- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലേക്ക് നിരന്നു കിടന്ന മെറ്റിലിൽ കയറി ബുള്ളറ്റ് ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന ഗ്യാസ് ലോറി കയറി യുവാവിന് ദാരുണാന്ത്യം; അപകടത്തിൽ കൊല്ലപ്പെട്ടത് മിത്രപുരം ചരുവിള പുത്തൻ വീട്ടിൽ വിനോദ്
അടൂർ: പണിക്കായി കൊണ്ടു വന്ന് റോഡിലേക്ക് നിരത്തിയിട്ടിരുന്ന മെറ്റൽ കഷണങ്ങൾ ഒരു യുവാവിന്റെ ജീവനെടുത്തു. ചിതറി കിടന്ന മെറ്റിലിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ യുവാവ് പിന്നാലെ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി കയറി തൽക്ഷണം മരിച്ചു.
മിത്രപുരം ചരുവിള പുത്തൻ വീട്ടിൽ വിനോദ്(48) ആണ് മരിച്ചത്. എം.സി റോഡിൽ നാല്പതിനായിരം പടിക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 12.05 നാണ് സംഭവം. സമീപത്ത് റോഡ് പണിക്കായി നിരത്തിയിട്ട മെറ്റിലാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടത്ത് നിന്നും ഗ്യാസ് സിലിണ്ടറുമായി തിരുവല്ലയിലേക്ക് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്
വിനോദിന്റെ ഭാര്യ: രാധിക. മക്കൾ: അക്ഷയ, ആദർശ്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story