- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭ്രാന്തെടുക്കുന്ന ലാത്തിയിൽ ചെമ്പരത്തി പൂവായ് പൂത്തു നിൽക്കുന്നവനാണ് ശരത്ത്; ചോര കൊണ്ടു നീ യെഴുതണം ഭിത്തിയിൽ തന്ത്ര ശാലിയെ ത്തല്ലിയെന്നാദരാൽ: ടിപി ശ്രീനിവാസനെ തല്ലിയ ശരത്തിനെ പുകഴ്‌ത്തി കവിത
തിരുവനന്തപുരം: ടി.പി ശ്രീനിവാസനെ മുഖത്തടിച്ച് വീഴ്‌ത്തിയ മുൻ എസ്.എഫ്.ഐ നേതാവിനെ ന്യായീകരിച്ച് കവിത. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയും അദ്ധ്യാപകനുമായ വിനോദ് വൈശാഖിയാണ് ഫേസ്‌ബുക്കിൽ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ മുൻ വൈസ് പ്രസിഡന്റ് ജെ.എസ് ശരത്തിനെ പുകഴ്‌ത്തി കവിതയെഴുതിയത് 'ശരതം' എന്ന തലക്കെട്ടിൽ എഴുതിയ കവിതയിൽ ഭ്രാന്ത
തിരുവനന്തപുരം: ടി.പി ശ്രീനിവാസനെ മുഖത്തടിച്ച് വീഴ്‌ത്തിയ മുൻ എസ്.എഫ്.ഐ നേതാവിനെ ന്യായീകരിച്ച് കവിത. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയും അദ്ധ്യാപകനുമായ വിനോദ് വൈശാഖിയാണ് ഫേസ്‌ബുക്കിൽ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ മുൻ വൈസ് പ്രസിഡന്റ് ജെ.എസ് ശരത്തിനെ പുകഴ്‌ത്തി കവിതയെഴുതിയത്
'ശരതം' എന്ന തലക്കെട്ടിൽ എഴുതിയ കവിതയിൽ ഭ്രാന്തെടുക്കുന്ന ലാത്തിയിൽ ചെമ്പരത്തി പൂവായ് പൂത്തു നിൽക്കുന്നവനാണ് ശരത്തെന്ന് വർണിക്കുന്നു. തന്ത്രശാലിയായ ടി.പി ശ്രീനിവാസനെ തല്ലിയെന്ന് ജയിൽ ഭിത്തിയിൽ ചോര കൊണ്ടെഴുതണമെന്ന് ശരത്തിനോട് ആവശ്യപ്പെടുന്നു. ജയിലിൽ കിടക്കുമ്പോൾ രക്തസാക്ഷികളായ ആയിരങ്ങൾ കൈ പിടിച്ച് ഉയർത്തുമെന്നും ആഹ്വാനമുണ്ട്.
വിനോദ് വൈശാഖിയുടെ കവിതയുടെ പൂർണ രൂപം:
'ശരതം'
ഭ്രന്തെടുക്കുന്ന
ലാത്തിയിലിപ്പൊഴും
ചെമ്പരത്തിയായ്
പൂത്തു നിൽക്കുന്നവൻ
ജയിലിനുള്ളിൽ
കിടക്കുമ്പൊളായിരം
രക്ത സാക്ഷികൾ
കൈതന്നുയർത്തിടും
ചോര കൊണ്ടു നീ
യെഴുതണം ഭിത്തിയിൽ
തന്ത്ര ശാലിയെ
ത്തല്ലിയെന്നാദരാൽ
ചോര കൊണ്ടു വരയ്ക്കണം
ഭിത്തിയിൽ
ലാത്തിയേറ്റു
തുള വീണ ഹൃത്തടം
ഡിസംബർ 29ന് ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ കോവളത്തെത്തിയപ്പോഴാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ് ശരത് കരണത്തടിച്ചത്. മുഖത്തേറ്റ അടിയുടെ ആഘാതത്തിൽ ശ്രീനിവാസൻ നിലത്തു വീണു. സംഭവം വാർത്തയായതോടെ ശരത്തിനെ എസ്.എഫ്.ഐയിൽ നിന്ന് പുറത്താക്കി. കൂടാതെ സിപിഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറയുകയും ചെയ്തു.
സമരക്കാരെ ബാസ്റ്റാർഡ്‌സ് എന്ന് ശ്രീനിവാസൻ വിശേഷിപ്പിച്ചതാണ് അടിച്ചതിന് പിന്നിലെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. മാദ്ധ്യമപ്രവർത്തകനായ ശ്യാംലാലാണ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ച് ഇങ്ങനെ ഫെയ്‌സ് ബുക്കിൽ ആദ്യം കുറിച്ചത്. എന്നാൽ, ശ്രീനിവാസൻ ഫേസ്‌ബുക്കിലൂടെ ഇത് നിഷേധിക്കുകയും ചെയ്തു.