ന്യൂഡൽഹി: രാജ്യത്തെ തലമുതിർന്ന മാദ്ധ്യമപ്രവർത്തകനും ഔട്ട്‌ലുക്ക് വാരികയുടെ സ്ഥാപക പത്രാധിപരുമായ വിനോദ് മേത്ത(72) അന്തരിച്ചു. ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. ഇന്ത്യൻ മാദ്ധ്യമ രംഗത്ത് വലിയ മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിത്വമായിരുന്നു വിനോദ് മേത്ത. അവിഭക്ത ഇന്ത്യയിൽ റാവൽപിണ്ടിയിൽ 1942ലായിരുന്നു ജനനം. സൺഡെ ഒബ്‌സർവർ, ഇന്ത്യൻ പോസ്റ്റ്, ഇൻഡിപെഡന്റ്, ദ പയനിർ എന്നിവടങ്ങളിൽ പ്രവർത്തിച്ച ശേഷമായിരുന്നു അദ്ദേഹം ഔട്ട് ലുക്ക് വാരികയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. സഞ്ജയ് ഗാന്ധിയുടെ രാഷ്ട്രീയ ജീവചരിത്രം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം.

നിലവിൽ ഔട്ട്‌ലുക്ക് മാസികയുടെ ചെയർമാൻ ആൻഡ് അഡ്‌വൈസർ സ്ഥാനം വഹിച്ചു വരികയായിരുന്നു ഔട്ട്‌ലുക്ക്. വാർധക്യ സഹജമായ രോഗങ്ങളാൽ ഏറെക്കാലമായി ബുദ്ധിമുട്ടുകയായിരുന്ന അദ്ദേഹം ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനോദ് മേത്തയുടെ നിര്യാണത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. രാജ്യത്തെ പല പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളിലൊക്കെ കൈയൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സ്ഥാപിച്ചിരുന്നു. ഇന്ത്യ പോസ്റ്റ്, സൺഡേ ഒബ്‌സർവർ, ദ ഇൻഡിപെൻഡന്റ്, പയനിയർ എന്നീപ്രസിദ്ധീകരണങ്ങൾ സ്ഥാപിക്കുന്നതിന് പിന്നിലും വിനോദ് മേത്തയായിരുന്നു.

ഏറ്റവും ഒടുവിലായി പുറത്തിറക്കിയ മാസികയാണ് ഔട്ട്‌ലുക്ക്. രാജ്യത്തെ പിടിച്ചുകുലുക്കിയ വിവാദ ഇടപാടുകൾ പുറത്തുവന്നത് വിനോദ് മേത്തയുടെ ശക്തമായ സാന്നിധ്യത്തിൽ ആയിരുന്നു. ടുജി സെപ്ക്ട്രം ഇടപാടുമായി ബന്ധപ്പെട്ട നീരാറാഡിയ ടാപ്പ് പുറത്തുവിടുമ്പോൾ ഔട് ലുക്ക് വാരികയുടെ പത്രാധിപരായിരുന്നു വിനോദ് മേത്ത.

1942 ൽ പശ്ചിമ പഞ്ചാബിലെ റാവൽപിണ്ടിയിൽ ജനിച്ച വിനോദ് മേത്ത, 2012 ഫെബ്രുവരി ഒന്ന് വരെ ഔട്ട്‌ലുക്ക് മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്നു. പുരുഷന്മാരുടെ മാസികയായ ഡബോണെയറിൽ 1974 ലാണ് ആദ്ദേഹം പ്രത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. പയനിയറിലും സൺഡേ ടൈംസ് ഓഫ് ഇന്ത്യയിലും പത്രപ്രവർത്തകയായിരുന്ന സുമിതാ പോളാണ് പത്‌നി. ബോംബെ, എ െ്രെപവറ്റ് വ്യൂ, ദ സഞ്ചയ് സ്‌റ്റോറി, മീനാകുമാരി, മിസ്റ്റർ എഡിറ്റർ, ഹൗ ക്ലോസ് ആർ യു ടു ദ പി.എം, ലക്‌നൗ ബോയ് എന്നിവയാണ് വിനോദ് മേത്തയുടെ പ്രധാന കൃതികൾ.