- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീലാത്തോസ് കൈകഴുകിക്കഴിഞ്ഞാൽ കയ്യാഫാസിനെ തടയാൻ ഇനി മറ്റാരുണ്ട്? അതിനാലിനി അവന്റെ ആരാധകർക്ക് എന്തും ചെയ്യാം! മതവിമർശനത്തിന് വിൻസന്റിനെ സിപിഎമ്മും ഒറ്റപ്പെടുത്തി; വേദന പങ്കുവച്ച് അമ്മയും മകനും രോഗിയായ മധ്യവയസ്കന്റെ പോസ്റ്റ്
തൃശൂർ: എല്ലാ വിമർശനങ്ങളും മതവിമർശനത്തിൽ നിന്നുമാണ് ആരംഭിക്കേണ്ടത് എന്നാഹ്വാനം ചെയ മാർക്‌സിസ്റ്റ് ആചാര്യനായ കാറൽ മാർക്‌സിന്റെ ആശയങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരികയാണ് വിൻസന്റെ വെലൂക്കാരൻ ആന്റണി ചെയ്തത്. അങ്ങനെ മതങ്ങളെ വിമർശിക്കുമ്പോൾ, എഴുത്തുകാർക്ക് കടുത്ത ഭീഷണികളെ അതിജീവിക്കേണ്ടി വരും. ഇവിടെ പെരുമാൾ മുരുകനും, കല്ബുർഗ്ഗിക്കും, ഇ
തൃശൂർ: എല്ലാ വിമർശനങ്ങളും മതവിമർശനത്തിൽ നിന്നുമാണ് ആരംഭിക്കേണ്ടത് എന്നാഹ്വാനം ചെയ മാർക്‌സിസ്റ്റ് ആചാര്യനായ കാറൽ മാർക്‌സിന്റെ ആശയങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരികയാണ് വിൻസന്റെ വെലൂക്കാരൻ ആന്റണി ചെയ്തത്. അങ്ങനെ മതങ്ങളെ വിമർശിക്കുമ്പോൾ, എഴുത്തുകാർക്ക് കടുത്ത ഭീഷണികളെ അതിജീവിക്കേണ്ടി വരും. ഇവിടെ പെരുമാൾ മുരുകനും, കല്ബുർഗ്ഗിക്കും, ഇങ്ങനെ ഒരവസ്ഥ വന്നപ്പോൾ, പാർട്ടി അവർക്കെല്ലാം നിസ്തുലമായ പിന്തുണ നൽകി. ഈ നീതി എന്തുകൊണ്ട് തനിക്ക് നിഷേധിക്കപ്പെട്ടുവെന്നാണ് വിൻസന്റ് എന്ന ഇന്ദ്രന്റെ ചോദ്യം. ട്യൂമർ ബാധിച്ച എന്റെ അമ്മ. ഏകമകനുള്ളത്, അസുഖത്തിലുമാണ്. അവന് അരക്കു കീഴെ തളൻന്നതിനാൽ നടക്കാൻ കഴിയില്ല. ചികിത്സക്ക് പണം കണ്ടെത്താൻ പോലും കഴിയാതെ ഞങ്ങൾ നട്ടം തിരിയുകയാണ് വിൻസന്റ്. ഈ ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും തന്റെ പ്രസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ ജീവന് ഭീഷണിയായ സാഹചര്യത്തിൽ പാർട്ടിയും ഇന്ദ്രനെ കൈവിട്ടു.
തന്റെ ഫെയ്‌സ് ബുക്കിലെ പോസ്റ്റുകൾ മതമൗലിക വാദികളെ പ്രകോപിപ്പിച്ചതും ഇത് തന്റെ ജീവിതത്തെ എങ്ങനെ അപകടത്തിലാക്കുന്നുവെന്ന് ഫേസ്‌ബുക്കിലൂടെയാണ് വിൻസന്റ് വിശദീകരിച്ചത് ആഴ്ചകൾക്ക് മുമ്പാണ്. തന്റെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി വിവാദമെന്ന് അവർ പറഞ്ഞ പോസ്റ്റുകൾ വിൻസന്റ് നീക്കിയിരിക്കുന്നു. ഈ സംഭവത്തെ കുറിച്ച് കരുതലോടെയാണ് മറുനാടനോടും അന്ന് വിൻസന്റെ പ്രതികരിച്ചത്. സിപിഐ(എം) പ്രവർത്തകനാണു താൻ എന്ന ആത്മവിശ്വാസമായിരുന്നു അന്ന് വിൻസന്റിന്റെ കരുത്ത്. എന്നാൽ ഇന്ന് അതും നഷ്ടമാകുന്നു. നാട്ടുകാർ മുഴുവൻ നോക്കിനിൽക്കെ ഒരുകൂട്ടം ആൾക്കാർ ഭീഷണി മുഴക്കിയിട്ടും തല്ലാൻ പിടിച്ചിട്ടും ഒരാൾ പോലും ഇടപെട്ടില്ല എന്നത് ഈ അമ്പതുകാരനെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇന്ന് അതിലേറെ വേദനയോടെ വീണ്ടും വിൻസന്റ് തന്റെ പാർട്ടി പുറത്താക്കിയ കാര്യം ഫെയ്‌സ് ബുക്കിൽവ ീണ്ടും കുറിച്ചു. തന്റെ ഫെയ്‌സ് ബുക്കിലെ പോസ്റ്റുകൾ മതമൗലിക വാദികളെ പ്രകോപിപ്പിച്ചു. ഇത് തന്റെ ജീവിതത്തെ എങ്ങനെ അപകടത്തിലാക്കുന്നുവെന്ന് ഫേസ്‌ബുക്കിലൂടെയാണ് വിൻസന്റ് വിശദീകരിച്ചത്. വിവാദമെന്ന് അവർ പറഞ്ഞ പോസ്റ്റുകൾ വിൻസന്റ് നീക്കിയിരിക്കുന്നു. എന്നിട്ടും ഭീതി പൂർണ്ണമായും മാറുന്നില്ല. ഇതിനിടെയാണ് പാർട്ടിയും വിൻസന്റിനെ കൈവിടുന്നത്.
ഇക്കാര്യവും ഫേസ്‌ബുക്കിൽ സരസ മനോഹരമായി വേദന മറച്ചുവയ്ക്കാതെ പരിഹാസ ശരത്തോടെ വിൻസന്റ് കുറിക്കുന്നു. എന്റെ ജീവിതത്തിലെ അത്യന്തം ആപൽക്കരവും, അത്യതീവം നിർണ്ണായകവുമായ ഈ ഘട്ടത്തിൽ, എന്റെ പാർട്ടിയുടെ ശാഖാഘടകം എന്നെ നിഷ്‌കരുണം കയ്യൊഴിഞ്ഞിരിക്കുന്നു. പീലാത്തോസ് കൈകഴുകിക്കഴിഞ്ഞാൽ, കയ്യാഫാസിനെ തടയാൻ ഇനി മറ്റാരുണ്ട്? അതിനാലിനി അവന്റെ ആരാധകർക്ക് എന്തും ചെയ്യാം! അവർ എന്നെ ഭീഷണിപ്പെടുത്തിയതുപോലെ, ഇനിയെന്റെ കൈകാൽ അറത്തു മാറ്റിയാലും, എന്നെയും കുടുംബത്തെയും ഇനി അവർ വന്നുകൊന്നാലും, ആരും ഇനിയവരെ തടയാനില്ല. പാർട്ടി യിൽ നിന്നും എന്നെ പുറത്താക്കിയതിനാൽ, ഇനി മുതൽ എന്നെ സംരക്ഷിക്കേണ്ടുന്ന ചുമതല, നാട്ടിലുള്ള പാർട്ടി സഖാക്കൾക്ക് ഇല്ല. മേലിൽ ഞാനൊരു പാർട്ടി അംഗം അല്ലാത്തതിനാൽ, എന്നെ ഇനി ആരുവന്നു തല്ലിക്കൊന്നാലും, ആ ആക്രമികളെ തങ്ങൾക്കു തടയാനാ യില്ലല്ലോ എന്ന വിധത്തിലുള്ള ഒരു അപമാനം, ഇനി എന്റെ പാർട്ടി യുടെ മേൽ. വന്നുവീഴില്ല. അതേ; പാർട്ടി ഇതോടെ കൂടുതൽ സുരക്ഷിതമായിരിക്കുന്നുവെന്നാണ് വിൻസന്റ് കുറിക്കുന്നത്.
ഫെയ്‌സ് ബുക്കിലൂടെ ഇസ്ലാം മതത്തെ പ്രകോപിപ്പിക്കുന്ന പോസ്റ്റുകളിട്ടതാണ് ഇന്ദ്രനെന്ന വിൻസെന്റിന് വിനയായത്. ദിവസങ്ങൾക്ക് മുമ്പ് ഇതിന്റെ പേരിൽ അരമണിക്കൂറോളമാണ് അക്രമികൾ വിൻസന്റിനെ തടഞ്ഞുവച്ചത്. ഭീഷണിപ്പെടുത്തിയതും. സംഭവത്തെ കുറിച്ച് അന്ന് വിൻസന്റ് വിശദീകരിച്ചത് ഇങ്ങനെ- സാധനങ്ങൾ വാങ്ങാനായി പലചരക്കു കടയുടെ മുന്നിൽ നിൽക്കുമ്പോഴായിരുന്നു, മുഖപരിചയമുള്ള ഒരാളും, കൂടെയുള്ള മറ്റൊരാളും കൂടി, എന്നെ തൊട്ടരികെനിന്നും കൈകാട്ടി വിളിച്ചത്. വിളിച്ചത് എന്നെത്തന്നെയായി രുന്നോ, എന്ന ശങ്കയോടെ ചെന്നപ്പോഴോ, ആദ്യമേ ഒരു ചോദ്യമാണ്. 'പൊലയാടി മോനെ, നീ ഫേസ്‌ബുക്കിൽ മുസ്ലിം മതത്തെപ്പറ്റി എഴുതും അല്ലേടാ? എന്നാൽ നീയെങ്ങനെ നാട്ടിൽ ഇറങ്ങി നടക്കുമെടാ?' വിളിച്ചയാൾ എന്നെ തല്ലാൻ കൈ ഓങ്ങിയപ്പോൾ കൂടെയുള്ള ആൾ അയാളെ പിടിച്ചുനിർത്തി. അപ്പോൾ അയാൾ എന്നെ തല്ലിയില്ല. രംഗം വളരെ ചൂടാണ് എന്നെനിക്കു പെട്ടെന്ന് മനസ്സിലായി. ആദ്യമേ കൈ ഓങ്ങുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തയാൾ, വീണ്ടും വീണ്ടും, അതേപടി തന്നെ തുടർന്നുകൊണ്ടിരുന്നു. ഞാൻ തർക്കിക്കാനൊന്നും പോയില്ലവിൻസന്റ് പറയുന്നു.
ആപൽക്കരമായ അസഹിഷ്ണുതയെന്നാണ് തനിക്ക് നേരെയുണ്ടായ ആക്രമ ശ്രമത്തെ വിൻസന്റ് വിശേഷിപ്പിക്കുന്നത്. ആരും തന്നെ സഹായിക്കാനുമെത്തിയില്ലെന്നതാണ് വിൻസന്റിനെ ഏറ്റവും വേദനിപ്പിക്കുന്നത്. അപ്പോഴും സിപിഎമ്മുകാരനാണെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇതു തകർന്നതിനെ ഇങ്ങനെ അദ്ദേഹം കുറിക്കുന്നു- ഇന്നായിരുന്നു ഞങ്ങളുടെ ബ്രാഞ്ചിന്റെ സ്‌ക്രൂട്ടിനി ഇപ്രകാരം നടന്നത്. വിശദീകരണം നല്കാൻ മാത്രമാണ്, ഈ യോഗത്തിലേക്ക് എന്നെ ഇന്നു വിളിച്ചുവരുത്തിയത്രെ. ഹാജർ ബുക്കിൽ ഒപ്പുവെക്കാൻ അവരെന്നെ ഇന്ന് അനുവദിച്ചതും ഇല്ല. ഇതുവരെയുള്ള എന്റെ കുടിശിഖയായി ഉണ്ടായിരുന്ന, ലെവിയായ 17രൂപ, ഞാൻ എന്റെ സെക്രട്ടറിയെ നിർവ്വികാരനായി ഏല്പിച്ചു. ഒരു വിശദീകരണം നൽകാൻ ഘടകം എന്നോട് ആവശ്യപ്പെട്ടു. പാർട്ടിയുടെ ഭരണഘടനയോ, രാജ്യത്തെ നിയമമോ, ലംഘിച്ചു കൊണ്ട്, ഞാൻ ഇന്നുവരെ യാതൊരു ലേഖനവും എഴുതിയിട്ടില്ലെന്നു ഞാൻ അപ്പോൾ യോഗത്തെ അറിയിച്ചു. ഒരു മതത്തെയും അവഹേ ളിക്കാനല്ല ഞാൻ ഇന്നുവരെ ശ്രമിച്ചതെന്നും, മതം ഉൾപ്പെടെയുള്ള സകല വിഷയങ്ങളിലും, എന്റെ അറിവുവച്ചുകൊണ്ടുള്ള സമാധാന പരവും, മാതൃകാപരവുമായ ചില ചർച്ചകൾക്ക് വഴിയൊരുക്കുന്ന, ലേഖനങ്ങൾ എഴുതുക മാത്രമേ, നാലഞ്ചു വർഷമായി ഞാൻ ചെയ്തുപോരുന്നുള്ളൂ എന്നും, ഞാൻ വ്യക്തമാക്കി.
എല്ലാ വിമർശനങ്ങളും മതവിമർശനത്തിൽ നിന്നുമാണ് ആരംഭിക്കേണ്ടത് എന്നാഹ്വാനം ചെയ മാർക്‌സിസ്റ്റ് ആചാര്യനായ കാറൽ മാർക്‌സിന്റെ ആശയങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരിക മാത്രമാണ്, ഞാൻ ഇത്രനാളും ചെയ്തതെന്നും, അങ്ങനെ മതങ്ങളെ വിമർശിക്കുമ്പോൾ, എഴുത്തുകാർക്ക് കടുത്ത ഭീഷണികളെ അതിജീവിക്കേണ്ടി വരുമെന്നും, പെരുമാൾ മുരുകനും, കല്ബുർഗ്ഗിക്കും, ഇങ്ങനെ ഒരവസ്ഥ വന്നപ്പോൾ, പാർട്ടി അവർക്കെല്ലാം നിസ്തുലമായ പിന്തുണ നൽകി വന്നിരുന്നു എന്നും, ഞാൻ എന്റെ ഘടകത്തിലെ അംഗങ്ങളെ ഓർമ്മപ്പെടുത്തി. ആരും അതിനെ ഖണ്ഡിച്ചില്ല. ഞാനെഴുതിയ ആ ലേഖനങ്ങൾ ഇത്രയും വർഷങ്ങളായിട്ടും, യാതൊരു പരാതിയും നേരിടാതെ, ലക്ഷക്കണക്കിനു വായനക്കാർക്ക് മുമ്പിൽ, മുഖപുസ്തകത്തിൽ പരസ്യമായി തുറന്നു കിടന്നിരുന്നവയായിരുന്നു എന്നും, എന്നിട്ടും നാട്ടുകാരിൽ ചിലർ അവ മായ്ക്കാൻ ആവശ്യപ്പെട്ട പ്പോൾ, ഞാൻ ആ നിർദ്ദേശത്തേ തെല്ലും നിരസിക്കാതെ, അപ്പോൾ ത്തന്നെ സ്വീകരിച്ചുവെന്നും, മുസ്ലിം ചെറുപ്പക്കാർ ആവശ്യപ്പെട്ടതനു സരിച്ച്, ഞാൻ സമുദായക്കാർക്ക് അപ്പോൾ വാക്കു കൊടുത്തത്, അക്ഷരംപ്രതി പാലിച്ചുകൊണ്ട്, അവ അന്നേ നീക്കം ചെയ്തുവെന്നും, പിന്നീട് മറ്റൊരിക്കലും മുസ്ലിം മതത്തെ വിമർശനങ്ങൾക്ക് വിഷയ മാക്കിയിട്ടില്ലെന്നും, ഞാൻ എന്റെ ഘടകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അസഹിഷ്ണുക്കളായ ചിലർ എന്നെ അപായപ്പെടുത്തുമെന്നു തീർച്ച യുള്ള ഈ വേളയിൽ, എന്റെ പാർട്ടി എനിക്കു സംരക്ഷണം തരണ മെന്നാണ്, ഞാൻ പാർട്ടിയോട് ആവശ്യപ്പെട്ടത്. എന്നാൽ അത് അപ്പോഴേ നിരസിക്കപ്പെട്ടു.
ഞാൻ ഇന്ദ്രൻ.എഴുതുന്നത്, എന്റെ ചോരകൊണ്ട്.പൊരുതുന്നതെന്റെ ഉയിരുകൊണ്ടും...
Posted by Vincent Velookkaran Antony on Friday, February 19, 2016
എന്റെ ഏതെങ്കിലും ലേഖനത്തിൽ, ഞാൻ ഇപ്പറഞ്ഞതിൽ നിന്നും ഭിന്നമായ ഒരു വാചകമെങ്കിലും ഉണ്ടെങ്കിൽ, അതെന്നോടു പറയാൻ ഞാൻ അപേക്ഷിച്ചെങ്കിലും, അതിന്റെ പ്രതികരണം വളരെ നിരാശാജനകമായിരുന്നു. അംഗങ്ങൾ ആരും തന്നെ എന്നെ വായിച്ചിട്ടേ ഇല്ലെന്നും, ഫേസ് ബുക്ക് എന്താണ് എന്ന് അല്പമെങ്കിലും അറിയുന്നവർ പോലും, തങ്ങളിൽ തീർത്തും വിരളമാണെന്നും, എല്ലാവരും തുറന്നു പറഞ്ഞു. അതു സത്യവുമായിരുന്നു. ഘടകം എന്നെ ശകാരിച്ചില്ല. ഇന്നും വളരെ സ്‌നേഹപൂർണ്ണമായി എന്നോടു സംസാരിച്ചു കൊണ്ടാണ് അവർ എന്നെ ഒഴിവാക്കിയത്. തങ്ങളുടെ ചില നിസ്സഹായതകൾ അവർ എന്നോടു മടികൂടാതെ പങ്കുവച്ചു. മതവിമർശനം നടത്തിയവനെ സംരക്ഷിച്ചാൽ, മാർക്‌സിസ്റ്റ് പാർട്ടിക്ക് (മറ്റേതു പാര്ട്ടിയായാൽ പോലും;) നിലവിലെ സാഹചര്യങ്ങളിൽ, നാട്ടിൽ നിന്നും വോട്ടു കിട്ടില്ലെന്നും, അഥവാ ഒരുവൻ എഴുതുന്നത് എത്ര ഗാഢമായ ഒരു സത്യമാണെങ്കിൽ പോലും, അത് ഏതെങ്കിലു മൊരു മതവിശ്വാസിക്ക് ഇഷ്ടപ്പെടാത്ത ഒന്നാണെങ്കിൽ, അല്ലെങ്കിൽ ഒരു വിശ്വാസിക്ക് അല്പമെങ്കിലും നീരസം ഉണ്ടാക്കുന്ന ഒന്നാണെങ്കിൽ, അതു വിളിച്ചുപറഞ്ഞവനെ പിന്നെയും കൂടെ നിർത്തിക്കൊണ്ട്, നാട്ടിലെ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ, പാർട്ടിക്ക് പ്രയാസമായിരിക്കുമെന്നും, അതിനാൽ എന്നെ ഒറ്റപ്പെടുത്താതെ വേറെ വഴിയില്ലെന്ന് സഖാവ് മനസ്സിലാക്കണമെന്നും, യോഗത്തിന്റെ
അധ്യക്ഷൻ എന്നോടു പറഞ്ഞു.
എന്നെ ഇനിയും പിരിച്ചുവിട്ടില്ലേ എന്ന്, സമുദായക്കാർ നിരന്തരം അദ്ദേഹത്തോടു ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടത്രേ. ആയതിനാൽ, എത്രയും പെട്ടെന്ന് സമുദായക്കാർക്ക് മറുപടി കൊടുക്കണം പോലും. ഏതായാലും, കേരളത്തിൽ നന്നേ ന്യൂനപക്ഷമായ യുക്തിവാദികൾക്ക്, തങ്ങളുടെ വൈരുദ്ധ്യാത്മക ഭൗതീകവാദ ആശയങ്ങളിൽ നിലനിന്നു കൊണ്ടും, അവ തങ്ങളാൽ ആവുന്ന വേദികളിൽ പ്രചരിപ്പിച്ചുകൊണ്ടും, ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനത്ത് നിലകൊള്ളുന്ന ഇജക(ങ)ൽ അംഗമായി തുടരാൻ, കഴിയാതെ വരുന്നത് നിർഭാഗ്യകരമാണെന്നും, ഘടകത്തിന്റെ ഈ തീരുമാനം ഉൾക്കൊള്ളാൻ എനിക്കു കഴിയുന്നില്ലെന്നും, ഞാൻ പ്രതികരിച്ചു. മേൽഘടകങ്ങൾ ഈ തീരുമാനത്തെ റദ്ദുചെയ്‌തേക്കുമെന്ന പ്രത്യാശ, ഞാൻ ആ യോഗത്തിൽ എന്റെ ശുഭപ്രതീക്ഷയായി പ്രകടിപ്പിച്ചു-അങ്ങനെ വിൻസന്റ് പാർട്ടിക്കാർക്ക് ആരുമല്ലാത്തവനായി.
