും.