ഫിലഡൽഫിയ: ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്റെ (ഓർമ) മാൻ ഓഫ് ദി ഇയർ അവാർഡ് വിൻസന്റ് ഇമ്മാനുവേലിനു സമ്മാനിച്ചു. ഓർമയുടെ ക്രിസ്മസ്-ന്യൂ ഇയർ-തിങ്ക് ഫെസ്റ്റ് ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം അവാർഡ് സമ്മാനിച്ചു.

39 വർഷമായി ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന വിൻസെന്റ് ഇമ്മാനുവൽ പത്രപ്രവർത്തനം, സംഘടനാ പ്രവർത്തനം, രാഷ്ട്രീയ പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനം എന്നീ മേഖലകളിലെ നിറസാന്നിധ്യമാണ്. അതിനാലാണു മാൻ ഓഫ് ദി ഇയർ അവാർഡ് വിൻസന്റ് ഇമ്മാനുവേലിനെ തേടിയെത്തിയത്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സെക്രട്ടറി, നോർത്തീസ് വൈഎംസിഎ ഡയറക്ടർബോർഡ് മെംബർ, ഫിലാഡൽഫിയ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് മെംബർ, ഫിലഡൽഫിയ സിറ്റിയിലെ വിവിധ സർക്കാർ- പൊലീസ് ഉപദേശക സമിതി അംഗം, ഏഷ്യൻ അമേരിക്കൻ പൊലീസ് ബോർഡ് ട്രഷറർ, കാത്തലിക് അസോസിയേഷൻ, ചർച്ച് ഭരണസമിതികൾ എന്നിങ്ങനെ നിരവധി മേഖലകളിൽ വിൻസന്റ് പ്രവർത്തിച്ചുവരുന്നു.

ജോർജ് നടവയൽ, ജോർജ് ഓലിക്കൽ, സിബിച്ചൻ ചെമ്പ്‌ളായിൽ, ആലീസ് ജോസ്, സെലിൻ, ബ്രിജിറ്റ് പാറപ്പുറത്ത്, ടീന എന്നിവർ വിൻസെന്റ് ഇമ്മാനുവിനെ ആശംസകൾ നേർന്നു പ്രസംഗിച്ചു.