നിലവിലുള്ളത് കേവല ഇസ്ലാമിക് ഫോബിയ അല്ലായിരുന്നൂ എന്നും, അത് സാക്ഷാൽ ഇസ്ലാമിക് ഫിയർ തന്നെ ആയിരുന്നൂ എന്നും, ഒരു സമുദായത്തിനു സമ്മതിച്ചു കൊടുക്കേണ്ടി വരുന്ന സാഹചര്യവും, എന്റെ ചോരകൊണ്ട് കേരളത്തിലെങ്കിലും നാളെ സംജാതമാവുമെന്നും, ഞാൻ
എന്റെ മരണത്തിനു മുമ്പേ പറഞ്ഞുവെക്കുന്നു. ആ ചോരയുടെ പൊട്ടിച്ചിരി, എന്റെ പ്രസ്ഥാനത്തെയും, നിങ്ങളുടെ സമുദായത്തെയും, ഇനിയൊരിക്കൽ ഒരേ ശരശയ്യയിൽ ഒരുപോലെ കിടത്താനിരിക്കുന്നു. ഏതായാലും, എന്നോടുള്ള യുദ്ധത്തിന്റെ വളരെ ആരംഭത്തിൽത്തന്നെ, ആദ്യവിജയം എന്റെ ശത്രുക്കൾക്ക് അവകാശപ്പെടാനായിരിക്കുന്നു. എന്തെന്നാൽ, ഞാനേറെ സ്‌നേഹിച്ച എന്റെ പാർട്ടി ഘടകം, എന്നെ വേപ്പില പോലെ പുറത്തെറിഞ്ഞതോടെ, എന്റെ ചിറകുകൾ അരിഞ്ഞ വേദന, ഞാനറിഞ്ഞിരിക്കുന്നു. ഇനിയെന്നെ എന്റെ ശത്രുക്കൾ കൊന്നാൽ പോലും, ഇതിലും വലിയ ശിക്ഷ അതിലൂടെ എനിക്കു കിട്ടാനില്ല. ആ വിധത്തിൽ ഞാൻ അപമാനിതനായിരിക്കുന്നു.
എന്റെ ശത്രുവിന്റെ ഈ വിജയത്തിനു വഴിയൊരുക്കി കൊടുത്തതു പാർട്ടി തന്നെയായിരുന്നു. അഥവാ അതിനെ പ്രതിനിധീകരിക്കുന്ന, എന്റെ പാർട്ടിയുടെ പ്രാദേശിക ഘടകം തന്നെയായിരുന്നു. ഒരുകാര്യം കൂടി എനിക്കു നിങ്ങളോട് ഉറപ്പിച്ചു പറയാനുണ്ട് എന്റെ പ്രിയസുഹൃത്തുക്കളെ. ഇനിയും, എത്ര വലിയ വാഗ്ദാനങ്ങൾ ലഭിച്ചാലും, ഞാൻ എന്റെ പ്രസ്ഥാനത്തിന്റെ ശത്രുപക്ഷത്തിൽ ചെന്നുചേരില്ല. ഇനിയായാൽപ്പോലും, ആരും അതിനായി കാത്തിരിക്കേണ്ടതില്ല. ഇടതുപക്ഷം ഇനിയും എനിക്കെന്റെ ഹൃദയപക്ഷമാണ്. സ്‌നേഹപൂർവ്വം നിങ്ങളുടെ സ്വന്തം സുഹൃത്ത് ഇന്ദ്രൻ-ഇങ്ങനെയാണ് പാർട്ടിയുമായുള്ള ബന്ധം മുറിയുന്നതിനെ ഇന്ദ്രൻ വിശേഷിപ്പിക്കുന്നത്.