- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദി സത്യൻ അങ്കിൾ; എന്റെ അച്ഛനിൽ നിന്ന് വീണ്ടും ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവന്നതിന്: വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു
ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി ചിത്രം പ്രദർശനം തുടരുമ്പോൾ സത്യൻ അന്തിക്കാടിന് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ശ്രീനിവാസന്റെ മകനും സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. 'എന്റെ അച്ഛനിൽ നിന്ന് വീണ്ടും ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവന്നതിന് സത്യൻ അങ്കിളിന് നന്ദി. ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും അദ്ദേഹം ഡിസ്ചാർജായി ഇറങ്ങിയ ദിവസം മുതൽ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു. ആ പ്രാർത്ഥനയ്ക്ക് ഫലം കണ്ടതിന് ദൈവത്തോട് നന്ദി പറയുന്നു'- വിനീത് ഫെയ്സ് ബുക്കിൽ കുറിച്ചു. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുക്കെട്ട് മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സന്മനസ്സുള്ളവർക്ക് സമാധാനം, സന്ദേശം, തലയണമന്ത്രം, വരവേൽപ്പ
ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി ചിത്രം പ്രദർശനം തുടരുമ്പോൾ സത്യൻ അന്തിക്കാടിന് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ശ്രീനിവാസന്റെ മകനും സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ.
'എന്റെ അച്ഛനിൽ നിന്ന് വീണ്ടും ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവന്നതിന് സത്യൻ അങ്കിളിന് നന്ദി. ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും അദ്ദേഹം ഡിസ്ചാർജായി ഇറങ്ങിയ ദിവസം മുതൽ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു. ആ പ്രാർത്ഥനയ്ക്ക് ഫലം കണ്ടതിന് ദൈവത്തോട് നന്ദി പറയുന്നു'- വിനീത് ഫെയ്സ് ബുക്കിൽ കുറിച്ചു.
സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുക്കെട്ട് മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സന്മനസ്സുള്ളവർക്ക് സമാധാനം, സന്ദേശം, തലയണമന്ത്രം, വരവേൽപ്പ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് എന്നിങ്ങനെ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇവർ പ്രേക്ഷകർക്ക് സമ്മാനിച്ചു. 16 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം ഇവർ ഒന്നിച്ച ചിത്രമാണ് ഞാൻ പ്രകാശൻ.