- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിമിക്കി കമ്മലിനൊത്ത് ചുവടു വെച്ച മോഹൻലാലിന്റെ വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത വിനീത് ശ്രീനിവാസൻ മോഹൻ ലാലിനെ ലാൽ അങ്കിൾ എന്ന് അഭിസംബോധന ചെയ്തു; തങ്ങളുടെ ലാലേട്ടനെ അങ്കിൾ ആക്കിയ വിനീതിന്റെ ഫേസ്‌ബുക്കിൽ മോഹൻ ലാൽ ആരാധകരുടെ പൊങ്കാല
എന്റമ്മേട ജിമിക്കി കമ്മൽ എന്ന ഗാനം കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിൽ വരെ ഹിറ്റാണ്. മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ഈ ഗാനം എങ്കിലും ഈ പാട്ടിന് ലാലേട്ടൻ ചുവടു വെച്ചിട്ടില്ല. പാട്ട് ഹിറ്റായതോടെ നിരവധി പേർ ഈ ഗാനത്തിന് പുതുമയുള്ള ചുവടുകളുമായി എത്തി ഹിറ്റിൽ നിന്നും ഹിറ്റിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ആരാധകരെ ആവേശത്തിലാഴ്‌ത്തി ജിമിക്കി കമ്മലിന് ചുവടു വെച്ച് ലാലേട്ടനും എത്തിയ വീഡിയോ ഇന്നലെ സൂപ്പർ ഹിറ്റായി. ലാലേട്ടന്റെ ജിമിക്കി കമ്മൽ സൂപ്പർ ഹിറ്റ് ആയപ്പോൾ ആവേശം കൂടിയ വിനീത് ശ്രീനിവാസൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിനീതിന് പുലിവാൽ ആയത്. ലാലിന്റെ ചുവടുകൾക്കു മുമ്പിൽ ഫ്ളാറ്റായ വിനീത് ശ്രീനിവാസൻ മോഹൻലാലിന്റെ വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് കുറിച്ചത് ഇതായിരുന്നു. 'വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മൽ'. എന്നാൽ തങ്ങളുടെ ലാലേട്ടനെ ലാൽ അങ്കിൾ എന്ന് വിളിച്ചത് പ്രേക്ഷകർക്ക് തീരെ പിടിച്ചില്ല. ഇതോടെ വിനീതിനെതിരെ ആരാധകർ തിരിഞ്ഞു. മോഹൻലാലിനെ ലാലങ്കിൾ എന്ന് വളിച്ചത
എന്റമ്മേട ജിമിക്കി കമ്മൽ എന്ന ഗാനം കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളിൽ വരെ ഹിറ്റാണ്. മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ഈ ഗാനം എങ്കിലും ഈ പാട്ടിന് ലാലേട്ടൻ ചുവടു വെച്ചിട്ടില്ല. പാട്ട് ഹിറ്റായതോടെ നിരവധി പേർ ഈ ഗാനത്തിന് പുതുമയുള്ള ചുവടുകളുമായി എത്തി ഹിറ്റിൽ നിന്നും ഹിറ്റിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.
ഇതിനിടയിൽ ആരാധകരെ ആവേശത്തിലാഴ്‌ത്തി ജിമിക്കി കമ്മലിന് ചുവടു വെച്ച് ലാലേട്ടനും എത്തിയ വീഡിയോ ഇന്നലെ സൂപ്പർ ഹിറ്റായി. ലാലേട്ടന്റെ ജിമിക്കി കമ്മൽ സൂപ്പർ ഹിറ്റ് ആയപ്പോൾ ആവേശം കൂടിയ വിനീത് ശ്രീനിവാസൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിനീതിന് പുലിവാൽ ആയത്.
ലാലിന്റെ ചുവടുകൾക്കു മുമ്പിൽ ഫ്ളാറ്റായ വിനീത് ശ്രീനിവാസൻ മോഹൻലാലിന്റെ വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് കുറിച്ചത് ഇതായിരുന്നു. 'വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മൽ'.
എന്നാൽ തങ്ങളുടെ ലാലേട്ടനെ ലാൽ അങ്കിൾ എന്ന് വിളിച്ചത് പ്രേക്ഷകർക്ക് തീരെ പിടിച്ചില്ല. ഇതോടെ വിനീതിനെതിരെ ആരാധകർ തിരിഞ്ഞു. മോഹൻലാലിനെ ലാലങ്കിൾ എന്ന് വളിച്ചതിനായിരുന്നു ആരാധകരുടെ കട്ടകലിപ്പ്. ഇത്ര നന്നായിട്ട് ഡാൻസ് കളിച്ചിട്ടും ഞങ്ങടെ ഏട്ടനെ എന്തനാടാ മഹാപാപി നീ അങ്കിൾ എന്ന് വിളിച്ചത് എന്നടക്കമുള്ള ട്രോളുകൾ നിറയുകയാണ്. പിന്നീട് വിനീത് ശ്രീനിവാസന്റെ ഫേസ്‌ബുക്ക് പേജിൽ ആരാധകരുടെ പൊങ്കാലയായിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിൽ ഷാൻ റഹ്മാൻ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും, രഞ്ജിത്ത് ഉണ്ണിയും ചേർന്നാണ്.