- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉർവശി ചേച്ചിയുടെ മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു; ഞാൻ കണ്ടിട്ടുള്ളതിൽ ഇത്രയും ടൈമിംഗുള്ള ആർട്ടിസ്റ്റ് വേറെയില്ല; വിനീത് ശ്രീനിവാസൻ പറയുന്നു
തിരുവനന്തപുരം: അഭിനയത്തിന്റെ കാര്യത്തിൽ മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവ്വശി. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ നായികയായി തുടങ്ങി പിന്നീടെ തെന്നിന്ത്യൻ നിരയിലെ മിക്ക നടന്മാർക്കുമൊപ്പം അഭിനയിച്ച വ്യക്തിത്വം. ഇപ്പോൾ പുതുതലമുറക്കൊപ്പം അഭിനയിക്കുമ്പോഴും ഉർവ്വശിയുടെ അഭിനയം ഒന്നു വേറിട്ടു നിൽക്കുക തന്നെ ചെയ്യും. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ.
ലോക സിനിമയിൽ തന്നെ ഉർവശിയെ പോലെ ടൈംമിങ് ഉള്ള ഒരു നടിയെ കണ്ടെത്താൻ കഴിയുക എന്നത് പ്രയസമാണെന്ന് വിനീത് പറഞ്ഞു. തനിക്ക് ഉർവശിയുമായി സ്ക്രീൻ പങ്കിടാൻ അവസരം ലഭിച്ചപ്പോൾ ടെൻഷനല്ല തോന്നിയതെന്നും, മറിച്ചു ത്രിൽ ആണെന്നും വിനീത് വ്യക്തമാക്കി.
വിനീതിന്റെ വാക്കുകൾ ഇങ്ങനെ, 'ഉർവശി ചേച്ചിക്കൊപ്പം അഭിനയിക്കാൻ നിന്നാൽ നമ്മൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിൽ കരുതി വച്ചിരുന്നാൽ പണി പാളും. അതൊക്കെ അങ്ങ് മായ്ച്ചു കളഞ്ഞേക്കണം, എന്നിട്ട് ഉർവശി ചേച്ചി ഒരു സാധനം അങ്ങോട്ട് ഇടും. അതിന്റെ ബലത്തിൽ ആയിരിക്കും പിന്നീട് നമ്മുടെ പ്രകടനം. ഞാൻ കണ്ടിട്ടുള്ളതിൽ ഇത്രയും ടൈമിംഗുള്ള ആർട്ടിസ്റ്റ് വേറെയില്ല.
ലോക സിനിമയിൽ പോലും ഇങ്ങനെയുള്ള അഭിനേതാക്കാളുണ്ടോ? എന്ന കാര്യത്തിൽ സംശയമാണ്. 'അരവിന്ദന്റെ അതിഥികൾ' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഉർവശി ചേച്ചിയുടെ ആ സ്റ്റൈൽ ഞാൻ എൻജോയ് ചെയ്യാൻ തുടങ്ങി. മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു. വല്ലാത്ത ത്രിൽ ആയിരുന്നു. എനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് ഉർവശി ചേച്ചിക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞത്'.
മറുനാടന് ഡെസ്ക്