തിരക്കഥയില്ലെങ്കിലും സിനിമയെടുക്കാമെന്നായിരുന്നു സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയുടെ അഭിപ്രായം. ഒപ്പം ശ്രീനിവാസന്റെ സിനമകളെ പരിഹസിക്കുകയും ചെയ്തു. ഞാൻ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രാജീവ് രവി. ബോളിവുഡ്-മലയാളം സിനിമകളുടെ ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്.

ശ്രീനിവാസൻ, ഹോളിവുഡ് സംവിധായകൻ ടോറന്റീനോ, മണി രത്‌നം എന്നിവരെ വിമർശിക്കുന്ന ഓൺലൈൻ അഭിമുഖത്തിൽ സംവിധായകൻ നടപ്പ് സിനിമ രീതികളെയും സിനിമ രംഗത്തെ ജാതീയതയും പരാമർശിക്കുന്നുണ്ട്. സിനിമയ്ക്ക് രാഷ്ട്രീയം ഉണ്ടെന്നും പറയുന്ന സംവിധായകന്റെ അഭിമുഖം ആഷിഖ് അബു അടക്കമുള്ളവർ ഷെയർ ചെയ്യുകയും ഓൺലൈനിൽ ചർച്ചയാകുകയും ചെയ്തിരുന്നു.

വിവിധ സിനിമ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നിരുന്നു, അതിന് പിന്നാലെയാണ് യുവ സംവിധായകരായ ജൂഡ് ആന്റണിയും, വിനീത് ശ്രീനിവാസനും അഭിമുഖത്തിനെതിരെ രംഗത്ത് വന്നത്.

തിരക്കഥ കത്തിച്ച് കളഞ്ഞ് വേണം ഒരു സിനിമയെടുക്കാൻ ഇറങ്ങാനെന്ന് ചലച്ചിത്രകാരൻ രാജീവ് രവിയുടെ പ്രസ്താവനയെ പരിഹസിച്ച് വിനീത് ശ്രീനിവാസൻ. സ്‌ക്രിപ്റ്റ് ഇല്ലാതെ സിനിമയെടുക്കുന്ന വിദ്യ പഠിപ്പിക്കാമോ എന്ന് ഫേസ്‌ബുക്ക് പേജിലൂടെ വിനീത് ചോദിക്കുന്നു. ഒപ്പം ചുവരില്ലാതെ ചിത്രം വരക്കാനും തറ കെട്ടാതെ വീടുണ്ടാക്കാനും കൂടി ആരെങ്കിലും പഠിപ്പിച്ചു തരുമോ എന്നും വിനീത് പരിഹാസത്തോടെ ചോദിക്കുന്നുണ്ട്.

വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ജൂഡ് ആന്റണിയുടെ പോസ്റ്റ്

ഒരു യഥാർത്ഥ ഫിലിം മേക്കർ ആണെങ്കിൽ അവന് തിരക്കഥയുടെ ആവശ്യമില്ലെന്നായിരുന്നു രാജീവ് രവിയുടെ പരാമർശം. 90 പേജ് ആയിരിക്കണം ഒരു സ്‌ക്രിപ്റ്റ് എന്നൊക്കെ പറഞ്ഞുള്ള ഒരു കണക്കെല്ലാം സ്റ്റുഡിയോവിനുള്ളിൽ കലാകാരനെ പൂട്ടിയിടുന്ന ഒരേർപ്പാടാണെന്നും രാജീവ് രവി പറഞ്ഞു. ശ്രീനിവാസന്റെ സിനികൾ തനിക്ക് വെറുപ്പാണെന്നും രാജീവ് രവി അഭിമുഖത്തിൽ പറഞ്ഞിരുന്നു. മിഡിൽക്ലാസിന്റെ ചില സംഗതികൾ എടുത്തിട്ട് ശ്രീനിവാസൻ അതിനെ ചൂഷണം ചെയ്യുകയാണ്. മണി രത്‌നമാണ് ഇന്ത്യൻ സിനിമയെ നശിപ്പിച്ചത്. വിഖ്യാത സംവിധായകൻ ടരന്റീന ലോക ഫ്രോഡാണെന്നും രാജീവ് രവി അഭിമുഖത്തിൽ ആരോപിച്ചിരുന്നു.