- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്പസാരിക്കാൻ ഞങ്ങൾക്കു മനസില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറി വിളിക്കണം; ശബരിമല ശാസ്താവിനെ തൊഴാനാഗ്രഹിക്കുന്ന ഭക്തകൾ പതിനെട്ടാംപടിയിലേക്ക് ഇരച്ചുകയറണം; തടയാൻ വരുന്ന പുരുഷകേസരികളോടു ചോദിക്കണം; അവരെയൊക്കെ അമ്മ പെറ്റതല്ലേയെന്ന്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി സർക്കാർ അച്ചടിക്കുന്ന വിജ്ഞാന കൈരളി വിവാദത്തിൽ; ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണത്തിലെ ലേഖനം ചർച്ചയാകുമ്പോൾ
കൊച്ചി : 'കുമ്പസാരിക്കാൻ ഞങ്ങൾക്കു മനസില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണം. ശബരിമല ശാസ്താവിനെ തൊഴാനാഗ്രഹിക്കുന്ന ഭക്തകൾ പതിനെട്ടാംപടിയിലേക്ക് ഇരച്ചുകയറണം. തടയാൻ വരുന്ന പുരുഷകേസരികളോടു ചോദിക്കണം, അവരെയൊക്കെ അമ്മ പെറ്റതല്ലേയെന്ന്. സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും മാത്രമല്ല ജാഥ നയിക്കേണ്ടത്. ശബരിമലയിലേക്കുമാകാം.'-സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാന സർക്കാർ പ്രസിദ്ധീകരണത്തിലാണ് ഈ ആഹ്വാനമുള്ളത്. എൻ.എസ്.എസ്. (നാഷണൽ സർവീസ് സ്‌കീം) വളണ്ടിയർമാരായ വിദ്യാർത്ഥികൾക്കായി സർക്കാർ നിർബന്ധമായി വിതരണം ചെയ്യുന്ന വിജ്ഞാന കൈരളി മാസികയിലാണു വിവാദ ആഹ്വാനമുള്ളത്. പ്രസിദ്ധീകരിച്ചതു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ ചെയർമാൻ. വൈസ് ചെയർമാൻ സാംസ്‌കാരിക മന്ത്രി എകെ മാബിലനും. എൻ.എസ്.എസിൽ പ്രവർത്തിക്കുന്ന കുട്ടികൾ വിവിധ പഠനപരീശീലനങ്ങൾ നടത്തുന്നത് ഈ മാസികയിലെ ലേഖനങ്ങളെ അധികരിച്ചാണ്. ചീഫ് എഡിറ്റർ പ്രഫ. കാർത്തികേയൻ നായർ എഴുതിയ ലജ്ജിക്കണം എന്ന മുഖപ്രസംഗത്തിലെ പരാമർ
കൊച്ചി : 'കുമ്പസാരിക്കാൻ ഞങ്ങൾക്കു മനസില്ലെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണം. ശബരിമല ശാസ്താവിനെ തൊഴാനാഗ്രഹിക്കുന്ന ഭക്തകൾ പതിനെട്ടാംപടിയിലേക്ക് ഇരച്ചുകയറണം. തടയാൻ വരുന്ന പുരുഷകേസരികളോടു ചോദിക്കണം, അവരെയൊക്കെ അമ്മ പെറ്റതല്ലേയെന്ന്. സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും മാത്രമല്ല ജാഥ നയിക്കേണ്ടത്. ശബരിമലയിലേക്കുമാകാം.'-സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാന സർക്കാർ പ്രസിദ്ധീകരണത്തിലാണ് ഈ ആഹ്വാനമുള്ളത്.
എൻ.എസ്.എസ്. (നാഷണൽ സർവീസ് സ്‌കീം) വളണ്ടിയർമാരായ വിദ്യാർത്ഥികൾക്കായി സർക്കാർ നിർബന്ധമായി വിതരണം ചെയ്യുന്ന വിജ്ഞാന കൈരളി മാസികയിലാണു വിവാദ ആഹ്വാനമുള്ളത്. പ്രസിദ്ധീകരിച്ചതു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ ചെയർമാൻ. വൈസ് ചെയർമാൻ സാംസ്‌കാരിക മന്ത്രി എകെ മാബിലനും. എൻ.എസ്.എസിൽ പ്രവർത്തിക്കുന്ന കുട്ടികൾ വിവിധ പഠനപരീശീലനങ്ങൾ നടത്തുന്നത് ഈ മാസികയിലെ ലേഖനങ്ങളെ അധികരിച്ചാണ്. ചീഫ് എഡിറ്റർ പ്രഫ. കാർത്തികേയൻ നായർ എഴുതിയ ലജ്ജിക്കണം എന്ന മുഖപ്രസംഗത്തിലെ പരാമർശങ്ങളാണ് വിവാദമാകുന്നത്. ജാതി-മത സ്പർദ്ധയ്ക്കിടയാക്കുന്നവയാണ് ഇതെന്ന വിലയിരുത്തൽ സജീവമാണ്.
പുസ്തകവായന, ക്വിസ്, ചർച്ചകൾ, ഉപന്യാസരചന എന്നിവയാണു സാധാരണ വിജ്ഞാന കൈരളിയിൽ ഉൾപ്പെടുത്താറ്. ഇതിൽ നിന്ന് വിഭന്നമായാണ് പുതിയ ആഹ്വാനം. ഇതോടെ പല സ്‌കൂളുകളും കുട്ടികൾക്ക് പുസ്തകം നൽകിയില്ല.
ലേഖനത്തിലെ ചില വിവാദ പരാമർശങ്ങൾ ഇങ്ങനെ: പള്ളിവാൾകൊണ്ട് നെറുകയിൽ ആഞ്ഞുവെട്ടി നാസികത്തുമ്പിലൂടൊലിച്ചുവന്ന ചുടുനിണം വായിൽക്കടന്നപ്പോൾ വിഗ്രഹത്തിന്റെ മുഖത്തേക്കു നീട്ടിത്തുപ്പാൻ പുതിയ വെളിച്ചപ്പാടുകൾക്കു ധൈര്യമില്ലാതെ പോയി. മരക്കുരിശിൽ കിടന്നു പിടഞ്ഞുമരിച്ച യേശുവിനെന്തിന് പൊൻകുരിശെന്നു ചോദിച്ചുകൊണ്ട് അതു കവർന്നെടുത്ത തോമയ്ക്ക് പുതിയ മധ്യവർഗം പിന്തുണയേകിയില്ല. കുമ്പസാരിച്ച് പശ്ചാത്തപിക്കുന്നവന്റെ മനസിലാണ് സ്വർഗരാജ്യമെന്നു യേശു പറഞ്ഞിട്ടുണ്ട്. മനുഷ്യമനസിന്റെ സങ്കൽപമായ സ്വർഗമെന്ന ഉട്ടോപ്യ ലൈംഗികാസക്തി തീർക്കുന്നതിനുള്ള വെറും ഉപകരണമായിത്തീർന്നതിൽ പരസ്യമായി കുമ്പസാരിക്കേണ്ടതു പൗരോഹിത്യമാണ്.
സ്ത്രീശരീരം ഒരു ഭോഗവസ്തുവാണെന്ന് കരുതുന്നില്ലെങ്കിൽ ഇനി മുതൽ ഒരു സ്ത്രീയും, കാമുകിയായാലും കർത്താവിന്റെ മണവാട്ടിയായാലും ആരുടെ മുമ്പിലും കുമ്പസാരിക്കരുത്. കുമ്പസാരിക്കുന്ന പുരുഷൻ ഒരിടത്തും പീഡിപ്പിക്കപ്പെടുന്നില്ല എന്ന സത്യം വിശ്വാസികൾ മറച്ചുവയ്ക്കുന്നു. മരിക്കാൻ ഞങ്ങൾക്കു മനസില്ലെന്നു പാട്ടുപാടിയാൽ മാത്രം പോരാ. കുമ്പസാരിക്കാൻ ഞങ്ങൾക്കു മനസില്ലെന്ന് സ്ത്രീ സമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണം. ശബരിമല ശാസ്താവിനെ തൊഴാൻ ആഗ്രഹിക്കുന്ന ഭക്തകൾ പതിനെട്ടാം പടിയിലേക്ക് ഇരച്ചുകയറണം
സംസ്ഥാനത്ത് 1100 സ്‌കൂളുകളിൽ എൻ.എസ്.എസ്. യൂണിറ്റുകളുണ്ട്. ഓരോ സ്.കൂളിലും 100 കുട്ടികൾ. ഒരു സ്‌കൂളിൽ 50 മാഗസിനുകളാണ് വരുത്തുന്നത്. 55000 വിജ്ഞാനകൈരളിയുടെ കോപ്പികൾ എൻ.എസ്.എസ്.യൂണിറ്റുകളിലൂടെ വിൽക്കുന്നു. സി. അശോകനാണ് മാഗസിന്റെ എഡിറ്റർ. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വരുന്നതിനുമുമ്പ്, ഓഗസ്റ്റിലെ ലക്കത്തിലാണ് ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും പ്രാർത്ഥനകളെയും തള്ളണമെന്ന ആഹ്വാനമുള്ളത്. പൗരോഹിത്യത്തിന്റെ പൂണൂലും പുറംചട്ടയും പൊളിക്കാതെ സംസ്ഥാനത്ത് സാംസ്‌കാരിക നവോത്ഥാനം ഉണ്ടാകില്ലെന്നും ലേഖനം പറയുന്നു.
സാമൂഹിക ശാസ്ത്രങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനും അക്കാദമികമായി മികവു പുലർത്തുന്ന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിജ്ഞാനകൈരളി ശ്രമിക്കുന്നത്. മലയാളഭാഷയിലെ മികച്ച ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും കൊണ്ട് ഈ ജേണൽ വേറിട്ടു നിൽക്കുന്നു. ലോകമെങ്ങുമുള്ള സർവകലാശാലകളിൽ നടക്കുന്ന വൈജ്ഞാനിക പ്രവർത്തനങ്ങൾ മലയാളഭാഷയിൽ പരിചയപ്പെടുത്തുകയും പുതിയ വിഷയങ്ങൾ രൂപപ്പെടുന്ന സാഹചര്യങ്ങൾ വിശകലനം ചെയ്യുകയും അന്വേഷണകുതിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ദൗത്യവും വിജ്ഞാനകൈരളി ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ എല്ലാ സർവകലാശാലകളും അംഗീകരിച്ച ജേണലാണ് വിജ്ഞാനകൈരളി.
ഗവേഷകർക്കും കോളെജ് അദ്ധ്യാപകർക്കും ഗവേഷണപരമായ ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തുവാൻ വിജ്ഞാനകൈരളി അവസരമൊരുക്കുന്നു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളെജ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉന്നതപഠനം ലക്ഷ്യമിടുന്നവർക്കും ഒക്കെ വിവിധ വിഷയങ്ങളിൽ ആഴമേറിയ അറിവു പകരുവാൻ വിജ്ഞാനകൈരളിക്ക് കഴിയുന്നുണ്ടെന്നാ് സർക്കാർ അവകാശ വാദം. കേരളത്തിലും പുറത്തുമുള്ള സർവകലാശാലകൾ, അക്കാദമിക വിദഗ്ദ്ധർ, ബുദ്ധിജീവികൾ, ഗവേഷകർ, വിദ്യാർത്ഥികൾ, സാധാരണക്കാർ എന്നിങ്ങനെ വിപുലമായ ഒരു വായനാസമൂഹം വിജ്ഞാനകൈരളിക്കുണ്ട്. ഇത്തരത്തിലൊരു സർക്കാർ പ്രസിദ്ധീകരണത്തിലാണ് വിശ്വാസങ്ങളെ ഹനിക്കുന്ന ലേഖനമുള്ളത്.